Thursday 28 January 2016

ജുഡീഷ്യറിയെ അവഹേളിക്കരുത്?

ജുഡീഷ്യറിയെ അവഹേളിക്കരുത്?
പൊതു സമൂഹത്തെ-കേരളീയരെ -വിഡ്ഢികളാക്കരുത്?
ഇരുമുന്നണികളിലെ പ്രമാണിമാരുടെ അഴിമതി,
കൊലപാതക നിഗൂഢ ധാരണകളുടെ സൂചന ,
നീതിന്യായ സമൂഹം വെളിപ്പെടുത്തും നിമിഷം......
ജഡ്ജിമാരെ
'വഴിതടയും,വിധി ശരിയല്ല ''
എന്നൊക്കെ
നിന്ദ്യമായി,ക്രൂരമായി വെകിളി പിടിച്ച് തുള്ളുന്നവരെ -ടി.സിദ്ദിഖ്,വി.എസ്.ജോയ്,പ്രതിപക്ഷ നേതാക്കളെയടക്കം
ശിക്ഷിക്കുക തന്നെ വേണം.
ഇന്ന്,തൃശ്ശൂര്‍
വിജിലന്‍സ്‌ ജഡ്ജി എസ്.എസ്.വാസനെതിരെ
'എ കെ ജി സെന്‍ററിലെ തൂപ്പുകാരന്‍' എന്ന് വിളിച്ചവരെ
അഴിക്കുള്ളിലിടുക.
ടിപി,മനോജ്‌ വധക്കേസിലും ഇത് തന്നെ സ്ഥിതി?
സിബിഐ
RSS ന്‍റെ ഏജന്റാണ്,കൂട്ടിലടച്ച കിളി എന്നൊക്കെ സമൂഹത്തോട് വിളിച്ചു കൂവുന്നതിലാണോ വിശ്വാസ്യത?
ജുഡീഷ്യറി പിഴവില്ലാത്തതെന്ന് അഭിപ്രായമില്ല.
ഇങ്ങനെയെങ്കില്‍,....
സ്വന്തക്കാരും,ബന്ധുക്കളും ഉള്പ്പെടുന്ന സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും?
അവരെങ്ങനെ ജുഡീഷ്യറിയെ ആശ്രയിക്കും?
മന്ത്രി കെ.ബാബുവിനെ താല്‍ക്കാലികമായി അനുകൂലിച്ച് വിധി പ്രസ്താവിച്ച ശ്രീ.ഉബൈദ് ജഡ്ജ് വിശ്വസ്തനും,
സോളാറില്‍
മുഖ്യമന്ത്രിയ്ക്കെതിരെ നീങ്ങിയ ജഡ്ജ്ശ്രീ.വാസനെ അവിശ്വസ്തനുമെന്ന് വിലയിരുത്തുന്നത് ശരിയോ? !
ജസ്റ്റിസ് ശിവരാജനെ കളിയാക്കിയത് ആരും മറന്നിട്ടില്ല.?
അദ്ദേഹവും,ശ്രീ കമാല്‍പാഷയുമൊക്കെ നീതിന്യായസമൂഹത്തിലെ രത്നങ്ങളെന്ന് വിശ്വസിക്കുന്നു.
പലപ്പോഴും,
കേരളത്തിലെ ചില കേസുകളെങ്കിലും ,സുപ്രീംകോടതിയിലെത്തിയ ശേഷം,
ശിക്ഷ കിട്ടുമെന്ന് ജനം വിശ്വസിച്ചുറച്ച രാഷ്ട്രീയ പ്രതികള്‍ രക്ഷപ്പെട്ട ചരിത്രമുണ്ട്.
അവരെല്ലാം, ധനം ചിലവിട്ട് രക്ഷപ്പെട്ടെന്ന് നാട്ടിലാകെ പാട്ട്!
വികസനം,മികച്ച വിദ്യാഭ്യാസം എന്ന് വേണ്ട എല്ലാ രംഗത്തും നാം പിന്നിലാണ്.
എല്ലാവരും കൂടി
കേരളം ഭരിച്ച് ഭരിച്ച് മുടിച്ചു.
പൊതുജനം,നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നു.
ന്യായാധിപ സമൂഹം,
കുറ്റക്കാരെ, അവരെത്ര ഉന്നത സ്വാധീനം,
ധനം, രാഷ്ട്രീയ പിന്തുണയുണ്ടെങ്കിലും,
അവയൊന്നും കൂസാതെ, ശിക്ഷിക്കണമെന്ന്,
നീതി നടപ്പാക്കണമെന്ന്
മാത്രമാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്.
കെ.എം.രാധ

No comments:

Post a Comment