Friday 29 May 2015

പ്രൊഫയില്‍ ഫോട്ടോ

ജംഷീം എന്ന മുഖപുസ്തസുഹൃത്ത് അടക്കം
ധാരാളം പേര്‍ എന്തിന് പ്രൊഫയില്‍ ഫോട്ടോവില്‍ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ ഒപ്പം ചേര്‍ത്തുവെന്ന് ചോദിക്കുന്നുണ്ട്.
പലവട്ടം മറുപടി തന്നു.
എങ്കിലും.
ഒരേ ഒരു ദിവസത്തെ
ലണ്ടന്‍ സന്ദര്‍ശന വേളയുടെ അവസാന നിമിഷങ്ങളില്‍,തിരക്കിട്ട് (2013 April last)മദാം തുസേ വാക്സ് മ്യൂസിയത്തില്‍ നിന്ന് എടുത്ത പടമാണ്.
മാത്രമല്ല,
ഗാന്ധി സാഹിത്യം വായിച്ചവള്‍,
രക്തം കണ്ടാല്‍ തല ചുറ്റും പ്രകൃതക്കാരി,
ഏത് കൊലകള്‍ ആരു ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവള്‍,
ഇന്നുവരെ,
ആരെയും കൊല്ലാനോ,കൊല്ലിക്കാനോ പ്രേരിപ്പിക്കാത്തവള്‍.
പക്ഷേ...
മാറിയ ലോക-ഇന്ത്യന്‍ കാലാവസ്ഥകളില്‍,
നിരപരാധികള്‍,വേട്ടയാടപ്പെടുമ്പോള്‍,
(കൃഷ്ണപ്രിയയുടെ പിതാവിനെപ്പോലെ)
,ആത്മരക്ഷയ്ക്ക് വേണ്ടി തിരിച്ചടിക്കണമെന്ന അഭിപ്രായം പുലര്‍ത്തുന്നു
.............................................................................................................
സ്വാതന്ത്ര്യസമരക്കാലത്ത്. മലപ്പുറത്ത് വെള്ളക്കാരെ കൊന്ന്,മൂടിയിട്ടുണ്ട്‌ എന്നും ജംഷീം.
വാസ്തവം.
പക്ഷേ.,
അതിനും,ചില വ്യക്തമായ നിലപാടുകള്‍ ഇന്ത്യന്‍ നാഷണല്‍ മുസ്ലിംലീഗ് പ്രസിഡന്റ് (ഇത് ശരിയോ? മുഹമ്മദാലി ജിന്ന്യ്ക്കു ഉണ്ടായിരുന്നുവെന്ന് വേണം ഊഹിക്കാന്‍.
അങ്ങനെയാണ്,
അന്നും,ഇന്നും സുന്നി -ഷിയാ കലാപങ്ങളും,ബോംബ്‌ സ്ഫോടനങ്ങളും കൊണ്ട് ജനജീവിതം നരകമാക്കുന്ന പാകിസ്ഥാന്‍റെ ഉദയം.
......................................................................................
. എന്നിട്ടാണോ കഴിഞ്ഞ 25 years ആയി കേരളത്തിലെ മലപ്പുറം,കോഴിക്കോട്,കാസര്‍ഗോഡ്‌ അടക്കമുള്ള ജില്ലകളില്‍ നിന്ന് രാജ്യം തകര്‍ക്കാനൊരുങ്ങുന്ന കള്ളനോട്ടും,കള്ളപ്പൊന്നും,തീവ്ര സ്വഭാവമുള്ളവരും പിടിക്കപ്പെടുന്നത്.?
കണ്ണടച്ച് ഇരുട്ടാക്കരുത്..
കോയമ്പത്തൂര്‍ മീറ്റിങ്ങില്‍ ലാല്‍ കിഷന്‍ അദ്വാനിയെ വധിക്കാന്‍ സ്റ്റേജിന് താഴെ ബോംബ്‌ വെച്ചവര്‍ ആരെന്നു
ഇന്ന് തമിഴ്നാട് ഭരിക്കുന്ന അന്നത്തെ മുഖ്യമന്ത്രി ജയലളിതയോട് ചോദിക്കുക.
പിന്നീട്,
ജയലളിതയ്ക്ക് ശേഷം
അധികാരത്തില്‍ വന്ന കരുണാനിധി
കുറ്റക്കാരെ എന്തുകൊണ്ട് വിട്ടയച്ചു വെന്ന് ,
എത്രത്തോളം സമ്മര്‍ദ്ദം ഉണ്ടായെന്ന് കരുണാനിധിയോടും ചോദിക്കുക.
.....................................................................................
2015( May 6 to 10)വരെ ലക്ഷദ്വീപ് യാത്രയില്‍,
കല്പ്പേനി ദ്വീപില്‍,തീരത്തിരുന്ന്
ഏകയായി
നീലക്കടല്‍ സൌന്ദര്യം, ഇളംകാറ്റിന്‍ തലോടലില്‍ അലിയുമ്പോള്‍,
സ്വല്‍പ്പം മുന്‍പ്,
പരമ്പരാഗത നൃത്തങ്ങള്‍ക്ക് ശേഷം,
ടൂറിസ്റ്റുകളുടെ 'കൂട്ടായ്മ'യില്‍
ഹിന്ദി സിനിമാപ്പാട്ടുകള്‍ അസ്സലായി പാടിയ
കറുപ്പ് ഗ്ലാസിട്ട ഒരു തടിയന്‍ എന്റടുത്ത് വന്ന് ഇരുന്നു.
