Wednesday 20 May 2015

തീരാദുഃഖം

കൊച്ചി:(2915 may 17) ലൗ ജിഹാദിനിരയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം. 
സംഭവം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദിയെ സംരക്ഷിക്കാനാണ് പോലീസ് നീക്കം നടത്തുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി അനുജ (23)യെ ആണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 രണ്ട് മാസത്തോളമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ ഖാലിമി(30) നൊപ്പം കളമശ്ശേരി ഉണിച്ചിറ പുലിമുഗള്‍ റോഡിലെ വാടക വീട്ടിലായിരുന്നു അനുജയുടെ താമസം.
 മരണം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ദുരൂഹത നീക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
 ഒരുമിച്ചാണ് താമസമെങ്കിലും വിവാഹിതരായിട്ടില്ലെന്ന് ഖാലിം പോലീസിനോട് പറഞ്ഞു.
 ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നിലപാട്. 
സംഭവം കൊലപാതകമാണെന്നാരോപിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.
 മൃതദേഹം കണ്ടെത്തിയ മുറിയില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പെണ്‍കുട്ടിയുടെ കാല്‍ നിലത്തിഴയുന്ന അവസ്ഥയിലായിരുന്നു. 
എന്നാല്‍ സാഹചര്യത്തെളിവുകള്‍ കണക്കിലെടുക്കാതെ വിഷയം അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
 നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഖാലിമിന്റെ മറ്റ് ഇടപാടുകള്‍ അന്വേഷിക്കാനും പോലീസ് തയ്യാറാകുന്നില്ല.
 പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി കൊലപാതകമുള്‍പ്പെടെ നടത്തിയിരുന്ന ഖാലിമിന് വന്‍ സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. 
അട്ടപ്പാടിയില്‍ ഇയാള്‍ മുപ്പത് ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ക്രിമിനലായതിനാല്‍ നാട്ടില്‍ ഭീഷണിയുള്ളതിനാലാണ് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്
. ലൈസന്‍സില്ലാത്ത തോക്കും സൂക്ഷിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇയാള്‍ക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
 ഭരണകക്ഷിയില്‍പ്പെട്ട ചില നേതാക്കളും കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസില്‍ ഇടപെടുന്നുണ്ട്. 
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ നിരവധി തെളിവുകള്‍ ലഭിക്കുമെന്നിരിക്കെ പോലീസ് അതിനും തയ്യാറാകുന്നില്ല. 
അനുജയുടെ മൃതദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. തൂങ്ങി മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
 സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. 
മുടി വെട്ടിയതെന്തിന്? 
ഉത്തരമില്ലാതെ പോലീസും 
കൊച്ചി: 
ലൗ ജിഹാദിനിരയായി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. നീണ്ട മുടിയുണ്ടായിരുന്ന അനുജ അടുത്തിടെ കോളേജിലെ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടിയുടെ കുറച്ച് ഭാഗം മുറിച്ചിരുന്നു. 
എന്നാല്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട അനുജയുടെ മുടി പറ്റെ വെട്ടിയ നിലയിലാണ്. 
