Friday, 15 May 2015

റദ്ദാക്കി

കേന്ദ്ര സര്‍ക്കാര്‍-പ്രതിരോധമന്ത്രാലയം ആറന്മുള വിമാനത്താവള അനുമതി റദ്ദാക്കിയതിന് പിന്നില്‍
കേരള ബിജെപി നേതൃത്വത്തിന്റെ
ആറന്മുള പൈതൃക സംരക്ഷണസമിതിയുടെ, പരിസ്ഥിതി സംരക്ഷകരുടെ അതിശക്തമായ ഇടപെടലുകളുണ്ടായതുകൊണ്ടെന്ന് നിസ്സംശയം കരുതാം.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും അനുയായികള്‍ക്കും,കുമ്മനം,സുഗതകുമാരിയ്ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍.
കഴിഞ്ഞാഴ്ച കെജിഎസിന്റെ ചില കള്ളക്കളികള്‍ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് ,വെറും സാധാരണക്കാരിയെന്ന നിലയ്ക്ക് ആശങ്കകള്‍ പങ്കിട്ടത്.
   കേരളത്തിന്റെ, തനത് പ്രകൃതിയും ,സംസ്കാരവും കാത്തു സൂക്ഷിക്കേണ്ടത് ഓരോ കേരളീയന്റെയും കടമയെന്ന്‍ വീണ്ടുംവീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
ഏത് പോലെയാണ്?
2015 May 6,7,8,9 തീയതികളില്‍ ലക്ഷദ്വീപിലെ കവരത്തി,കല്പ്പേനി, മിനിക്കോയ് യാത്രയുടെ അനവദ്യസുന്ദര നിമിഷങ്ങള്‍,
മനസ്സില്‍ കാറ്റും കോളുമില്ലാതെ അലകളുതിര്‍ക്കുമ്പോള്‍.
കന്യകാത്വം കൈവെടിയാതെ,
എന്നും പതിനേഴുകാരിയായി കടും നീല -പച്ച കടലിലെ ആഴങ്ങളില്‍ നിന്ന് മുത്തും പവിഴവും രത്നങ്ങളുമണിഞ്ഞ്
തീരത്ത്
ഇളം മാരുതനും, പ്രസന്നഭരിതമായ കാലാവസ്ഥയും ആവോളം ആസ്വദിച്ച് കേരവൃക്ഷ തണലില്‍ സുന്ദരി നിഷ്കളങ്കതയുടെ ഉറവ വറ്റാത്ത സ്നേഹ കുളിരുമായി കാത്തിരിയ്ക്കുന്നു.
ആശംസകള്‍
കെ.എം.രാധ
Like · Comment ·  · 2601818

No comments:

Post a Comment