Thursday 28 January 2016

സോളാരിലും കഴമ്പുണ്ട്?

സോളാരിലും കഴമ്പുണ്ട്?
27-01-2016 Wednesday
മുഖ്യമന്ത്രിക്കും,ആര്യാടനുമെതിരെ
സരിത, കോടികളുടെ കണക്കുകളുമായി കമ്മീഷനുമായി നേരിട്ട് സംസാരിക്കുന്നുണ്ടല്ലോ!.
ഒപ്പം,
സോളാറുമായി ബന്ധപ്പെട്ട്
തലസ്ഥാനത്തെത്തിയ സരിത,
തോമസ്‌ കുരുവിളയുടെ പങ്ക്

കെ.സി.വേണുഗോപാലനും,കൊടിക്കുന്നില്‍ സുരേഷുമായി കൂടിക്കാഴ്ചയുടെ വിവരണം ,
സരിത വെളിപ്പെടുത്തിയ രഹസ്യം കേട്ട്
രാജു മജിസ്ട്രേറ്റ് ഞെട്ടിയ കാര്യങ്ങളുടെ കോളിളക്കം
കൂടി വെളിപ്പെടുത്തുക തന്നെ വേണം.
സംസ്ഥാന മന്ത്രിസഭ ,ഒരിക്കലും രാജു ന്യായാധിപന് സ്ഥാനക്കയറ്റം നല്കരുതായിരുന്നു.!
സംസ്ഥാനത്തെ,
ജനം തിരഞ്ഞെടുത്തയച്ച
ഇരുമുന്നണി നേതാക്കളെല്ലാം സംഘടിതമായി പാര്‍ലമെന്റിന്റെ ഇരുസഭകളും,
അവശ്യ ബില്ലുകളുടെ അവതരണാനുമതി പോലും നിഷേധിച്ച്,
സഭാ സ്തംഭനം വഴി,
സമ്മതിദാനാവകാശികളെ അപഹസിച്ചത് ചിന്തിക്കുക.
അധികാരദുര മാത്രമാണ്,ഇതിനൊക്കെ കാരണം!.
.വിദേശ രാജ്യങ്ങളിലെ സൂര്യതാപ പദ്ധതി ,
കേരളം കാര്യക്ഷമമായി പിന്തുടരുന്ന പക്ഷം
ജനത്തിന് വൈദ്യുതി കുറഞ്ഞ നിരക്കിലും
ബാക്കി വരുന്നത് വിറ്റ് ലാഭമുണ്ടാക്കാനും കഴിയും.
അത്തരം,
മികച്ച സാദ്ധ്യത തരിപ്പണമായതും നാം കണ്ടു.
കണ്‍സ്യൂമര്‍ ഫെഡ്,പൊതുമരാമത്ത് അഴിമതിയും തെളിയാതെ പോയി.!
മുഖ്യമന്ത്രിയോട് ,സഹതാപം മാത്രം?
കൂട്ടു മുന്നണി സംവിധാനം കാലാവധി തീരും വരെ ,കൊണ്ടു പോകാനായി ,
എന്ത് വിട്ടുവീഴ്ചയ്ക്കും തയാറായി മുന്നോട്ട് പോകുന്ന നിസ്സഹായാവസ്ഥ!
അതായിരുന്നു,
സരിതയുടെ ബിനാമിയെന്ന് പരിചയപ്പെടുത്തിയ ചാനലുകാരോട്,മന്ത്രിസഭയുടെ നിലനില്‍പ്പിന് എത്ര കോടി രൂപ വേണമെന്ന
മലപ്പുറത്തെ ബിസിനസുകാരന്‍റെ ഫോണ്‍ മൊഴി ശ്രദ്ധേയം.
കേരളത്തിന് വേണ്ടത്,
അഴിമതിരഹിത-കൊലപാതക രാഷ്ട്രീയ മുക്ത ജനാധിപത്യ മതസൗഹാര്‍ദ്ദ ഭരണം!

No comments:

Post a Comment