Friday, 9 September 2016

നിഷ്പക്ഷര്‍,പ്രതികരിക്കുക.

കേരളത്തില്‍ നേരായ ജനാധിപത്യം,മതേതരത്വം പുലരണോ?
എങ്കില്‍?
ഹൈന്ദവക്ഷേത്രങ്ങളെപ്പോലെതന്നെ,ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും ,
സര്‍ക്കാര്‍ അധീനതയില്‍ വരണമെന്ന
പോസ്റ്ററില്‍ രേഖപ്പെടുത്തിയ എഴുത്തിന് പ്രാധാന്യമില്ലേ?
നിഷ്പക്ഷര്‍,പ്രതികരിക്കുക.
കോഴിക്കോട് സാമൂതിരിയുടെ അധീനതയിലുള്ള ഗുരുവായൂര്‍,
പന്തളത്ത് രാജാവിന്റെ ശബരിമല തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രിത ഹൈന്ദവ ക്ഷേത്രങ്ങള്‍,
അഹിന്ദുക്കളുടെ നികുതിപ്പണത്തില്‍ നിന്ന് എടുത്തെന്ന തട്ടിപ്പ് ഇനിയും ആരും വിശ്വസിക്കേണ്ടതില്ല.
വരുന്നവരെ അതിഥികളായിട്ടല്ല സ്വീകരിച്ചത്.
ഇതരമതസ്ഥരെ സ്വന്തക്കാരായി സ്വീകരിച്ചുകൊണ്ട് അവര്‍ക്ക് ആരാധനാലയങ്ങള്‍ പണിയാനും,ജീവിതസൌകര്യങ്ങളും നല്‍കിയത് ഹിന്ദു രാജാക്കന്മാരെന്ന സത്യം അംഗീകരിക്കുക.
ഹൈന്ദവര്‍ക്കാര്‍ക്കും,ഇതരമതസ്ഥരുടെ ആരാധനാലയങ്ങള്‍ സര്‍ക്കാരില്‍  ലയിപ്പിക്കാന്‍  ആഗ്രഹമില്ല.
പക്ഷെ,
സര്‍ക്കാരിന്റെ  പക്ഷപാതനിലപാടിനെയാണ്‌ ചോദ്യം  ചെയ്യുന്നത്.
ഹൈന്ദവര്‍ക്ക് ലഭിക്കേണ്ട  സ്വാഭാവിക നീതിയ്ക്ക് വേണ്ടി,
ഇതര ജാതിമതവര്‍ഗ്ഗങ്ങള്‍,അവയില്‍  വിശ്വസിക്കാത്തവര്‍ ഹൈന്ദവരെ സഹായിക്കുക. 

No comments:

Post a Comment