സ്വാഭാവികമായും ചലച്ചിത്രങ്ങളും ,ഗാനങ്ങളും ഏറെ ഇഷ്ടപ്പെടുന്നവള്‍ എന്ന നിലയ്ക്ക്
ഇംഗ്ലീഷില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
ഞങ്ങള്‍,പരസ്പരം പരിചയപ്പെട്ടു.
ഒടുവില്‍,
ആ വ്യക്തി ഒരു കാര്യം പറഞ്ഞു.
കര്‍ണ്ണാടക സര്‍ക്കാരിലെ ടോപ്പ് ഇന്റലിജന്‍സ് ഓഫീസറാണ്.
ഇവിടെനിന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ,കൂട്ടരും അവിടെ വന്നുവെന്നും ,
ജയിലില്‍ കിടക്കുന്ന ചിലരെ ഉടന്‍ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും,
കര്‍ണ്ണാടക സര്‍ക്കാര്‍ വഴങ്ങിയില്ലെന്നും.
ആ പ്രസ്താവം സത്യമെന്ന് കേരളത്തിലെ നിഷ്പക്ഷ ജനാധിപത്യവാദികള്‍ക്കറിയാം.
പക്ഷേ,ആ മനുഷ്യന്‍
ഒരിക്കല്‍ പോലും,പേരോ,മേല്‍വിലാസമോ ചോദിച്ചിട്ടു തന്നില്ല.
എന്നെ നോക്കി ഇത്രമാത്രം ഇംഗ്ലീഷില്‍ പറഞ്ഞു.
' രാജ്യം ഭിന്നിപ്പിക്കാന്‍ നാട്ടിലെ സമാധാനം ഇല്ലാതാക്കാന്‍,ആരെയും അനുവദിക്കരുത്.''
ആ വ്യക്തി പറഞ്ഞത് ഞാന്‍ ചെയ്തിട്ടില്ല.
അങ്ങനെ,മരണം വരെ പ്രവര്‍ത്തിക്കുകയുമില്ല.
പിന്നെന്തിന്,
ഗാന്ധി ചിത്രം ഒപ്പം വെയ്ക്കുന്നതില്‍,വിഷമിക്കണം?
............................................................................
ഇന്ത്യ തകര്‍ക്കാന്‍,
കേരളത്തില്‍നിന്ന് , പാകിസ്ഥാനോട് കൂടിച്ചേര്‍ന്നു യുദ്ധം ചെയ്യാന്‍ ആരൊക്കെപോയി ,എന്നറിയുന്നവരും,
ഏത് തീവ്രവാദ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളും,
നേര്‍തെളിവുകള്‍ കിട്ടിയിട്ടുംഇരുമുന്നണികളും,
എങ്ങനെ മൂടിവെച്ചുവെന്നും
നിഷ്പക്ഷരായ പത്രക്കാരോട്-മീഡിയയോട് ചോദിക്കൂ.
മഹാത്മാഗാന്ധിയെ കൊന്നതെന്തിനെന്നു ചരിത്രം പഠിച്ചവര്‍ക്കേ അറിയൂ.
അജ്ഞാനികള്‍ക്കറിയില്ല.
ഇന്ത്യാ വിഭജനത്തില്‍ നീറിപ്പുകഞ്ഞ നാഥുറാം ഗോഡ്സെയുടെ ,ബ്രാഹ്മണമനസ്സാണ് അത് ചെയ്തത്.
........................................................................................
ഗാന്ധിവധം ഒരിക്കലും അംഗീകരിക്കില്ലെന്ന് പലവട്ടം എഴുതി.
ഇഷ്ടമുള്ളവര്‍ക്കൊപ്പം ഫോട്ടോ പ്രൊഫയിലില്‍ ചേര്‍ക്കും.
അതിനു ആരും വിഷമിച്ചിട്ടു കാര്യമില്ല.
....................................................................................
അല്ലാ, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ
ഇന്ദിരാ ഫിറോസ്‌ഷാ നെഹ്‌റു
രാജീവ്ഇന്ദിരാ ഫിറോസ്ഷാ
തുടങ്ങിയവര്‍ കൊല്ലപ്പെട്ടല്ലോ.
അതിനെതിരെ പലരും എന്തിന് നിശ്ശബ്ദത പാലിക്കുന്നു.
എന്തിനീ,ഇരട്ടത്താപ്പ്.?
ഇന്ത്യയില്‍,
കേരളത്തില്‍
ന്യൂനപക്ഷങ്ങള്‍.ഭൂരിപക്ഷങ്ങളുടെ തണലില്‍ ഏറ്റവും സുരക്ഷിതര്‍.
എന്നിട്ടും,മുറുമുറുപ്പ് എന്തിനാണ്?
ദയവായി,അതിരു കവിയാത്ത വ്യക്തി സ്വാതന്ത്ര്യം എനിക്കും അനുവദിക്കുക.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment