കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളെ സോഷ്യല്‍ മീഡിയകളില്‍ പരിഹസിക്കുന്നവര്‍ക്കെതിരെ സിനിമ നടന്‍ ജിഷ്ണു രാഘവന്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാള്‍ വിദേശ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നാണ് ജിഷ്ണു തന്റെ ബ്ലോഗില്‍ ചോദിക്കുന്നു. ചിലര്‍ ആരോരുമറിയാതെ അവധിയെടുത്ത് വിദേശത്തേക്കോടുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി അവധിയെടുക്കാതെ ജോലി ചെയ്യുന്നുണ്ട് . അദ്ദേഹത്തിനെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്ത അസംബന്ധങ്ങള്‍ മാത്രമാണെന്നും ജിഷ്ണു പറയുന്നു.
ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ വിശ്വസിക്കാന്‍ മാത്രം മണ്ടരല്ല പൊതുജനങ്ങള്‍. ഇത് ഈ രാഷ്ട്രീയക്കാര്‍ മനസ്സിലാക്കിയാല്‍ നല്ലതാണ്. സമൂഹത്തിന് മുന്നില്‍ ലളിതമായ വസ്ത്രങ്ങളണിഞ്ഞ് വന്നതിനു ശേഷം അണിയറയില്‍ അഴിമതി നടത്തുന്നവരേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് ആധുനികമായി വസ്ത്രധാരണം ചെയ്യുന്ന പ്രധാനമന്ത്രിയെന്നും ജിഷ്ണു ബ്ലോഗില്‍ കുറിച്ചു.
സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും ശക്തമായി വിമര്‍ശിക്കുന്നതില്‍ തെറ്റില്ല . എന്നാല്‍ ആരോപണങ്ങളെ അവനവന്റെ സാമാന്യബുദ്ധിയനുസരിച്ച് വിശകലനം ചെയ്തു വേണം സംസാരിക്കാന്‍ . പക്ഷപാതിത്വമുള്ള മാദ്ധ്യമങ്ങളുടെ കാലത്ത് ഇതത്യാവശ്യമാണ്. സാമൂഹ്യവിരുദ്ധരും ക്രിമിനലുകളുമല്ല ചുറ്റും നടക്കുന്ന അനീതികള്‍ കണ്ട് അതിനെതിരെ മിണ്ടാതിരിക്കുന്ന മറ്റുള്ളവരാണ് യഥാര്‍ത്ഥത്തില്‍ തെറ്റുകാരെന്നും് ജിഷ്ണു പോസ്റ്റില്‍ പറയുന്നു
No comments:
Post a Comment