Friday 29 May 2015

കഥ ഒറ്റയാള്‍ കെ.എം.രാധ

കഥ
ഒറ്റയാള്‍
കെ.എം.രാധ
'പാതിരാപ്പൂക്കള്‍ വിടര്‍ന്നു.പാതിരാപ്പുള്ള് കരഞ്ഞു.
കിളികള്‍ ചിലച്ചു.
എന്താണ് ,ഇതൊന്നും കാണുന്നില്ലേ.
കേള്‍ക്കുന്നില്ലേ?.നേരമേറെയായി.നിങ്ങള്‍ ഇനിയും ഉറങ്ങുന്നില്ലേ?
'ഇല്ല'
അവളുടെ വാക്കുകളില്‍ രോഷം,വിഷമമൊന്നും ഇല്ലെന്ന് തോന്നി.
വീണ്ടും,
അകക്കണ്ണ് തുറന്നു.
''ഈ ഊടുവഴിയില്‍ ഏകാന്തയെ പുണര്‍ന്നു,ചെറുതായ മഞ്ഞു വീഴ്ചയില്‍ കാത്തു നില്‍ക്കുന്നതാരെയാണ്?'
എഴുത്തുകാരി പതുക്കെപ്പതുക്കെ പറഞ്ഞു.
'അതേ..ഞാന്‍ ,കാത്തിരിക്കുന്നത് നിങ്ങളെല്ലാവരെയുമാണ്.
എന്‍റെ പ്രിയപ്പെട്ട വായനക്കാരെ.
എന്നും ഒരു നേരമെങ്കിലും ഇവിടെ വന്ന്,
നിമിഷ വേഗത്തില്‍ ഇഷ്ടമുള്ളതെന്തെങ്കിലും ഒന്ന് രുചിക്കു.
സ്പര്‍ശിക്കു.
പിന്നെ,ഒരു മാത്ര പുഞ്ചിരിക്കൂ''
അവള്‍ ,
രചനയുടെ ഉള്‍വശങ്ങളില്‍ വിവിധ നിറങ്ങള്‍ നല്‍കി ചിത്രങ്ങള്‍ വരയ്ക്കാന്‍ ക്യാന്‍വാസ് തയാറാക്കാന്‍ ഒരുങ്ങവേ
നിദ്ര മാടിവിളിച്ചു.
അവള്‍,തല്‍പ്പത്തില്‍ കിടന്ന ഉടന്‍ മയങ്ങി.
പെട്ടെന്ന് ഞെട്ടി ഉണര്‍ന്നപ്പോള്‍ കണ്ടു..
ഒരു കലണ്ടര്‍ ചിത്രം അവളെ സൂക്ഷിച്ചു നോക്കുന്നു.
അതേ..
കുഞ്ഞിന്‍റെ ചിരിയില്ലാത്ത നോട്ടത്തില്‍,അവള്‍ പുകഞ്ഞു.
കലണ്ടറെടുത്ത് കുഞ്ഞുചുണ്ടില്‍ ഉമ്മ വെച്ച് കൊണ്ട് അവള്‍ പിറുപിറുത്തു...
മോന്‍...പൊന്നു മോന്‍..

No comments:

Post a Comment