Sunday 24 May 2015

കേരളത്തിന് സംഭവിക്കുന്നത്‌?

കേരളത്തിന് എന്താണ് സംഭവിക്കുന്നത്‌?
'Sai kerala' യിലെ ,
അപര്‍ണ്ണയുടെ ആത്മഹത്യക്ക് കാരണക്കാരായ സീനിയര്‍ വിദ്യാര്‍ത്ഥിനികളെ അറസ്റ്റ്ചെയ്തു ശിക്ഷിക്കുക.
അല്ലെങ്കില്‍,
അവരെ പരസ്യമായി ജനകീയ വിചാരണ നടത്തുക.

ഓരോ പെണ്‍ കേസും സ്വാധീനമുപയോഗിച്ച് 
തേയ്ച്ചു മായ്ക്കപ്പെടുമ്പോള്‍
ജുഡീഷ്യറിയില്‍ പോലും സാധാരണക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നുവോ?
പെണ്‍കുട്ടികള്‍ക്ക് സുരക്ഷിത താവളം എവിടെ?
അറിവും പക്വതയുമുണ്ടെന്നു കരുതിയ 23 വയസ്സുകാരി അനുജ സലിം അലിയുടെത്
തൂങ്ങിമരണമെങ്കില്‍,
ആലപ്പുഴ സായ് സോപര്‍ട്ട്സ് സ്കൂളിലെ
നിര്‍ദ്ധന കുടുംബത്തിലെ 15 വയസ്സുള്ള അപര്‍ണ്ണയെന്ന കുരുന്നിനെ
,ഒപ്പം മുറി പങ്കിട്ട സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍
ക്രൂരമായി മാനസിക -ശാരീരിക പീഡനം നടത്തി.
അപര്‍ണ്ണ ,പഴത്തില്‍ വിഷം കലര്‍ത്തി കഴിച്ച് ജീവനൊടുക്കി.
അപര്‍ണയുടെ കൂട്ടുകാരികളും അവ ള്‍ക്കൊപ്പം വിഷം കഴിച്ചെങ്കിലും രക്ഷപ്പെട്ടു.
ആ പെണ്‍കുട്ടികളുടെ മൊഴി നടുക്കുന്നത്!.
സീനിയര്‍ വിദ്യാര്‍ത്ഥിനികളാണ് അവരെ പീഡിപ്പിച്ചതെന്നും,
അവരെ പേടിച്ച് ഇനി ഹോസ്റ്റലിലേക്ക് ,
വീണ്ടും കായിക പരിശീലനത്തിനില്ലെന്നും! ....
സ്വവര്‍ഗാനുരാഗികളായ സീനിയര്‍ കാടത്തികള്‍,അവരുടെ ലൈംഗിക ദാഹമകറ്റാന്‍ ഇരകളാക്കിയത്,
പാവപ്പെട്ടവരുടെ മക്കളെ..
അപര്‍ണ്ണയുടെ അമ്മ അംഗന്‍വാടിയില്‍ ആയ.
പിതാവ്,ബോട്ടില്‍ പണി.
മൂത്തമകള്‍ അപര്‍ണ്ണ അവര്‍ക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു.
ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ക്ക് എന്തിനു കുഞ്ഞുങ്ങളെ നിര്‍ബന്ധിച്ചു.?
അവരെ കൊലയ്ക്കു കൊടുത്തു.?
ഉത്തരം ,ലളിതം.
അവരെല്ലാം ,പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന്.
എന്ത് ചെയ്താലും ഒരു ചുക്കും വരില്ല.
പ്രതികള്‍ക്കു രക്ഷപ്പെടാന്‍ പഴുതുകളുണ്ട്.
വിടരുത്.
അവളുമാരുടെ ധിക്കാരം,ധാര്‍ഷ്ട്യം മേലില്‍ ഒരു കുഞ്ഞിന്‍റെയും ജീവനെടുത്തു കൂട.
ആഡംബര നൌകകളില്‍ സ്മോക്ക്‌ -ബര്‍ത്ത്ഡേ പാര്‍ട്ടി.
മയക്കുമരുന്നും കഞ്ചാവും സുലഭം.
ധനം കുമിയുന്നു.
മനുഷ്യരുടെ ഭോഗാസക്തിയ്ക്ക് വീര്യം കൂടുന്നു.
എല്ലാം, അവര്‍ പ്രയോഗിക്കുന്നത്
സമൂഹത്തില്‍ താഴെത്തട്ടില്‍ കഴിയുന്നവരോട്.
ഇപ്പോഴാണ്‌,
നിയമം മൌനമാകുമ്പോള്‍
കൃഷ്ണപ്രിയമാരുടെ പിതാക്കള്‍ തോക്കെടുക്കുന്നത്.
അപര്‍ണ്ണയുടെ ആത്മഹത്യക്ക് ഉത്തരവാദികളായ സീനിയര്‍ വിദ്യാര്‍ത്ഥിനികളെ പുറത്താക്കി, അറസ്റ്റ് ചെയ്യുക.
കേസ് തേയ്ച്ചു മായ്ക്കാന്‍ നോക്കേണ്ട.
കോപ്പിയടിച്ച ഐജിയെ പുറത്താക്കിയ ശേഷം,
ഇപ്പോള്‍,ഐ ജി കോപ്പിയടിക്കുന്നത് കണ്ടില്ലെന്നു ഇന്‍വിജിലേറ്ററെക്കൊണ്ട് മൊഴി കൊടുപ്പിച്ച അതിബുദ്ധിമാന്മാരുടെ നാടാണ് കേരളം.
പടക്കക്കടയില്‍ സ്ഫോടനം നടത്തി,കുഞ്ഞുങ്ങളെ കൊന്ന്
കേസ് മായ്ച്ച വമ്പന്മാര്‍ക്കിടയിലാണ് നാം ജീവിക്കുന്നത്.
എല്ലാ നല്ല മനസ്സുള്ളവരും അപര്‍ണ്ണയ്ക്ക് വേണ്ടി പ്രക്ഷോഭം നടത്തുക.
വിജയം വരെ.
മീഡിയ മിണ്ടില്ല.
കാരണം,ഇവയൊന്നും അവര്‍ക്ക് വിഷയമേയല്ല.
അമ്മമാരുടെ നിലയ്ക്കാത്ത തേങ്ങലുകള്‍ മനസ്സില്‍ ഇരുട്ട് നിറയ്ക്കുന്നു.
കെ.എം.രാധ
Like · Comment ·  · 811019

No comments:

Post a Comment