Wednesday 24 September 2014

ഇന്ത്യന്‍ ചൊവ്വാ ബഹിരാകാശ വിജയം

 
ഇന്ത്യയുടെ ചൊവ്വാ ബഹിരാകാശ ദൌത്യവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ ദിവസേന 18 hour ജോലിയെടുക്കുന്നു.
പാശ്ചാത്യരോ?ആഴ്ചയില്‍ 35 hour !
''ഗ്രാവിറ്റി'' സിനിമയില്‍ മുടക്കിയ തുകയേക്കാള്‍ കുറവ്,എല്ലാ നാടന്‍ റോക്കറ്റും,ഉപഗ്രഹവും വിക്ഷേപണവും ഇവിടെ തന്നെ നടത്തി ,പുതിയ സാങ്കേതിക വിദ്യക്ക് പകരം നിലവിലുള്ളത് മെച്ചപ്പെടുത്തി ഉപയോഗിച്ചു.
വിദേശ ഉപഗ്രഹങ്ങള്‍ വന്‍ തുകയ്ക്ക് വാടകയ്ക്കെടുന്നതിനേക്കാള്‍,എന്തുകൊണ്ടും ലാഭം സ്വദേശത്ത് നിര്‍മിക്കുന്നത്.
കാളവണ്ടി യുഗത്തില്‍ നാം മാനം 
നോക്കി മഴ വരുന്നു എന്ന് പറയുന്നു.
ഇന്നോ.?
കാലാവസ്ഥാമാറ്റം,പേമാരി,സുനാമി,റേഡിയോ-ടിവി പ്രക്ഷേപണം എന്തിനും നാം ഉപഗ്രഹങ്ങളുടെ സേവനം ഉപയോഗിക്കുന്നു.
ഓര്‍ക്കുക.അമേരിക്ക പോലുള്ള രാഷ്ട്രങ്ങളുടെ വലിയേട്ടന്‍ നയം,ഞങ്ങള്‍ക്ക് മാത്രമേ ഇത്തരം ഗവേഷണങ്ങളിലൂടെ മുന്‍പന്തിയിലെത്താനുള്ള ബുദ്ധിയും കഴിവും ഉള്ളൂ എന്ന മിഥ്യാധാരണ ,ഇന്ത്യന്‍ ശാസ്തജ്ഞര്‍ തിരുത്തുകയാണ്.
അതാണ്‌,ഇന്ന് മംഗള്‍യാന്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്നറിഞ്ഞപ്പോള്‍,പാശ്ചാത്യ മാദ്ധ്യമങ്ങള്‍ അവയെ നിസ്സാരവത്കരിച്ചത്,
നമ്പി നാരായണന്‍ എന്ന അപൂര്‍വ പ്രതിഭ,12 years മുന്‍പ് നമുക്ക് ലഭിക്കേണ്ട ക്രയോജനിക്ക് എന്‍ജിന്റെ പേരില്‍ ഞെട്ടറ്റു വീണത്‌.
അന്ന്,ക്രയോജനിക്ക്‌ കിട്ടിയെങ്കില്‍,അതിന്റെ ഗുണഫലം മുഴുവന്‍ ഇന്ത്യക്ക് ലഭിക്കുമായിരുന്നു.
ഇനിയെങ്കിലും,പാശ്ചാത്യരുടെ കുത്സിത നീക്കങ്ങളെ മുന്‍കൂട്ടി മനസ്സി ലാക്കുക.
വിദേശത്ത് പോയാല്‍ മാസ വേതനം കോടിരൂപയില്‍ കവിയുമെ ന്നറിഞ്ഞിട്ടും, നമ്മുടെ ശാസ്ത്രജ്ഞന്‍ന്മാര്‍ക്ക് ലഭിക്കുന്ന വേതനം കുറഞ്ഞിട്ടും,അവരെ ഇന്ത്യയില്‍ പിടിച്ചു നിര്‍ത്തുന്നതിന് ഒറ്റ കാരണമേയുള്ളൂ.
ഇന്ത്യയെന്ന ജന്മനാടിനോടുള്ള അദമ്യമായ സ്നേഹം.
ജയ്ഹിന്ദ്‌
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment