Sunday 7 June 2015

ബഹുമാന്യനായ എ.കെ.ആന്റണി

ബഹുമാന്യനായ എ.കെ.ആന്റണിയുടെ അരുവിക്കര കോണ്ഗ്രസ് തിരഞ്ഞെടുപ്പ് ഉദ്ഘാടന പ്രസംഗം കേട്ട് ഞെട്ടി ബോധംകെട്ടു വീഴും മുന്‍പ്,
ചില ചിന്തകള്‍.
കേരളത്തിലെ ഇടതുപക്ഷനിന്ദയ്ക്ക് ശേഷം,
ബിജെപി വിരുദ്ധ പ്രസംഗം തുടങ്ങിയ ആന്റണി,
കേന്ദ്ര ബിജെപി,കേരളീയരെ/മലയാളികളെ മാത്രം ദ്രോഹിക്കുന്നുവെന്ന് പറഞ്ഞു.
അങ്ങനെ കുറ്റബോധം ഉണ്ടാകുന്നത് നല്ലത് തന്നെ.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍,മതേതരന്മാര്‍ ഒരു ബിജെപി അംഗത്തെപ്പോലും,
പാര്‍ലമെന്റിലേക്ക് അയച്ചില്ലല്ലോ/
1കേരളത്തില്‍, 25 YEARS ഉറങ്ങിക്കിടന്ന വിഴിഞ്ഞം പദ്ധതി,തമിഴ് നാട് കുളച്ചലിലേക്ക് കൊണ്ടുപോകും മുന്‍പ്,ഒരു കൈത്താങ്ങ്‌ കൊടുക്കണേ.ആന്റണി സാറേ.
ഇല്ലെങ്കില്‍ ,കാര്യമറിയും.
2 കേന്ദ്ര സര്‍ക്കാര്‍,തിരുവനന്തപുരം,ആലപ്പുഴ,പാലക്കാട് ...എന്തെല്ലാം കാര്യങ്ങള്‍ നല്‍കിയെന്ന് അന്വേഷിക്കു.
3ഇവിടെ സോളാര്‍,ബാര്‍ കോഴ,ഭൂമി തട്ടിപ്പ്,എന്തിന്,സര്‍ക്കാര്‍ വണ്ടിയില്‍ മന്ത്രി ഭവനത്തില്‍ നിന്ന് പാല്‍ കടകളില്‍ എത്തിച്ചതും,
ടാര്‍ അന്യ സംസ്ഥാനത്തേക്ക് കടത്തിയതും
ഒന്നും താങ്കള്‍ അറിഞ്ഞില്ല.
കഷ്ടം!
വിദ്യാഭ്യാസം,പൊതുമരാമത്ത് .സാര്‍,ഏത്,വകുപ്പിലാണ് അഴിമതി ഇല്ലാത്തത്?
കേന്ദ്ര സര്‍ക്കാറിന്റെ പെട്രോള്‍ വില വര്‍ദ്ധനയാണ്,
അല്ലാതെ സംസ്ഥാന സര്‍ക്കാര്‍ അല്ല,നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണം എന്നും കൂടി പ്രസ്താവിച്ചപോള്‍,
താങ്കളുടെ മുഖംമൂടി അഴിഞ്ഞു വീണു.
,കേരളത്തിന്റെ അടുത്ത സംസ്ഥാനങ്ങളില്‍ -തമിഴ് നാട്,കര്‍ണ്ണാടക -പലവ്യഞ്ജനങ്ങള്‍ക്ക് വിലക്കുറവ്?
ഇവിടെ,വന്‍ വിലവര്‍ദ്ധന എങ്ങനെ സംഭവിച്ചു?
അരുവിക്കരക്കരയില്‍, എട്ടു മണ്ഡലങ്ങളും-നാല് വീതം പങ്കിട്ടെടുക്കുന്ന യുഡിഎഫ്-എല്‍ഡിഎഫ് കൊത്തിക്കിളച്ചിട്ട നിരത്തുകള്‍ കണ്ട്,
കേന്ദ്രം ഭരിക്കുന്ന ബിജെപി/അല്ലെങ്കില്‍ ഇപ്പോള്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്ന ഓ.രാജഗോപാല്‍ ജയിച്ചു വന്നശേഷം, റോഡുകള്‍ നന്നാക്കലും,വികസനവും ആകട്ടെയെന്ന്,ചിന്തിച്ചതോ"
എങ്കില്‍,നന്നായി.
Like · Comment ·  · 815

No comments:

Post a Comment