Saturday 2 March 2013

ഓസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങ് സ്റ്റാര്‍ മൂവീസ് ചാനലില്‍ കാണവെ,''Life of PI''ചലച്ചിത്രത്തിന് മികച്ച സംവിധാനപുരസ്കാരം വാങ്ങവെ വേദിയില്‍ ആങ്ലി ഇന്ത്യയെ,'നമസ്തേ''വാക്കുകള്‍ ഉരുവിട്ട്....ഇന്ത്യയുടെ യശസ്സുയര്‍ത്തുമ്പോള്‍ .(ബോംബെ ജയശ്രീയുടെ പാട്ടിന്‍ ഈണം ഇരയിമ്മന്‍തമ്പിയുടെതല്ല)....ഹഹ
കേരള സാംസ്കാരികമന്ത്രി മഹാമാന്യശ്രീ കെ.സി.ജോസഫ്‌..........>... 
''സെല്ല്ലോയ്ഡ്'' ച'ലച്ചിത്രം കാണാതെ അഭിപ്രായം.ഇതും,ഇതിലപ്പുറവും സംഭവിച്ചില്ലെങ്കിലെ അദ്ഭുതം തോന്നൂ.
വിശ്വ മലയാള മഹോത്സവത്തിന്,മലയാളചരിത്രാഖ്യായിക ഭീഷ്മര്‍ സി.വി രാമന്‍പിള്ളയുടെ പ്രതിമക്കു പകരം
ശാസ്ത്രജ്ഞന്‍ സി.വി..രാമന്‍റെ പ്രതിമ,പിന്നെ,സര്‍ക്കാര്‍ വിദ്യാലയത്തില്‍ നോവല്‍ രംഗത്തെ വഴിത്തിരിവായ ഖസാക്കുകാരന്‍റെ പ്രതിമ .. തുണിയിട്ട് മൂടി(എന്താണാവോ റബ്ബ് മന്ത്രിയോട്‌ഓ.വി.വിജയന്‍ ചെയ്ത പാതകം?)
അല്ലാ....ആറ്റുകാല്‍ പൊങ്കാലയിടാന്‍ എന്നും നൂറു തവണ പൊട്ടും പൈപ്പില്‍ അട്ടിമറി നടന്നത്
കണ്ടുപിടിക്കാന്‍ വേഗം സ്കോട്ട്‌ലന്‍ഡ്‌ യാര്‍ഡ്‌ പോലീസിനെ വിളിക്കൂ.ഇവിടുത്തെ പോലീസുകാര്‍ക്ക് ഈ നിമിഷം വരെ എണ്ണമറ്റ വ്യാജനോട്ട് കടത്തുകാരുടെയും ,ദാമോദര-തങ്കപ്പ-രജീനമാഡത്തിന്റെയും....സാമ്പത്തിക സ്ത്രോതസ്...കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.എന്നിട്ടല്ലേ ....കുടിവെള്ളപൈപ്പ് അട്ടിമറി !!ദ്രവിച്ച് കാലാഹരണപെട്ട
ശിലായുഗത്തിലെ പൈപ്പുകള്‍ ഒന്ന് മാറ്റി ബലമുള്ളത് സ്ഥാപിച്ചാല്‍ ആന വന്ന് കുത്തിയാലും പൊളിയില്ല
.എഴുത്തുകാരന്‍ മന്ത്രി എം.കെ.മുനീര്‍ ''ആശയം ,ആശയത്തെക്കൊണ്ട് നേരിടണ''മെന്ന വാക്യം നൂറു വട്ടം ഉരുവിടുക,ഒപ്പം ഇന്നുവരെ സ്പര്‍ശിച്ച് പോലും പരിചയമില്ലാത്ത മലയാളക്ലാസ്സിക്‌ കൃതികള്‍ വായിക്കുക.മുനീര്‍മന്ത്രിയുടെ ''ആശയയുദ്ധം'നമ്മുടെ ''വിശ്വരൂപ''ത്തിനും ബാധകം.ആമേന്‍....>...ദൈവം രക്ഷിക്കട്ടെ.

1 comment:

  1. നമസ്കാരം ടീച്ചര്‍ . ചിന്തകള്‍ നന്ന്

    ReplyDelete