Saturday, 16 May 2015

ബിഎസ്എന്‍എല്‍

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സൌജന്യ കോളുകളുടെ വിശദവിവരം , സംസ്ഥാനബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍, ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിച്ചുകൊണ്ട്,വിശദമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്.
ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ കഷ്ടപ്പെടുത്തരുത്.
അപേക്ഷയുണ്ട്.
കെ.എം.രാധ

രാത്രിയില്‍ ഫ്രീ .. വിളിക്കല്ലേ പണി പാളും
മേയ് ഒന്നുമുതല്‍ നിര്‍ത്താതെ ലാന്‍ഡ്‌ഫോണില്‍ സംസാരിച്ചവര്‍, ഇത്തവണ ബില്ല് വരുമ്പോള്‍ ഞെട്ടും. ഏറെ കൊട്ടിഘോഷിച്ച രാത്രികാല സൗജന്യ കോളുകള്‍, എല്ലാ പ്ലാനുകള്‍ക്കും ഇല്ല എന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. ഇക്കാര്യം എസ്എംഎസിലൂടെ ഉപയോക്താക്കളെ അറിയിച്ചുവരികയാണ് 'ഇന്ത്യയുടെ സ്വന്തം നെറ്റ്‌വര്‍ക്ക്'.
രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴുവരെ, ലാന്‍ഡ്‌ഫോണില്‍ നിന്നും രാജ്യത്ത് എവിടെയ്ക്കും സൗജന്യമായി കോള്‍ ചെയ്യാം എന്നതായിരുന്നു ഓഫര്‍. ബിഎസ്എന്‍എലിന്റെ ലാന്‍ഡ്‌ഫോണ്‍ കണക്ഷനുകളില്‍ വന്‍ഇടിവുണ്ടായതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ഓഫര്‍ അവതരിപ്പിച്ചതും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രണ്ടരലക്ഷത്തിലധികം ആളുകളാണ് ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ ഉപേക്ഷിച്ചത്.
പുതിയ വിവരം അനുസരിച്ച് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കോംബോ പ്ലാനുകള്‍ക്കൊന്നും സൗജന്യകോള്‍ ഓഫര്‍ ബാധകമല്ല. ഇവയോടൊപ്പം ഡബ്ല്യുഎല്‍എല്‍, വോയ്‌സ് ഓവര്‍ എഫ്ടിടിഎച്ച് എന്നീ പ്ലാനുകള്‍ക്കും ഓഫറില്ല.
ഓഫര്‍ ലഭ്യമല്ലാത്ത ബ്രോഡ്ബാന്‍ഡ് കോംബോ പ്ലാനുകള്‍ ഇവയാണ്
ബിബിജി കോംബോ - 345, 650, 850, 1111, 4500
ബിബിജി കോംബോ യുഎല്‍ - 9450
യുഎല്‍ഡി - 1050, 1050 (കമ്മിറ്റഡ്)
ബിബി ഹോം കോംബോ - യുഎല്‍ഡി - 1400
യുഎല്‍ഡി - 1100
ഹോം യുഎല്‍ഡി - 1499
ബിബി സ്‌പെഷല്‍ കോംബോ യുഎല്‍ഡി - കെപി
യുഎല്‍ഡി - 900
ബിബിജി കോംബോ - 500, 599
ബിബിബിസിനസ് 1000
കോംബോ ജനറല്‍
ബിബിജി കോംബോ - 749
വിശദവിവരങ്ങള്‍ക്ക് ബിഎസ്എന്‍എലിന്റെ ടോള്‍ഫ്രീ നമ്പറായ 18003451500 വിളിക്കാം.

No comments:

Post a Comment