Sunday 24 May 2015

നടന്‍ സുരേഷ് ഗോപി ,

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നടന്‍ സുരേഷ് ഗോപി ,
നരേന്ദ്ര മോഡി ,ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് ഓര്‍മ്മ..
മോഡി,അദ്ദേഹത്തെ ഗുജറാത്തിലേക്ക് ക്ഷണിച്ചുവരുത്തി.
നടന്‍ അവിടെയെത്തി ആതിഥ്യം സ്വീകരിച്ചുവെന്നും ഓര്‍ക്കുന്നു..
പിന്നീട്
പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള ചുവടുവെയ്പ്പില്‍ മോഡിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ 
സുരേഷ്ഗോപിയെ ക്ഷണിച്ചു.
നടന്‍ പങ്കെടുത്തുവെന്ന് ചാനലില്‍ കണ്ടു.
തിരുവനന്തപുരത്ത് ബിജെപി നേതാക്കളും പ്രവര്‍ത്തകരും കൈ മൈ മറന്നു കൊണ്ട് ,രാപകല്‍ ഓ..രാജഗോപാല്‍ജിയ്ക്ക് വേണ്ടി
 പ്രവര്‍ത്തിക്കുമ്പോള്‍ ,
ഈ താളില്‍ സുരേഷ് ഗോപി അവര്‍ക്കുവേണ്ടി രംഗത്തിറങ്ങുന്നത് നന്നെന്നു എഴുതി.
ഏത് പോലെയാണ്?
നടന്‍ ഇന്നസെന്റിനെ പിന്തുണച്ചുകൊണ്ട്
മമ്മൂട്ടി,മോഹന്‍ലാല്‍ ,സത്യന്‍ അന്തിക്കാട് രംഗത്തിറങ്ങിയത് പോലെ.
സുരേഷ് ഗോപി ഒരു ദിവസം പോലും , തിരുവനന്തപുരത്ത് വന്ദ്യ വയോധികന്‍ രാജഗോപാല്‍ജിയ്ക്ക്(നേരില്‍ കണ്ടില്ല.പരിചയവുമില്ല) വേണ്ടി ഇറങ്ങിയില്ല.
സാധാരണക്കാരിയായ ഞാന്‍ അടക്കമുള്ള എത്രയോപേര്‍ രാജഗോപാലിന്റെ വിജയത്തിനു വേണ്ടി ഫോണ്‍,നെറ്റ്, വഴി അക്ഷീണം പ്രയത്നിച്ചു.
ജയ സാദ്ധ്യതയില്ലെന്ന് മനസ്സിലായപ്പോള്‍,മുന്‍കൂട്ടി ഈ താളില്‍ എഴുതുകയും ചെയ്തു.
അതെല്ലാം കഴിഞ്ഞ കഥ.
കേന്ദ്ര സഹമന്ത്രിയ്ക്ക്,
തുല്യമായസ്ഥാനം,ലഭിക്കുമ്പോള്‍,
ഇനിയെങ്കിലും,
കേരളത്തിലെ വരും ഉപതിരഞ്ഞെടുപ്പുകളില്‍ ,
കേരള നിയമസഭയിലേക്കും ബിജെപിയ്ക്ക് വേണ്ടി
നേതാക്കള്‍ക്കും ,അനുയായികള്‍ക്കും ഒപ്പം ചേര്‍ന്ന്
ഈ നടന്‍ ജനങ്ങളിലേക്ക് ഇറങ്ങി അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആശംസകള്‍
കെ.എം.രാധ
..........................................................................................................................
Rajeev Damodharan എഴുതിയത് സന്തോഷം പകരുന്നത് തന്നെ.
സംശയമില്ല.
New Chairman of National film development Corporation, equivalent to Cabinet rank- Suresh Gopi. He deserve that post Congratulations
Like · Comment ·  · 72928

No comments:

Post a Comment