മൃതദേഹത്തിന് കീഴില്‍ മുടി ചിതറിക്കിടക്കുന്നുമുണ്ടായിരുന്നു. ജനല്‍പ്പടിയില്‍ ഷേവിംഗ് റേസറും കത്രികയും കണ്ടെത്തിയിരുന്നു.
 അനുജ ആവശ്യപ്പെട്ടതനുസരിച്ച് താന്‍ മുടി മുഴുവന്‍ മുറിക്കുകയായിരുന്നുവെന്നാണ് ഖാലിം പോലീസിനോട് പറഞ്ഞത്.
 ഇതിന് ശേഷം വൈകിട്ട് ആറരയോടെ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നും ഖാലിം പറഞ്ഞു. എന്നാല്‍.
 തല മൊട്ടയടിക്കാനുണ്ടായ കാരണം ഇയാള്‍ വെളിപ്പെടുത്തുന്നില്ല. 
അവളുടെ ആവശ്യപ്രകാരം ചെയ്തതെന്ന് മാത്രമാണ് മറുപടി. 
കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി തല മൊട്ടയടിക്കുന്നതെന്തിനെന്ന ചോദ്യത്തിന് പോലീസും ഇരുട്ടില്‍ത്തപ്പുന്നു. 
ഇസ്ലാമിക മതഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണ് ഖാലിം. 
സ്ത്രീകള്‍ തല മറച്ചു നടക്കണമെന്ന് വാദിക്കുന്ന മത തീവ്രവാദി. മതം മാറാന്‍ തയ്യാറാകാതിരുന്ന അനുജ മത നിയമങ്ങള്‍ അനുസരിക്കാനും വിസമ്മതിച്ചിട്ടുണ്ടാകാം.
 ഇതേ തുടര്‍ന്ന് തല മറയ്ക്കുന്നതിനായി പെണ്‍കുട്ടിയുടെ മുടി ഇയാള്‍ നിര്‍ബന്ധപൂര്‍വ്വം മുറിക്കുകയായിരുന്നുവെന്നാണ് സംശയം ഉയരുന്നത്.    ഇസ്ലാമിക നിയമപ്രകാരം മുടി മുറിക്കുന്നത് ശുദ്ധി നിലനിര്‍ത്താനാണെന്ന വാദവുമുണ്ട്.
   അനുജയുമായി ഖാലിം ബന്ധം സ്ഥാപിച്ചത് ഫേസ് ബുക്കിലൂടെ.
 സലീം അലിയെന്ന പേരിലാണ് ഇയാള്‍ അനുജയെ പരിചയപ്പെടുന്നത്. മഹാരാജാസ് കോളേജിലെ അനുജയുടെ സീനിയര്‍ വിദ്യാര്‍ത്ഥി വഴിയാണ് ഖാലിം അനുജയിലേക്കെത്തുന്നത്.
 ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ആദ്യമായി ഖാലിം ചാറ്റ് ചെയ്തത്. 
പിന്നീട് 
നേരില്‍ക്കണ്ട് സൗഹൃദം സ്ഥാപിച്ച് ബന്ധം വളര്‍ത്തി.
 കഴിഞ്ഞ ദിവസം പോലീസ് പറയുമ്പോഴാണ് ഇയാളുടെ യഥാര്‍ത്ഥ പേര് ഖാലിം എന്ന് വീട്ടുകാര്‍ അറിയുന്നത്.
 അനുജ അലി, അനുജ സലിം അലി എന്നിങ്ങനെയാണ് അനുജയുടെ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളുള്ളത്.
 ഭാര്യയും കുട്ടികളുമുള്ളതും ഇയാള്‍ മറച്ചു വെച്ചിരുന്നു.
 ആദ്യം അനുജയ്ക്ക് പണം നല്‍കി വിശ്വാസം പിടിച്ച് പറ്റിയിരുന്ന ഇയാള്‍ പിന്നീട് പലതവണ പെണ്‍കുട്ടിയില്‍ നിന്നും പണം വാങ്ങി.
    നിരവധി തവണ വിദ്യാര്‍ത്ഥിനിയോടൊപ്പം ചാവക്കാട്ടുള്ള സ്വന്തം വീട്ടിലെത്തിയിരുന്നു. 
ഇയാളുടെ മക്കളെ അനിയന്റെ മക്കളെന്ന് പറഞ്ഞാണ് വിശ്വസിപ്പിച്ചിരുന്നത്. കേസുണ്ടെന്ന് അറിഞ്ഞപ്പോള്‍
 പെണ്‍കുട്ടിയെ പീഢിപ്പിച്ച ഒരാളെ അക്രമിച്ചതിനാണ് കേസെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
 ഏപ്രില്‍ 27ന് വിവാഹിതരായെന്നാണ് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നത്. 
മതം മാറില്ലെന്നും വീട്ടുകാര്‍ക്ക് അനുജ ഉറപ്പ് നല്‍കിയിരുന്നു. 
പഠനത്തില്‍ മിടുക്കിയായിരുന്ന അനുജ ഐഎഎസ് പരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
 മഹാരാജാസ് കോളേജില്‍ ലൗ ജിഹാദ് സംഭവങ്ങള്‍ വ്യാപകമാണെന്ന് പരാതി ഉയരുന്നതിനിടെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി ഇടനിലക്കാരനായിരുന്നുവെന്നത് പുറത്തറിയുന്നത്.
ജന്മഭൂമി: http://www.janmabhumidaily.com/news288717?fb_action_ids=867086560043203&fb_action_types=og.comments

No comments:

Post a Comment