അദ്ഭുതം! മഹാദ്ഭുതം!
19-06-2015 വെള്ളിയാഴ്ച.
സമയം, വൈകീട്ട്, ഏഴ് മണി.
രാവിലെ, കോഴിക്കോട് നിന്ന്,
ഗൃഹനാഥനൊപ്പം ജനശതാബ്ദി ട്രെയിന്‍ യാത്ര .
മക്കളെയും,പേരക്കുഞ്ഞുങ്ങളെയും കണ്ട ശേഷം,
19-06-2015 വെള്ളിയാഴ്ച.
സമയം, വൈകീട്ട്, ഏഴ് മണി.
രാവിലെ, കോഴിക്കോട് നിന്ന്,
ഗൃഹനാഥനൊപ്പം ജനശതാബ്ദി ട്രെയിന്‍ യാത്ര .
മക്കളെയും,പേരക്കുഞ്ഞുങ്ങളെയും കണ്ട ശേഷം,
തിരികെയെത്തി ,
ആയുര്‍വേദ ഹോസ്പിറ്റലില്‍ ചികിത്സ തേടണം.
തീവണ്ടി വൈകിയെത്തിയിരിക്കുന്നു.
ആലപ്പുഴ റെയില്‍വേ സ്റ്റേഷന് പുറത്ത്,
മരുമകന്‍ അനീഷ് രാജ് കൊണ്ടു വന്ന വാഹനത്തിന്‍റെ ഡിക്കിയില്‍
ലഗ്ഗേജ് എടുത്തു വെയ്ക്കുന്ന ഗൃഹസ്ഥന്‍.
,ആറുവയസ്സുകാരന്‍ കണ്ണന്‍, ,
അമ്മയോടും ,അമ്മൂമ്മയോടും എന്തൊക്കെയോ വിശേഷങ്ങള്‍ പറയുന്നു.
പെട്ടെന്ന്,
ഒരു വലിയ വണ്ടിയില്‍ നിന്ന് .(എട്ട് സീറ്റ് എന്ന് തോന്നി)ഒരു തടിയന്‍ ചാടിയിറങ്ങി,
ഇരുട്ടില്‍, വശത്തേക്ക് മാറി നില്‍ക്കുന്ന എന്‍റെ അരികിലേക്ക് ഓടി വന്നു.
''രാധ ടീച്ചറല്ലേ.?
sincere ആയിട്ടുള്ള എഴുത്ത് വളരെയധികം ഇഷ്ടമാണ്.
ടീച്ചറുടെ എഫ്ബി സുഹൃത്താണ്.
ആലപ്പുഴക്കാരന്‍.''
ആദ്യമായി,
ഇതാ ഒരു മുഖ പുസ്തക സുഹൃത്ത്
എന്നെ
അതും സന്ധ്യാനേരത്ത് തിരിച്ചറിഞ്ഞിരിക്കുന്നു.!
തീര്‍ച്ചയായും,
ആഹ്ലാദം പകരുന്ന നിമിഷങ്ങള്‍.
പലപ്പോഴും,
വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട ,പരിചയമുള്ളവര്‍ക്ക് പോലും ,തിരിച്ചറിയാനാകാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്...
ഇതാ..ഇവിടെ ഒരാള്‍!
കൌതുകം മറച്ചു വെച്ചില്ല.
''ടീച്ചര്‍,
നന്മയുള്ളവരെ കണ്ടുപിടിക്കാന്‍ എനിക്ക് intuition ഉണ്ട്.
ടീച്ചറുടെ രാജ്യസ്നേഹം,അപാരം.
,മോഡിയെ അറിയാമല്ലേ?'
ചെറുപ്പക്കാരന്‍റെ ഉശിരന്‍ വര്‍ത്തമാനത്തില്‍ ലയിച്ചു പോയപ്പോള്‍,സമയം നീങ്ങിയതറിഞ്ഞില്ല.
പേര്‍ ചോദിച്ചു.
'മനു.
ഈ പേരില്‍ എഫ്ബിയില്‍ എന്നെ കണ്ടുപിടിക്കാനാവില്ല.
'omkara house boats ' ചെക്ക് ചെയ്യുക.''
പാരമ്പര്യമായി,കെട്ടുവള്ളങ്ങളും,ബിസിനസ്സുമൊക്കെയായി കഴിയുന്ന
ഒട്ടേറെ ബിരുദങ്ങളുണ്ടെങ്കിലും,
അറിവിന്‍റെ അഹങ്കാരം തെല്ലുമില്ലാത്ത
മനുവില്‍ നിറഞ്ഞു നില്‍ക്കുന്ന നിഷ്കളങ്കത.
കൈക്കുമ്പിള്‍ നീട്ടി സ്വീകരിക്കുന്നു.
മനുവിന്‍റെ ഭാര്യയ്ക്ക് ആലപ്പുഴ സര്‍ക്കാര്‍ ഓഫീസില്‍ ജോലി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എന്നല്ല
രാഷ്ട്രീയക്കാരുമായി
ഒരു തരത്തിലുള്ള അടുപ്പം,ഫോണ്‍ വഴി സംസാരം പോലുമില്ലെന്ന്,
അക്കാര്യം ,
എന്‍റെ കുടുംബത്തിന് മാത്രമറിയുന്ന സത്യമാണെന്നും പറഞ്ഞു.
വന്ന കാര്യം സൂചിപ്പിച്ചു.
ഉടന്‍,
''ടീച്ചര്‍ വിഷമിക്കരുത്.
ആലപ്പുഴ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിയില്‍ മിടുക്കനായ ഡോക്ടര്‍ സജീവുണ്ട്. എന്‍റെ അടുത്ത സ്നേഹിതന്‍.
എന്ത് സഹായവും ലഭിക്കും.ടീച്ചര്‍,വരൂ.''
അങ്ങനെ,
മനുവിനെപ്പോലെ
അജ്ഞാതരായ ചിലരെങ്കിലും
അകലങ്ങളില്‍ നിന്ന് ആശ്വാസവും കാരുണ്യവും,സ്നേഹവാക്കുകളും നല്‍കി ആശ്വസിപ്പിക്കാന്‍
മക്കളും,
അനിയന്മാരും ,അനിയത്തികളും,
സുഹൃത്തുക്കളുമൊക്കെയായി ചുറ്റും പ്രകാശവലയം തീര്‍ക്കുമ്പോള്‍....
ജീവിതം സാര്‍ത്ഥകമായി തോന്നുന്നു.
മനുവേ,
''Fields and trees teach me nothing
but,the people in a city do''
Socrates.
സോക്രട്ടിസ് എഴുതിയ വാചകങ്ങള്‍ സ്വല്‍പ്പം ഭേദഗതിയോടെ
ഈ ലോകമെന്തെന്നറിയാന്‍,
''വയലുകളും വൃക്ഷങ്ങളും മനുഷ്യരും, ഭൂമിയിലെ സമസ്ത ജീവജാലങ്ങളും
പല തരത്തില്‍ ,വിവിധ രൂപങ്ങളില്‍ ''
വന്ന് സഹായിക്കുന്നു.
മനു നല്‍കിയ ആര്‍ദ്രത,
നിലയ്ക്കാത്ത സിംഫണിയായി
ഈ കുറിപ്പ് വായിക്കുന്നവരിലേക്കും പകരുന്നു.
നന്ദി.
കടപ്പാട്.
കെ.എം.രാധ

No comments:
Post a Comment