Monday 18 May 2015

നക്സല്‍ അക്രമങ്ങള്‍

വായിക്കുക.വിലയിരുത്തുക
കെ.എം.രാധ


ബസ്തറിൽ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ ഇരുന്നൂറ്റമ്പതോളം ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി. ബന്ദികളാക്കിയവരുടെ കൂട്ടത്തിൽപ്പെട്ട സദാറാം നാഗിനെ 'ജൻ അദാലത്ത്'വിചാരണ നടത്തിവെടിവെച്ചുകൊന്നു.
മാവോയിസ്റ്റുകൾ സമാന്തരഭരണം നടത്തുന്നുവെന്ന് അവർതന്നെ അവകാശപ്പെടുന്ന പ്രദേശത്ത് അവരുടെ കോടതിയിൽ സദാറാം എന്ന പട്ടികവർഗ്ഗക്കാരൻ ചെയ്തതായി തെളിയിക്കപ്പെട്ട കുറ്റമെന്തായിരുന്നു?
ഗ്രാമത്തിൽ നദിക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റ്റെ മേസ്തിരിയായിരുന്നു സദാറാം.
അതാണയാൾ ചെയ്ത കുറ്റം !!!
പാലം പണിയോട് സഹകരിക്കുന്ന ഗ്രാമീണർക്കുള്ള താക്കീതുകൂടിയായിരുന്നു സദാറാമിനു നേരെയുതിർത്ത വെടിയുണ്ടകൾ.
അങ്ങനെ എസ്.സദാറാം നാഗ് എന്ന മനുഷ്യനെ മാവോയിസ്റ്റുകൾ അവസാനിപ്പിച്ചു. ഇവിടെ ചക്രവാളത്തിൽ നിന്നുയരുന്ന വസന്തത്തിന്റ്റെ ഇടിമുഴക്കത്തിനായി കൂർപ്പിച്ചു വച്ചിരിക്കുന്ന കാൽപ്പനികരുടെ കർണ്ണപുടങ്ങളിൽ പതിയാതെപോയ ഒരു നിലവിളി.
മാവോയിസ്റ്റുകൾ അറസ്റ്റു ചെയ്യപ്പെടുമ്പോൾ അവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചല്ലാതെ അവരുടെ രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടിപ്പോവരുതെന്ന് തീട്ടൂരമിറക്കിയ അനാർക്കിസ്റ്റുകൾക്കും അടവുനയക്കാർക്കും ആഘോഷിക്കാൻ സ്റ്റേറ്റ് ടെററിസത്തിന്റ്റെ ഗ്ലാമറില്ലാത്തതിനാൽ ചെറുതായിപ്പോയ ഒരു മരണം.
അല്ലെങ്കിലും ആദിവാസികൾക്കും പട്ടികവർഗ്ഗക്കാർക്കും എന്തിനാണ് പാലം? ചെങ്കോട്ടയിൽ ചെങ്കൊടി പാറുന്ന ദിനം വരുന്നതുവരെ തോണി തുഴയട്ടെ അവറ്റകൾ. അല്ലെങ്കിൽ ഉടുമുണ്ടഴിച്ച് തലയിൽകെട്ടി നീന്തട്ടെ.

No comments:

Post a Comment