Tuesday 2 June 2015

ഒ.രാജഗോപാല്‍

ഒ.രാജഗോപാല്‍,രാഷ്ട്രീയത്തിലെ അപൂര്‍വ വ്യക്തിത്വം ! 
അരുവിക്കരയിലേക്ക്,വിജയ കാഹളവുമായി....
ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതാക്കള്‍ക്ക്, അണികള്‍ക്കൊപ്പം നടന്‍ സുരേഷ്ഗോപിയും പ്രചാരണത്തിനെത്തുന്നത് തികച്ചും ഉത്തമം.
ആഹ്ലാദകരം.
''ഒറ്റ ഇന്ത്യ ,ഒറ്റ ജനത ''മന്ത്രം ഉരുവിട്ടുകൊണ്ട്,
നന്മയുടെ
ഒരുമയുടെ ,സഹനത്തിന്റെ ,മതമൈത്രിയുടെ ,വികസനത്തിന്‍റെ സ്വപ്ന സാഫല്യത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കാം.
അരുവിക്കരയില്‍ ആകെ എട്ടു മണ്ഡലങ്ങള്‍.
കൃത്യം,കൃത്യം നാല് വീതം ഇരുമുന്നണികളും പങ്കിട്ടെടുത്തു.
ഫലം?
കഴിഞ്ഞ പത്ത് വര്‍ഷമായി , പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍.
ദുര്‍ഗന്ധം വമിക്കും ഓടകള്‍.
അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന അരുവിക്കരക്കാര്‍ക്ക്,
എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കാന്‍ തീര്‍ച്ചയായും ശ്രീ.രാജഗോപാലിന് കഴിയും.
കേന്ദ്ര മന്ത്രി പദവിയിലിരിക്കുമ്പോള്‍,
അദ്ദേഹം കേരളത്തിനു നല്‍കിയ സംഭാവനകള്‍ ഓര്‍ക്കേണ്ടതാണ്.
നല്ലൊരു സിനിമാ തിയേറ്റര്‍ പോലും,അരുവിക്കരയില്‍ ഇല്ലെന്നു ,ഇന്ന് ചാനല്‍ അവതാരകന്‍ പറയുന്നത് കേട്ടു.
നടന്‍ സുരേഷ്ഗോപിയുടെ പ്രചരണം തീര്‍ച്ചയായും ,
ജനങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വമായ ഉണര്‍വും ,ഉത്തേജനവും സാഹോദര്യവും ,കേരളത്തിലെ സമകാലിക അവസ്ഥയിലേക്ക് നേര്‍ ചിന്തയ്ക്കും സഹായിക്കും.
സര്‍വ പിന്തുണയോടെ,
ആശംസകള്‍
കെ.എം.രാധ.
— with Krishna Karthik.
Like · Comment ·  · 2372241

No comments:

Post a Comment