Sunday, 19 October 2014

Sunitha Krishnan

 
സാമൂഹ്യ പ്രവര്‍ത്തക സുനിതാകൃഷ്ണന്‍റെ വ്യക്തിത്വം ,പ്രവര്‍ത്തന രീതികള്‍ തീര്‍ച്ചയായും ശ്ലാഘനീയം തന്നെ.
മാതൃഭൂമി പത്രത്തില്‍ സുനിതയെപ്പറ്റിയുള്ള ലേഖനം വായിച്ചപ്പോള്‍, ഇത്രമാത്രം പീഡനങ്ങള്‍ അനുഭവിച്ച സുനിതയെ സ്വീകരിച്ച രാജേഷ് ടച്ച് ലിവറിനെപ്പോലെയുള്ള ,സ്നേഹംനിറഞ്ഞ ,പരിഗണനയുള്ള ചുരുക്കം പുരുഷന്മാരും സമൂഹത്തിലുണ്ടെന്ന് ഓര്‍ത്തു..
കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കില്‍,സമൂഹത്തിലെ മാലിന്യം നീക്കാന്‍ ഈയുള്ളവളും വരുമായിരുന്നു.
അക്കാലം,കുടുംബജീവിതത്തിന് പിന്നാലെ ഓടുകയായിരുന്നു.
ഇപ്പോള്‍,പ്രായമേറി.
എങ്കിലും, എഴുത്തിലൂടെ,മാത്രമല്ല, ചെറിയ പ്രവര്‍ത്തനങ്ങള്‍ വഴിയും സമൂഹത്തില്‍ സാന്നിദ്ധ്യമറിയിക്കുന്നു..
എപ്പോഴെങ്കിലും കാണാന്‍ ആഗ്രഹമുണ്ട്.
സംശയനിവാരണത്തിന് ഒരു കാര്യം ചോദിക്കുന്നു.
കഴിഞ്ഞ കോണ്ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍,തുടര്‍ച്ചയായി ഈയുള്ളവള്‍ ഇസ്രത്ത്‌ ജഹാന്‍ വിഷയം ഫേയ്സ്ബുക്ക്,twitter റില്‍ എഴുതിയപ്പോള്‍,
ഇസ്രത്തിന്‍റെ സഹോദരിയെ കാണാന്‍ വൃന്ദ കാരാട്ടിനൊപ്പം പോയത് സുനിതയായിരുന്നോ?
അറിയാന്‍ ആഗ്രഹമുള്ളത്‌ കൊണ്ട് ചോദിച്ചു.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment