അല്ലാ
,കൃസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊച്ചുകുഞ്ഞുങ്ങളോ?തിരുമേനി, സമൂഹത്തിലേക്ക് സ്വന്തം
അറിവില്ലായ്മ പകര്‍ന്ന് സ്വയം അപഹാസ്യനാകരുത്.
മറ്റൊരു വശം കൂടിയുണ്ടേ..
തിരുമേനി,പിണങ്ങാതെ,
ഒരു നിമിഷം അവിടെ നില്‍ക്കുമോ?
താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ ,താന്‍ താന്‍ അനുഭവിച്ചീടും..എന്ന് അര്‍ത്ഥസൂചനയുള്ള ചൊല്ലുണ്ട്.
പ്രകൃതി നിയമം, അതത്രേ.
ബ്രിട്ടീഷ് കാരുടെ കാലത്ത്, തിരുവിതാംകൂര്‍ ഗവര്‍മ്മേന്റ്റ് റസിഡന്റ് -ദിവാന്‍ജിയു
മായിരുന്ന കേണല്‍ മണ്‍റോ സായിപ്പ് (1810-1819) വന്നതോടെ, കൃസ്തുമതം,വേരൂന്നി.മതപരിവര്‍ത്തനവും തുടങ്ങി.
ഈയുള്ളവളുടെയൊക്കെ മുന്‍ഗാമികളായ സവര്‍ണ്ണദുഷ്ടന്‍ന്മാരും ,രാജാധികാരത്തില്‍ പറ്റിക്കൂടി,
കേണല്‍ മണ്‍റോ സായിപ്പിന്റെ ആജ്ഞകള്‍ക്ക് വശംവദരായി,ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തു..
ഫലം?
ഇന്നത്തെപ്പോലെ, തന്നെ,
അന്നും ഭൂരിപക്ഷ പാവങ്ങള്‍ക്ക് കലത്തില്‍ കഞ്ഞി തന്നെ.
സായിപ്പിന്റെ ആളുകള്‍ മുന്‍ പിന്‍ നോക്കാതെ ഭൂരിപക്ഷത്തിലെ ദരിദ്രരെ-ജാതിയില്‍ താഴ്ന്നവരെ വിലയ്ക്ക് വാങ്ങി.
അതൊക്കെ പഴയ ചരിത്രം.
ആര്‍ക്കറിയണം?
പോകട്ടെ തീരുമേനി,
ഇപ്പോഴത്തെ പ്രായപൂര്‍ത്തി വന്ന ചെറുപ്പക്കാര്‍-ചെറുപ്പക്കാരികള്‍ .....
എഴുതാന്‍ വയ്യ ..തിരുമേനി..
കഠിനവാതം.
എങ്കിലും,
ഇടതു വിരലുകള്‍ കൊണ്ടെങ്കിലും സത്യം കുറിക്കട്ടെ.
ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കും.
അവര്‍ക്ക് നിയമവും അനുകൂലം.
വീട്ടുകാരെ,നാട്ടുകാരെ പേടിയില്ല.
സ്വവര്‍ഗ്ഗത്തെപ്പോലും പ്രണയിച്ചു വിവാഹംകഴിച്ചു ജീവിക്കാന്‍ ലൈസന്‍സുള്ള ,
മൂന്നാം ലിംഗക്കാരുടെ അവകാശങ്ങള്‍ കൂടി(വേണ്ടത് തന്നെ) സംരക്ഷിക്കുന്ന,
'ലിവിംഗ് ടു ഗദര്‍'സമ്പ്രദായം വിജയകരമായി നടപ്പാക്കുന്ന കേരളത്തില്‍ തിരുമേനിയല്ല ആര് വിചാരിച്ചിട്ടും കാര്യമില്ല.
അതുകൊണ്ട്,മൌനമല്ലേ നല്ല്ലത്.?
കെ.എം.രാധ

No comments:
Post a Comment