Sunday, 7 June 2015

വാഹന പരിശോധന

വാഹന പരിശോധനയുണ്ടാകുമ്പോള്‍,
വണ്ടികള്‍ക്ക് അകത്തിരിയ്ക്കുന്നവരുടെ ധാടി,മോടി നോക്കി നല്ല വാക്കുകള്‍ പറയുന്ന പോലീസ്
, ഇതൊന്നും ഇല്ലാത്തവര്‍ ഡ്രൈവിംഗ് സീറ്റിലിരിയ്ക്കുമ്പോള്‍,
നികൃഷ്ട ഭാഷ പ്രയോഗിക്കുന്നത്,നേരില്‍ കേട്ടിട്ടുണ്ട്.
ട്രാഫിക്ക് പോലീസില്‍ നിന്ന് നല്ല പെരുമാറ്റം മാത്രം പ്രതീക്ഷിക്കുന്നു.
മാഡം എന്നൊക്കെ വിളിക്കാന്‍ ബുദ്ധിമുട്ടാവും.
കൊച്ചു കുഞ്ഞിനെയുമെടുത്ത് ഭിക്ഷക്കാരി,പിച്ചപ്പാത്രവുമായി നിരത്ത് മുറിച്ച് കടക്കാന്‍
നിയമപാലകരുടെ സഹായം ചോദിക്കുമ്പോള്‍, മാഡം വിളിയല്ല,
സഹായമാണ് ആവശ്യം..
കെ.എം.രാധ

No comments:

Post a Comment