Friday 15 December 2017

കഥ; അകലുന്നുവോ? കെ.എം.രാധ

കഥ
അകലുന്നുവോ?
കെ.എം.രാധ
അവൾ,ശിവമോഹിനി,ശ്രീകാന്തിന്റെ കരവലയത്തിൽ നിന്ന് പതുക്കെ മുക്തയായി.
പെട്ടെന്ന്, അയാൾ ആഞ്ഞു വന്ന മോഹാവേശാവേഗത്തോടെ അവളെ തല്പത്തിൽ കിടത്തി, അധരങ്ങളിൽ പലവട്ടം ചുംബിച്ചു കൊണ്ട്, മെല്ലെ ചോദിച്ചു.
"എന്നന്നേക്കും,അകലുകയാണോ?"
ശ്രീകാന്ത് ഒരു നിമിഷം പിന്നോട്ട് നോക്കി.
ഏകാന്തതയുടെ കൂട്ടുകാരൻ.എന്നും നീ എനിക്കൊപ്പം.
ഒരൊറ്റ പെണ്ണിൽ മാത്രം എന്റെ കാമനകൾ തളച്ചിടാൻ ആഗ്രഹിച്ചവൻ.
ഒരു ചെറു സന്തുഷ്ട കുടുംബം.
കുഞ്ഞുങ്ങൾ.
നിനക്ക്,ഞാനും.
എനിക്ക് നീയും മാത്രമുള്ള ഇണക്ക,പിണക്ക,ആഹ്ലാദാഡംബരജീവിതം!
പാതിയടഞ്ഞ മിഴികളിൽ,ഒരു ചെറു നെടുവീർപ്പിൻ ചാരുതയിൽ അവളുടെ ചുണ്ടുകൾ ചലിച്ചു.
'അല്ല. സ്വന്തം...അല്ല. എപ്പോഴും ഓരോ ശ്വാസമിടിപ്പിലും സ്വന്തത്തിനൊപ്പം ഞാനുണ്ട്.സങ്കൽപ്പത്തിൽ,നിഴലായി.
താങ്ങായി.അദൃശ്യയായി മാത്രം.'
ശിവമോഹിനി അകലങ്ങളിൽ അപ്രത്യക്ഷമാകുമ്പോൾ, ശ്രീജിത്ത്
'ഒറ്റപ്പെടുത്തി പോകരുതെ'യെന്ന് മൗനമായി വിലപിക്കുന്നുണ്ടായിരുന്നു.

No comments:

Post a Comment