Sunday 7 June 2015

നീന'- ചലച്ചിത്രം

ഇന്ന്.(6-06-2015)കോഴിക്കോടന്‍ കാറ്റില്‍,വാഹനത്തിലിരുന്ന്, 
ഗ്ലാസിനപ്പുറത്ത്
ഇരുട്ടും,തെരുവിളക്കുകളും,ആര്‍ഭാട പരസ്യ ബോര്‍ഡുകളും,അടഞ്ഞു കിടക്കും കൂറ്റന്‍ കടകളും വേഗത്തില്‍ പിന്നോട്ട് പോകുമ്പോള്‍, 
ലാല്‍ജോസ്,പ്രേക്ഷകര്‍ക്ക് നല്‍കിയ '
നീന''യുടെ അകംപുറം മേളത്തില്‍,
തികച്ചും അപരിചിതയായ 'ന്യൂജന്‍' താരം ഉള്ളില്‍ അസ്വസ്ഥതയായി പടര്‍ന്നു.
പാതിരാ കഴിഞ്ഞെത്തും യാമങ്ങളില്‍,
'നീന'യെന്നെ പെണ്‍കുട്ടിയുടെ അനായാസ,അസുലഭ അഭിനയ ചാരുതയില്‍ ,നിമിഷവിങ്ങലില്‍ പ്പെട്ട്,
അതേ..
ദീപ്തിസതിയ്ക്ക്, അഭിനന്ദനങ്ങള്‍.
ഈ സിനിമ,
വര്‍ഷങ്ങളായി,സ്വദേശ-വിദേശ ചലച്ചിത്രങ്ങള്‍ കാണുന്ന ശീലക്കാരിക്ക്
തികച്ചും നൂതന അഭ്രവിസ്മയം നല്‍കി.
അണിയറ പെരുമാക്കള്‍ക്കും,ആശംസകള്‍.
കെ.എം.രാധ
Like · Comment ·  · 5832

No comments:

Post a Comment