Sunday, 5 October 2014

പാല്‍ക്കടല്‍ കടഞ്ഞെടുത്ത അമൃത്

കുഞ്ഞായിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ മക്കളില്‍ നിന്ന് ഇത്തരം വാക്കുകള്‍ ഊര്‍ന്നു വീഴാറുണ്ട്‌.
'അമ്മ ചിരിക്കുമ്പോള്‍,കരയുമ്പോള്‍,ചിരിക്കുകയാണെന്ന് തോന്നും.
പൊട്ടിച്ചിരിക്കുമ്പോള്‍ ,പേടി വരും.
മുഖം പോത്തിന്‍കുട്ടി പോലെയുണ്ട്.
പോലീസ് നായ്ക്കളെപ്പോലെ ഏത് മണവും പിടിച്ചെടുക്കുന്നു''
1992 കാലത്ത്...
ആര്‍മി ജോലി മതിയാക്കി, ഭര്‍ത്താവ്, വിദേശത്ത് പോകാനായി ബോംബെയ്ക്ക് പോയി.
അവിടെ,ഗൃഹസ്ഥന്‍റെ അനുജത്തിയും ഭര്‍ത്താവുമുണ്ട്.
മൂത്ത മകള്‍ അഞ്ചില്‍,ഇളയവള്‍ രണ്ടില്‍ എന്ന് ഓര്‍മ്മ.
മാങ്കാവിലെ ''രാകേന്ദു''വീട്ടില്‍ മക്കളെ ,അമ്മയെ ഏല്പ്പിച്ച്
പാളയത്തെ 'ന്യൂ സ്റ്റോറി'ല്‍ നിന്ന് പലവ്യഞ്ജനങ്ങള്‍,മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങാന്‍ പോയി.
കൂട്ടുകുടുംബവാസം മതിയെന്ന ഗൃഹനാഥന്‍റെ കര്‍ശന നിര്‍ദ്ദേശത്തില്‍,വാടക വാസത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ,മുംബൈയ്ക്ക് പോകും മുന്‍പേ,
പെട്ടെന്ന് തട്ടിക്കൂട്ടിയ ,ഓടിട്ട കൊച്ചു വീടായിരുന്നു അത്.
കാവാലത്തെ തറവാട്ട് പറമ്പിലെ തടി വെട്ടിയെടുത്ത് മുറിച്ചു പാകപ്പെടുത്തി,ഇവിടെ കൊണ്ടു വന്ന്
വാതില്‍,ജനല്‍,മച്ച് എന്നിവയെല്ലാം പണിത്,അടച്ചുറപ്പുള്ള ഗൃഹത്തില്‍ വാസമുറപ്പിച്ചിട്ടാണ് പോയത്.
ഭവനത്തിന് സുരക്ഷയ്ക്ക് മുള്ള് വേലി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഓട്ടോറിക്ഷയില്‍ നിന്ന് സാധനങ്ങളെല്ലാം എടുത്ത്,ഉമ്മറത്ത് എത്തിയപ്പോള്‍,മുട്ട പപ്പസിന്റെ,കട്ട്ലറ്റിന്റെ ഗന്ധം !.
ഇവിടാരെങ്കിലും വന്നോ?
മക്കള്‍ :
'ഇല്ല''
തീറ്റ വസ്തുക്കളുടെ പേര്‍ പറഞ്ഞു.
''അമ്മ ,ഞങ്ങള്‍ക്കുവേണ്ടി ഇത്രയും കഷ്പ്പെടുന്നല്ലോ'' എന്നോര്‍ത്ത് അവര്‍ക്ക് വിഷമമായത്രേ.
അവര്‍,മാങ്കാവിലുള്ള കേരള ബേക്കറിയില്‍ പോയി ,വിഷുക്കൈനീട്ടം കൊണ്ട് ,വാങ്ങിയതാണ്,
മേലില്‍ ഒരിക്കലും അങ്ങനെയുണ്ടാവരുത്,
അമ്മൂമ്മയെ തനിച്ചാക്കുന്നത് മാത്രമല്ല,തിരക്കേറിയ റോഡിലിറങ്ങി നടക്കാനുള്ള പ്രായം നിങ്ങള്‍ക്കായിയിട്ടില്ല എന്ന് താക്കീത് നല്‍കി.
പ്രായപൂര്‍ത്തിയായി കുടുംബജീവിതം നയിക്കുന്ന രണ്ട് പെണ്മക്കളും, ആധുനിക കാലത്ത് ഇങ്ങനെ..തിരുത്തുന്നു
.''അമ്മയുടെ സ്നേഹം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു''
ഇല്ല.അതവരുടെ വെറും തോന്നലാണ്.
മാതൃസ്നേഹം പാല്‍ക്കടലാണ്.കടയും തോറും അമൃത് മാത്രം ലഭിക്കുന്ന പാലാഴി.''
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment