Friday, 3 October 2014

സീരിയല്‍ താരങ്ങള്‍


   മനസ്സിന് ഇഷ്ടപ്പെട്ട കലാകാരന്മാര്‍,കലാകാരികളെ കാണുമ്പോള്‍ ,അടുത്ത് ചെന്ന്,ഉപചാരങ്ങളൊന്നുമില്ലാതെ,'ഹലോ' ല്‍ തുടങ്ങി 
രണ്ടു വാക്ക് സംസാരിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. 
മലയാളത്തിലെ താരങ്ങളെയൊന്നും (രണ്ടോ,മൂന്നോ പേര്‍ ഒഴികെ) നേരില്‍ക്കണ്ടിട്ടില്ല . 
യൂറോപ്പ് സന്ദര്‍ശനം കഴിഞ്ഞ് 
'2013 APRIL 4ന് മസ്ക്കറ്റ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ,സീരിയല്‍ താരങ്ങളെ കണ്ടു.
     ടൂര്‍ ഗ്രൂപ്പില്‍ ബിസിനസ്സുകാര്‍,കോളേജ് അദ്ധ്യാപകര്‍,ഡോക്ടര്‍,ശാസ്ത്രജ്ഞന്‍,വക്കീല്‍,ബാങ്ക് ഉദ്യോഗസ്ഥ..അങ്ങനെ പോകുന്നു മുപ്പത്തെട്ടംഗ സംഖ്യ.
പക്ഷേ...അവര്‍ക്കെല്ലാം മടി.
ROOM MATE മെറ്റി തങ്കച്ചനെയും കൂട്ടി ഞാന്‍ അവരുടെ അടുത്തു ചെന്ന് സ്വയം പരിചയപ്പെടുത്തി.
'Famous' ''celebrity' അല്ലാത്തത് കാരണം,പത്രത്തില്‍ ഫോട്ടോ ഇടയ്ക്കിടെ വരാത്തത് കൊണ്ട് അവര്‍ ആരും തന്നെ .എന്‍റെ പേര് പോലും കേട്ടിട്ടില്ല.
അതൊന്നും,ഈയുള്ളവളെ തെല്ലും അലട്ടിയില്ല.
സീരിയലുകള്‍ കാണാറില്ല.
ഓരോ ദിവസവും അതിന് വേണ്ടി കാത്തിരിക്കുക വയ്യ.
ചില സ്ത്രീകള്‍ കറന്റു പോയാല്‍,ഫോണ്‍ വിളിച്ച് ,സീരിയലിന്റെ കാണാത്ത ഭാഗം ചോദിക്കുന്നത് കേട്ടിട്ടുണ്ട്.
സാജു kodiyan,ദേവി ചന്ദന ചിത്രത്തില്‍ കാണുന്നവരുമായി സംസാരിച്ചു.
നല്ല പെരുമാറ്റം,ഗര്‍വ് തെല്ലുമില്ല.
ചിന്തിച്ചു..
കലാരംഗത്തുള്ളവര്‍ ഇങ്ങനെയുള്ളവരാകണം.
സാജുവിനോട്
'മാധവിക്കുട്ടിയെന്ന കമലാ സുരയ്യയെ അനുകരിച്ചുകൊണ്ട്,തട്ടമിട്ട് മുടി ഉയര്‍ത്തിക്കെട്ടി ,അവരുടെ വര്‍ത്തമാനം അതേ പോലെ അവതരിപ്പിച്ചത് മനസ്സിലുണ്ട് എന്ന്.
,ഒപ്പമുണ്ടായിരുന്ന ശിശുരോഗവിദഗ്ദ്ധന്‍ ഡോക്ടര്‍ അനില്‍കുമാര്‍ ചേരാകുളം (അപേക്ഷയനുസരിച്ച്)എടുത്ത ഫോട്ടോകള്‍.
അനിലിന് നന്ദി.
ചിത്രത്തിലെ എല്ലാ സര്‍ഗാത്മക ചാതുര്യം ഉള്ളവര്‍ക്കും കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ
കെ.എം.രാധ

No comments:

Post a Comment