Tuesday 30 June 2015

ചില പിന്‍കാല തേന്‍ മധുര നിനവുകള്‍

ചില പിന്‍കാല തേന്‍ മധുര നിനവുകള്‍
കെ.എം.രാധ
അദ്ധ്യാപിക ജീവിതത്തിന്‍റെ ആദ്യ 10 years മാത്രമാണ് കുഞ്ഞുങ്ങളെ അടിച്ചത്.(1978 to 1988)വരെ.
എന്‍റെ പെണ്മക്കളെ തല്ലുന്നത് പോലെ തന്നെ.
മൂത്ത മകള്‍ ദിവ്യ വളരെ കുറഞ്ഞ പ്രഹരം മാത്രമേ വാങ്ങിയിട്ടുള്ളൂ .
വീട്ടുകാര്യങ്ങള്‍ക്ക്,
കുഞ്ഞനുജത്തിയുടെ വാശി തീര്‍ക്കാന്‍ അവളെ എടുത്ത് കൊണ്ട് നടക്കാനും,കളിപ്പിക്കാനും
ഒക്കെ സഹായിയായിരുന്നു.
ഇരുവരും പഠിക്കാന്‍ മിടുക്കികള്‍.
ദിവ്യ Civil Engg.
.ഇളയവള്‍ ദീപ ,കുറുമ്പി മാത്രമല്ല ,,
തന്നിഷ്ടക്കാരി.
ഇന്നവള്‍ , computer engineer.
അതും വളരെ പ്രശസ്തമായ ഐ ടി കമ്പനിയില്‍ .
ദീപയ്ക്ക് ഒരു ഗുണമുണ്ട്.
എന്ത് എവിടെ വെച്ചാലും മറന്നു പോകുന്ന ശീലമാണ്.എനിക്ക്.
പണമോ,പുസ്തകമോ,മരുന്ന് കുറിപ്പോ എന്തായാലും അവ കണ്ടെടുത്ത് തരണമെങ്കില്‍,
ആറു വയസ്സ് മുതല്‍ വിവാഹം കഴിയുന്നത്‌ വരെ
പ്രായത്തിനനുസരിച്ച്
അഞ്ചോ,പത്തോ മുതല്‍ നൂറ് രൂപ വരെ പോക്കറ്റ് മണി വാങ്ങും.
നിമിഷങ്ങള്‍ കൊണ്ട് ,എല്ലായിടവും ,തപ്പി കാണാതെ പോയവ എടുത്തു കൊണ്ടുവന്ന് തരും.
ഈയിടെ, മറന്നു വെച്ച 10000 രൂപ അതും,ബാങ്കില്‍ അടയ്ക്കേണ്ടത്‌ ,രാപകല്‍ വീട് മുഴുവന്‍ തിരഞ്ഞു.
കിട്ടിയില്ല.
അവളെ ഫോണ്‍ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍,
അപ്പുറത്ത് നിന്ന് ചിരി.
കുഞ്ഞുന്നാളില്‍ ഞാന്‍ കേള്‍ക്കാറുള്ള അതേ ചിരി.!
ദീപയെപ്പോലെ
വികൃതിയുള്ള കുഞ്ഞുങ്ങളെ ഇന്നുവരെ കണ്ടിട്ടില്ല.
'ഒറ്റ പ്രാവശ്യം വായിച്ചാല്‍ മതി .മനസ്സിലാവും.
അമ്മയ്ക്ക് ഫുള്‍ മാര്‍ക്ക് കൊണ്ടുവന്നു തന്നാല്‍ മതിയല്ലോ.എപ്പോഴും പഠിക്കു പഠിക്ക് എന്ന് പറയേണ്ട ''
എന്നൊക്കെ അഹങ്കാരം പറയും.
അവള്‍ പറഞ്ഞത് ശരിയാണ്.
പക്ഷേ..
അതംഗീകരിക്കാന്‍ മനസ്സ് അനുവദിക്കില്ല.
വാശിക്കാരി.
നല്ല വസ്ത്രം ,ഭക്ഷണം...
എന്തും വിലകൂടിയത് മാത്രമേ ബോധിക്കൂ.
ദിവ്യ പറയും
'ദീപയ്ക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊടുക്കൂ.
എനിക്ക് കുറഞ്ഞാലും വേണ്ടില്ല ''എന്ന്.
ഇന്നും,ദിവ്യ അങ്ങനെത്തന്നെ.
സാമ്പത്തികഞെരുക്കത്തില്‍ ,പലപ്പോഴും മൂത്ത മകളോട് വിവേചനത്തിന് നിര്‍ബന്ധിതയായിട്ടുണ്ട്.
ദീപ,പഠിക്കില്ല.
അനുസരണയില്ല.
ഹോംവര്‍ക്ക് ചെയ്യില്ല.
സ്കൂളില്‍ പോകില്ല.
എപ്പോഴും ഉപദ്രവിക്കും.
അവളുടെ അമ്മയായ എന്നെ -നിത്യവും മുടി പിടിച്ചു പറിക്കും.
കടിക്കും.
സൂചിയെടുത്ത് കുത്തും.
ജോലിയെടുക്കുമ്പോള്‍ ,പുറത്ത് അടിക്കും.
വീടിനു ചുറ്റും ഓടിക്കും.
ഒരിക്കല്‍ ,ദീപ വലത്കൈയില്‍ കടിച്ചു.
പല്ല് കൊണ്ട ഭാഗം ചുവന്ന് ചോര കല്ലിച്ചു
ഇളകി വന്ന ദേഷ്യം.
ചൂരലെടുത്ത് നാലെണ്ണം കൊടുത്തു.
തനി കാടത്തി സ്വഭാവം.
എന്റെ സ്കൂള്‍ കുഞ്ഞുങ്ങളെപ്പോലെ തന്നെ അവള്‍ക്കും ഇഷ്ടം പോലെ ' ചൂരല്‍ കഷായം.'.കിട്ടിയിട്ടുണ്ട്.
ചെവിക്കും പിടിക്കും.
ഒറ്റ ലക്‌ഷ്യം മാത്രം.
''എന്റെ കുട്ടികള്‍ പഠിച്ച് മിടുക്കരാകണം.
ആരുടെ മുന്‍പിലും , അജ്ഞാനിയെന്ന മുദ്ര കുത്തി, അവ്ഹേളനവുമായി തല കുനിക്കാന്‍ ഇടവരരുത്''
1 Divya 2 Deepa
Like · Comment ·   · 749

No comments:

Post a Comment