Tuesday 30 June 2015

കുഞ്ഞുങ്ങള്‍ എല്ലാം ഒരുപോലെ!

കുഞ്ഞുങ്ങള്‍ എല്ലാം ഒരുപോലെ!
ഇടക്കാലത്ത്(2015 May to june 15)
ഉള്ളില്‍ കോളിളക്കമുണ്ടാക്കാന്‍ ,ഒരു ഫെയ്ക്ക് ഐഡി വന്ന് ഏറെ ഉപദ്രവിച്ചു.
കുറെ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു.
വിഷമം തോന്നി.
അദ്ധ്യാപിക ജീവിതത്തിന്‍റെ ആദ്യ 10 years മാത്രമാണ് കുഞ്ഞുങ്ങളെ അടിച്ചത്.(1978 to 1988)വരെ.
എന്‍റെ പെണ്മക്കളെ തല്ലുന്നത് പോലെ തന്നെ..
.ഇന്നും ,
കോഴിക്കോട്ടെ പല വഴികളില്‍ നിന്ന് ഉച്ചത്തില്‍ ,
വളരെ സ്വാതന്ത്ര്യത്തോടെ ''രാധ ടീച്ചര്‍' വിളി കേള്‍ക്കാം.
അടുപ്പമില്ലാത്ത ഗുരുനാഥകളെ ,ശിഷ്യര്‍ ഒരിക്കലും ആ രീതിയില്‍ വിളിക്കില്ല.
എന്‍റെ അദ്ധ്യാപിക ജീവിതത്തില്‍ ഒരു കുഞ്ഞും എന്നെ ഉപദ്രവിച്ചിട്ടില്ല.
ഒരിക്കല്‍ വടി യെടുത്ത് ശിഷ്യനെ അടിച്ചപ്പോള്‍, അവന്‍ വടി പിടിച്ചു.
അടി നിര്‍ത്തി.
ഇന്ന്,
അവരില്‍ ചിലരെയെങ്കിലും പാളയം മാര്‍ക്കറ്റിലോ,
നിരത്തുകളിലോ കാണാറുണ്ട്‌.
അവര്‍ പറയും
''ടീച്ചര്‍
അന്ന് കുറെക്കൂടി നന്നായി ഉപദേശവും,തല്ലും തന്നിരുന്നെങ്കില്‍
ഞങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി കിട്ടുമായിരുന്നുവെന്ന്.''
ഒറ്റ ലക്‌ഷ്യം മാത്രം.
''എന്റെ കുട്ടികള്‍ പഠിച്ച് മിടുക്കരാകണം.
ആരുടെ മുന്‍പിലും ,അറിവില്ലായ്മയുടെ പേരില്‍ തല കുനിക്കാന്‍ ഇടവരരുത്.''
''കുട്ടികളെ നന്നായി പഠിപ്പിക്കുക,
അവര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ലഭിച്ച്
അന്തസ്സായി ജീവിക്കണം ''എന്ന ആഗ്രഹം മാത്രം.
ഒരിക്കല്‍ ഹെഡ്മാസ്റ്റര്‍ ,ചൂരല്‍ പ്രയോഗം നടത്തിയതിന്‍റെ പേരില്‍,
എട്ടാം ക്ലാസ്സിലെ ആണ്‍കുട്ടികള്‍ മുഴുവന്‍ (-മിക്കവരും മുസ്ലിം കുട്ടികള്‍-)സ്കൂളില്‍ വരാതായി.
അവരെല്ലാം കൂട്ടത്തോടെ ടി.സി വാങ്ങുമെന്നറിഞ്ഞ്,സങ്കടപ്പെട്ടു.
ഒടുവില്‍,
അവരെയെല്ലാം ,
കിഴക്കേമഠത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കൊമ്മേരിയില്‍ നേരിട്ട് പോയി,
കുറച്ചു പേരെ കണ്ടു.
മറ്റുള്ളവരെ കണ്ടെത്താന്‍
ചിലരെ കുട്ടികളുടെ വീട്ടിലേക്ക് അയച്ചു.
ഏറെ കഷ്ടപ്പെട്ട ശേഷം,അവരെ തിരിച്ച് കൊണ്ടുവന്ന്,ക്ലാസ്സിലെത്തിച്ചു.
ഇടയ്ക്ക്
പഠിപ്പ് നിര്‍ത്തിപ്പോകുന്ന കുഞ്ഞുങ്ങളെ , സഹപ്രവര്‍ത്തകരുടെ വാക്ക് മുഖവിലയ്ക്കെടുക്കാതെ
പ്രയാസപ്പെട്ട് തിരികെയെത്തിച്ച എത്രയോ അനുഭവങ്ങളുണ്ട്.
കുട്ടികള്‍ പത്താം ക്ലാസ്സ് വരെ പഠിക്കണം.
സര്‍ട്ടിഫിക്കറ്റ് വാങ്ങണം
അതായിരുന്നു ആഗ്രഹം.
അക്കാലത്ത്,
ഇന്നത്തെപ്പോലെ വിലയില്ലാത്ത വിദ്യാഭ്യാസമായിരുന്നില്ല.
ആധുനിക കാലം, എന്ത് തെറ്റുകള്‍ ചെയ്താലും കുട്ടികളെ ശിക്ഷിക്കരുതെന്നാണല്ലോ.!
ആ ആശയത്തോട് യോജിപ്പില്ല.
മാപ്പ് അര്‍ഹിക്കാത്ത തെറ്റുകള്‍ക്ക്,
നല്ല വാക്കുകള്‍ക്കു പുറമേ,ചെറിയ തോതിലുള്ള ശിക്ഷയും കൊടുക്കുന്നത് നല്ലത്.
കേരളത്തിലെ,
തെരുവുകളില്‍ സര്‍വ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായി അരങ്ങേറിയ ചുംബനസമരത്തിന് ശേഷം ,
8 to 12 വരെയുള്ള ക്ലാസുകളിലെ ആണ്‍കുട്ടികള്‍ ,അവര്‍ക്ക് ഇഷ്ടമുള്ള കുട്ടികളെ ചുംബിക്കുമെന്ന് കേട്ട് അന്തം വിട്ടു.
കാരണം,
മുതിര്‍ന്നവര്‍ എന്ത് പ്രവര്‍ത്തിക്കുന്നതും അനുകരിക്കാനുള്ള(അതേപടി പകര്‍ത്താനുള്ള )ആഗ്രഹം കുട്ടികള്‍ക്കുണ്ടാകും.
പൊതു സമൂഹത്തില്‍ അത്യാവശ്യം ചില നിയമങ്ങള്‍ , മനസ്സിലാക്കി .പാലിക്കേണ്ടതാണ്.
താഴെയുള്ള ചിത്രം എഴുത്തുകാരന്‍,പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പേരെടുത്ത Kunhikannan Vanimel വളയം ഹൈസ്കൂളില്‍ എന്റെ ശിഷ്യനായിരുന്നു.
ഇയാള്‍ക്ക് , ഈ ടീച്ചറില്‍ നിന്ന് അടി സമ്മാനം കിട്ടിയോ എന്തോ?
ഓര്‍മ്മയില്ല.
കെ.എം.രാധ
Kunhikannan Vanimel
Like · Comment ·   · 3841

No comments:

Post a Comment