Thursday 28 May 2015

അബദ്ധങ്ങള്‍

മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ താഴെയുള്ള പ്രസ്താവനയുടെ ശരി തെറ്റുകള്‍ തത്ക്കാലം പരിശോധിക്കുന്നില്ല.
കാരണം,
ഉപതിരഞ്ഞെടുപ്പ് ,പടിവാതില്‍ക്കലെത്തി.
പക്ഷേ...
കഴിഞ്ഞ ദിവസം(2015 May 26) കോഴിക്കോട്ട് കടപ്പുറത്ത്
എഐ സി സി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ സോണിയ രാജീവിനെ കൊണ്ട് വന്ന് 
വിഡ്ഢിവേഷം കെട്ടിച്ചതെന്തിനായിരുന്നു?
കേരളത്തില്‍ സര്‍വ മേഖലകളിലും പടര്‍ന്നു പന്തലിച്ച
വെട്ടിയാലും വെട്ടിയാലും ഇടതൂര്‍ന്നു വളരുന്ന രാഷ്ട്രീയ ഉദ്യോഗതല അഴിമതികളെ സ്പര്‍ശിക്കാതെ ,
സ്തുതി അര്‍ഹിക്കും വിധം ഒരു വര്‍ഷം തികച്ച ബിജെപിയെ ,
കേന്ദ്ര സര്‍ക്കാര്‍ മോഡി വിരുദ്ധത ആവോളം
പൊലിപ്പിച്ചു കൊണ്ട് ,
സമൂഹത്തെ കലുഷമാക്കിയാല്‍,
ഒരു നേട്ടവുമുണ്ടാകില്ല.
കേരളത്തിലെ മീഡിയയും ഇതാവര്‍ത്തിക്കുന്നു.
ബിജെപിയെ അഞ്ച് വര്‍ഷം ഭരിക്കാനാണ്,
ജനം തിരഞ്ഞെടുത്തത്.
അതവര്‍ ,ജനാഭിലാഷമനുസരിച്ച് നിര്‍വഹിക്കും.
ഭാരതത്തിന്‍റെ പൂര്‍വ്വ ചരിത്ര മറിയാത്ത,
കഴിഞ്ഞ പത്തുവര്‍ഷം ബാറുവും, കോണ്ഗ്രസ് നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും സൂചിപ്പിച്ച
കേന്ദ്ര ഭരണവും ,ജഡീഷ്യറിയും വിരല്‍ത്തുമ്പില്‍ കറക്കിയത് സോണിയ മാഡമെന്ന് പകല്‍ വെളിച്ചം പോലെ മനസ്സിലാക്കിയവര്‍ കേരളത്തിലുണ്ട്.
ഭരണ പരിചയമില്ലാത്ത
എന്നും സ്വര്‍ണ്ണസ്ഫൂണില്‍ ആഹാരം രുചിക്കുന്ന
കോടികള്‍ മുടക്കി ലോകം ചുറ്റിക്കറങ്ങുന്ന
വെറും ഒരു സുഖിയന്‍ നേതാവിനെ ,
ഫോട്ടോ ഷോപ്പ് നടത്തി കര്‍ഷക വഞ്ചന നടത്തുന്ന
''രാഹുല്‍,ഇന്ത്യ കാത്തിരിക്കുന്ന നേതാവ് '
എന്ന് ഉച്ചത്തില്‍ ഘോഷിക്കാന്‍ സ്വല്‍പ്പം ആത്മാഭിമാനം താങ്കള്‍ക്കില്ലേ?
മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു ജനപ്രിയ പദ്ധതികള്‍ കൂടി സാധാരണക്കാരിലെത്തിയില്ലെന്ന് മനസ്സിലായപ്പോള്‍,
വിഷമം തോന്നി.
കാരണം,
സംഘടിത കപട രാഷ്ട്രീയ ശക്തികള്‍ അകാരണമായി
ബിജെപി ജനകീയ സര്‍ക്കാരിനെതിരെ ,
വിഷാസ്ത്രങ്ങള്‍ തൊടുക്കുമ്പോള്‍
സാധാരണക്കാരിലെത്തേണ്ട ''ആശ്വാസ പദ്ധതികള്‍'കൂടി ജലരേഖകളായി മാറുന്നു.
കെ.എം,രാധ
Like · Comment ·  · 488

No comments:

Post a Comment