Sunday 7 June 2015

വന്ദ്യ വയോധികന്‍,ഓ.രാജഗോപാല്‍

വന്ദ്യ വയോധികന്‍,ജ്ഞാനി,തികഞ്ഞ ജനാധിപത്യവാദി ഓ.രാജഗോപാലിന്‍റെ വിജയം,അരുവിക്കരയുടെ സമഗ്ര വികസനത്തിന് സഹായകം.
നടന്‍ സുരേഷ് ഗോപി എഴുതിയത് വാസ്തവം.
അരുവിക്കരയില്‍ ,സമഗ്രവികസനം ആവശ്യമാണ്
തീര്‍ച്ചയായും ,അരുവിക്കരയില്‍,
ഇരുമുന്നണികളും
എട്ടു മണ്ഡലങ്ങള്‍ തുല്യമായി പങ്കിട്ടെടുത്തു കൊണ്ട്,നിരത്തുകള്‍ പോലും കൊത്തിക്കീറി,വഴിയാത്രക്കാര്‍ക്കും,വാഹനങ്ങള്‍ക്കും ഒരു മാത്ര സ്വൈര്യ സഞ്ചാരം നിഷേധിച്ചിരിക്കുന്നു.
സംസ്ഥാന ബിജെപിയുടെ അമരത്തിരിക്കുന്നവര്‍,സംഘ ശക്തി, കലാകാരന്മാരായ സുരേഷ്ഗോപി,കൊല്ലം തുളസി,പ്രവീണ,ഭാവന തുടങ്ങിയ കലാകാരികള്‍,പ്രവര്‍ത്തകര്‍, ,പിന്തുണയ്ക്കുന്നവര്‍ എല്ലാം ഒരു മനസ്സോടെ പ്രവര്‍ത്തിച്ചാല്‍,
അരുവിക്കരയിലെ ജനം വകതിരിവ് കാണിക്കുമെന്ന് വിശ്വസിക്കാം.
കഴിഞ്ഞ പത്ത് വര്‍ഷമായി,അരുവിക്കര വെറും ജഡമായ അവസ്ഥയിലെന്ന്, ചാനലില്‍ നാട്ടുകാര്‍ എണ്ണിയെണ്ണി സങ്കടം പറയുന്നത് കേട്ടു.
സാവിത്രി ദേവകിയുടെ വാക്കുകളില്‍
'അമിതമായ ആത്മവിശ്വാസം വെടിഞ്ഞ്,''പ്രവര്‍ത്തി ക്കുക.
നിഷ്കാമമായി പ്രവര്‍ത്തിക്കുന്ന അസ്സല്‍ രാഷ്ട്രസേവകന്,ജനകീയന്
''ഒറ്റ ഇന്ത്യ,ഒറ്റ ജനത'മന്ത്രം ഉരുവിടുന്ന ശ്രീ.ഒ.രാജഗോപാലിന് എല്ലാ പിന്തുണയും നല്കാന്‍ സുമനസ്സുള്ളവര്‍ തയാറാവുമെന്ന് കരുതാം.
കെ.എം.രാധ

No comments:

Post a Comment