(1969-1972)
കോഴിക്കോട് ഗവര്‍മെന്റ് ആര്‍ട്ട്സ്&സയന്‍സ് കോളേജില്‍ മലയാള-ചരിത്ര വിഷയങ്ങള്‍ ഐച്ഛികമായെടുത്ത് പഠിക്കുന്ന കാലം.
മലയാളനാട്,കലാകൌമുദി,ജനയുഗം,രൂപകല, തുടങ്ങിയ അന്നത്തെ എല്ലാ പ്രധാനപ്പെട്ട വാരികകളിലും കഥകള്‍ വന്നു.
ബിഎ (1971 April 18)രണ്ടാം വര്‍ഷം,മാതൃഭൂമി ആഴ്ചപ്പതിപ്പ് വര്‍ഷം തോറും നടത്താറുള്ള വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ ''ചുഴി''എന്ന കഥയ്ക്ക് പ്രോത്സാഹനസമ്മാനം ലഭിച്ചു.
തുടര്‍ന്ന്,മലയാളനാട്,വിവിധ കോളേജുകള്‍ നടത്തുന്ന കഥാമത്സരങ്ങളിലും ചെറുകഥകള്‍ക്ക് ഒന്ന്,രണ്ട് സ്ഥാനങ്ങള്‍ കിട്ടി.

ക്ലാസിക്ക് കൃതികള്‍ കൂടാതെ എണ്ണപ്പെട്ട നോവലുകളും എന്തിന് കൈയില്‍ കിട്ടുന്ന പുസ്തകങ്ങള്‍ എന്തും സിനിമാഗാനങ്ങള്‍ വരെ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് വായിക്കും,
ഇന്നത്തെ ഇലക്ട്രോണിക്ക്-ഇന്റര്‍നെറ്റ് കാലത്ത് നിന്നും തികച്ചും വിഭിന്നം.
കോളേജ് കാമ്പസ്സുകളില്‍ സാഹിത്യം,സിനിമാ ചര്‍ച്ചകള്‍ സജീവം..
ആല്‍ബേര്‍ കാമു,കാഫ്കമാരുടെ കൃതികളോട് കടുത്ത ആരാധന,
ബീറ്റില്‍സ്- ഹിപ്പികളെപ്പോലെ താടിയും മുടിയും നീട്ടി വളര്‍ത്തല്‍,
,നക്സലിസത്തോട് ഏറെ അടുപ്പം.
ഇതായിരുന്നു 1970-1990 വരെയുള്ള കാലഘട്ടമെന്ന് തോന്നുന്നു.
ആധുനിക കഥകള്‍ എന്ന പേരില്‍ വരുന്ന ദുര്‍ഗ്രഹ രചനകളോട് എന്നും ഇഷ്ടക്കുറവ്.
അനുവാചര്‍ക്ക്,വാക്കുകള്‍ക്കപ്പുറം അനേകം അര്‍ത്ഥതലങ്ങള്‍ വാര്‍മഴവില്ലുകളായി ,മനസ്സില്‍ പടരുമ്പോള്‍,കൃതികള്‍ അനശ്വരമാകുമെന്ന് ചിന്തിച്ചിരുന്നു.
ഇന്നത്തെ രീതിയില്‍ ,വ്യക്തികള്‍ക്ക് ധനം,ആര്‍ഭാടം,ആഡംബരതയുണ്ടെങ്കില്‍ ,അവര്‍ രചിക്കുന്നതെന്തും നല്ലത് എന്ന ധാരണ അന്നില്ല.
നല്ലത് ആരെഴുതിയാലും,സ്വീകരിക്കുക,
അല്ലാത്തത് നിരാകരിക്കുകയെന്ന അലിഖിത നിയമം നടപ്പിലാക്കുന്ന ശ്രേഷ്ഠ ഗുണമുള്ള പത്രാധിപന്മാരായിരുന്നു, അക്കാലത്തെ ഏറ്റവും വലിയ സമ്പത്ത്.
ഇന്നത്തെ എത്ര സാഹിത്യകൃതികള്‍,ചലച്ചിത്രങ്ങള്‍ ,സിനിമാഗാനങ്ങള്‍ എത്ര പേര്‍ ഓര്‍ക്കുന്നുണ്ട് ?

No comments:
Post a Comment