മുന്‍ പത്രാധിപര്‍,കഥാകാരന്‍ സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടിന് സ്നേഹാദരങ്ങളോടെ...
ഒപ്പം, സ്മൃതിയ്ക്കും,ശ്രുതിയ്ക്കും...
മുപ്പത് വര്‍ഷം മുന്‍പ്,
ഉച്ചവെയില്‍ ചൂടില്‍ കോഴിക്കോട് നടക്കാവിലുള്ള വിജയവല്ലി ടീച്ചറുടെ ഫ്ലാറ്റിലേക്ക് ,അവര്‍ക്കൊപ്പമെത്തി.
അപ്പോള്‍,
എതിര്‍വശത്ത് നിന്ന്,നീണ്ട് മെലിഞ്ഞു വെളുത്ത ഒരമ്മയും,
അവര്‍ക്കിരുവശത്തും രണ്ട് കുരുന്നു പെണ്‍കുഞ്ഞുങ്ങളും ചിരിയോടെ എന്നെ നോക്കുന്നു.
അതിനുശേഷം,
ഒരിക്കല്‍ പോലും,സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടിന്‍റെ കുടുംബത്തെ കണ്ടില്ല.
കരുതി..
കാഴ്ചയില്‍ , മൂന്നു പേരും ഏതാണ്ട്,ഒരുപോലെ തന്നെ.!
ദേശാഭിമാനിവാരികയില്‍ ദീര്‍ഘകാലം പത്രാധിപ സ്ഥാനം വഹിച്ച ,
'കെ.എം.രാധക്കഥകളെ ഇഷ്ടപ്പെടുക മാത്രമല്ല,
നല്ലതെന്ന് തോന്നുന്നവ ഒരു മടിയും കൂടാതെ ,ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച,
എവിടെ എന്റെ രചനകള്‍ കണ്ടാലും വായിച്ച് അഭിപ്രായം അറിയിക്കുന്ന സിദ്ധാര്‍ത്ഥന്‍....
താങ്കള്‍ക്ക് സാഹിത്യലോകം വെറും കളിമണ്ണും,ചരലും മാത്രമാണ് നല്‍കിയത്.
കേള്‍ക്കൂ ..
കഴിഞ്ഞ ദിവസം,മുഖ പുസ്തകത്തിലെ
'നവ മലയാളം 'ഗ്രൂപ്പില്‍ ഒരു യുവ കവയിത്രി എഴുതിയ അബദ്ധ പഞ്ചാംഗം കണ്ട് ഞെട്ടിപ്പോയി.
'പണ്ടിതന്‍'അല്ല
'പണ്ഡിതന്‍'എന്നിങ്ങനെ ചില തിരുത്തലുകള്‍ കൊടുത്തപ്പോള്‍,
'കിളവി,വിഷം,അസൂയക്കാരി' എന്നൊക്കെ വിളിച്ച് ആക്ഷേപിച്ചു.
കോമാളിയായ അവരോട്,ദേഷ്യമല്ല,
സഹതാപം മാത്രം.
'ന്യൂജന്‍' എന്നും പതിനാറ് വയസ്സ് കാത്തുസൂക്ഷിച്ച്,നിത്യഹരിതരായി കഴിയുമെന്ന വിശ്വാസം നല്ലത് തന്നെ.
കമ്പ്യൂട്ടറില്‍ ഏത് വാക്ക് ടൈപ്പ് ചെയ്താലും ,സമാനമായ മൂന്നോ നാലോ വാക്കുകള്‍ വരും.
അതില്‍,ശരി ഏതെന്ന് കണ്ടെത്തി എഴുതേണ്ടത് ,എഴുതുന്നവരുടെ കര്‍ത്തവ്യം.
അതിന്,മലയാള ഭാഷയില്‍ പരിജ്ഞാനം വേണം.
ഉദാഹരണം...
'ബന്ധം'.ശരിയായ ഈ വാക്കിന്'
ബദ്ധം ബന്ദം'
ഇങ്ങനെയും വാക്കുകള്‍ കമ്പ്യൂട്ടറില്‍ തെളിയും..
എന്തുകൊണ്ട്,ഇപ്പോള്‍ ഇക്കാര്യം എഴുതി?
കാരണമുണ്ട്.
കുഞ്ഞുണ്ണി മാഷ്,നമ്പൂതിരി,എം.ടി.വിബിസി നായര്‍,എസ്.ജയചന്ദ്രന്‍ നായര്‍,എം.എസ്.മണി,സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്,മണര്‍കാട്മാത്യു തുടങ്ങിയ പ്രഗല്‍ഭര്‍ ,
കൃതികള്‍ വായിച്ചു നോക്കി തെറ്റുകള്‍ തിരുത്തിയ ശേഷം മാത്രമേ,
അച്ചടി മഷി പുരളാന്‍ സമ്മതിക്കു.
അതേ...
അവിടെയാണ് മലയാള ഭാഷയുടെ സൗഭാഗ്യം.
അല്ലാതെ,'സുഖം,നഖ'''ത്തിന് പകരം
സുഗം,നഗം ശരിയെന്ന് ന്യായീകരിക്കലല്ല.
തെറ്റുകള്‍,മനുഷ്യ സഹജം.
ശബ്ദതാരാവലി പോലും മറിച്ച് നോക്കാനുള്ള ക്ഷമയോ,സൌമനസ്യമോ കാണിക്കാതെ പുലമ്പുന്ന ജല്‍പ്പനങ്ങള്‍,വെറും തൃണസമം കരുതുന്നു.
വാക്കിലും,നോക്കിലും അന്തസ്സും ആഭിജാത്യവും വേണമെന്ന് ശഠിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് ,ഇത്തരം ഗ്രൂപ്പില്‍ നിന്ന് എന്നന്നേക്കുമായി വിട ചൊല്ലുക മാത്രം കരണീയം..
സുഹൃത്തേ...
മൂത്ത മകള്‍ സ്മൃതി പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍,
കുടുംബ നാഥ രോഗബാധിതയായി ഈ ലോകത്തോട് വിട ചൊല്ലിയത്,
പിന്നീട്,
മറ്റൊരു വിവാഹ ജീവിതം വേണ്ടെന്ന് വെച്ച്,
ഇരുവരെയും പഠിപ്പിച്ച്,ഏറ്റവും നല്ല നിലയില്‍ എത്തിച്ചതിന്‍റെ ' പൂര്‍ണ്ണ ''ബഹുമതി',
സഹോദരസ്ഥാനീയനായ സിദ്ധാര്‍ത്ഥന് നല്‍കുന്നു.
എന്തായാലും,
സ്മൃതി പരുത്തിക്കാട്, മാതൃഭൂമി ചാനലില്‍ ,
ശ്രുതി പരുത്തിക്കാട് ,ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഉയര്‍ന്ന പദവികളിലെത്തി എന്നറിയുന്നത് തന്നെ ആഹ്ലാദം,സംതൃപ്തി പകരുന്നു.
പിതാവിന്‍റെ ചുമതല സ്തുതി അര്‍ഹിക്കും വിധം നിര്‍വഹിച്ച സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടിന് ശിഷ്ടകാലം സമാധാനം,ശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
സ്മൃതി ,വാര്‍ത്തകള്‍ വായിക്കുന്നത് നല്ലത്.
മനോഹരം.
സ്വല്പം കൂടി ഉച്ചത്തില്‍,സ്പീഡ് കുറച്ച് വായിച്ചാല്‍
''ഏറ്റവും മികച്ച വാര്‍ത്താവതാരക''യുടെ പുരസ്കാരം ,സ്മൃതി പരുത്തിക്കാടിന് ലഭിക്കും.
ഉറപ്പുണ്ട്.
സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടിനും ,മക്കള്‍ക്കും കുടുംബത്തിനും നന്മകള്‍ നേരുന്നു.
സ്നേഹം അയക്കുന്നു.
കെ.എം.രാധ

No comments:
Post a Comment