അനുഭവം
തികച്ചും അവിശ്വസനീയം,അപ്രതീക്ഷിതം
കെ.എം.രാധ
ആറിലോ,ഏഴിലോ പഠിക്കുന്ന കാലം.
ഒരു ദിവസം,ഉച്ചനേരം
കിഴക്കേമഠത്തിന് മുന്‍പിലായി അമ്മയുടെ മൂത്ത ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് വക ഒരു ആമ്പല്‍ക്കുളമുണ്ട്.
അതിനടുത്ത്,ഫല വൃക്ഷങ്ങള്‍ നെയ്ത തണലില്‍ ഞാന്‍ നില്‍ക്കുന്നു.
(തുടര്‍ന്ന് വായിക്കുക)
50 വര്‍ഷം മുന്‍പത്തെ സംഭവം ഓര്‍മയില്‍ തിരയുന്നു.
അപ്പോഴാണ്,സാത്വികന്‍(സദ്‌ഗുണമുള്ള വ്യക്തി) അടുത്തെത്തിയത്.
വീട്ടില്‍ വല്ലപ്പോഴും വന്ന് വിറക് വെട്ടിക്കീറുക,തെങ്ങിന് തടമെടുത്ത് പച്ചില വളം ചേര്‍ത്ത് മൂടുക തുടങ്ങിയ അല്ലറ ചില്ലറ ജോലികള്‍ക്ക് സഹായി ചോയിച്ചനാണ്.
കണ്ടാല്‍,മുന്‍കാല മലയാള നടന്‍ മുതുകുളം രാഘവന്‍പിള്ളയുടെ അതേ മുഖച്ഛായ.
ഇത്രയും രൂപസാമ്യമുള്ളവരെ പിന്നീട് ഇത്രക്കാല മായിട്ടും കണ്ടില്ല..
ലോകത്ത് ഒരേ രൂപത്തിലുള്ള ഏഴ് പേര്‍ ഉണ്ടാകുമെന്ന് വായിച്ചിട്ടുണ്ട്.
അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് വലത് കൈ നീട്ടി.
''അല്ല.''
ഇടതെന്ന് ആംഗ്യഭാഷ.
പിന്നീട്,എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്,കൈനോട്ടത്തിന് പുരുഷന് വലത്,സ്ത്രീക്ക് ഇടത്കൈ ഉപയോഗിക്കുക എന്ന് മനസ്സിലാക്കിയത്.
ഇടതു കൈവെള്ളയിലെ രേഖകള്‍ നോക്കി ഇങ്ങനെ പറഞ്ഞു
''പട്ടാളക്കാരനെയാണ് കല്യാണം കഴിക്കുക.എഴുത്തുകാരിയാകും.പേര് കിട്ടും''
അമ്പലവാസി ജാതിയില്‍പ്പെട്ട അധികം പേരും അച്ഛനടക്കം സൈനികരും ,പോലീസുകാരും!
അതുകൊണ്ട് തന്നെ വെറുക്കപ്പെട്ടവരുടെ പട്ടികയിലായിരുന്നു ഈ രണ്ടു വിഭാഗങ്ങളും.
എന്‍റെ മുഖഭാവ മാറ്റം കണ്ട്,ചോയിച്ചന്‍ ഒന്ന് ചിരിച്ചു.
നെറ്റി തടവി.
''വെറും പട്ടാളക്കാരനോ?''
അല്ല.സിപ്പായി അല്ല.
ആ വാക്കുകള്‍ ഇന്നും ചെവിയരികില്‍.
'''എന്തെഴുത്താ?സ്കൂളില്‍ പരാവര്‍ത്തനം,പ്രബന്ധം എഴുതിക്കാറുണ്ട്.അതാണോ'?
എന്‍റെ ഇളം ബുദ്ധിയില്‍ വന്നത് ചോദിച്ചു.
പക്ഷേ,സാഹിത്യം,കഥ,കവിത എന്നൊക്കെ വിശദീകരിച്ച് തരാനുള്ള ജ്ഞാനം ,ആ മനുഷ്യനില്‍ ഇല്ലാത്തതോ?
അല്ലെങ്കില്‍,ആറിലോ,ഏഴിലോ പഠിക്കുന്ന കുട്ടിക്ക് അദ്ദേഹം പറയുന്നത് മനസ്സിലാവില്ലെന്ന് കരുതിയോ എന്തോ
വീണ്ടും വീണ്ടും പറഞ്ഞു.
'എഴുത്തുണ്ടാകും.വല്യ പേരും കിട്ടും ''
ഇന്നത്തെ തലമുറയിലെ അഞ്ചു വയസ്സുകാരന്‍ ചാനല്‍ കാഴ്ചകളില്‍ അലിയുന്ന, കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്ന ,ചിത്രം വരയ്ക്കുന്ന,മൊബയിലില്‍ പാട്ട് കേള്‍ക്കുന്ന കാലമല്ല.
മനുഷ്യന്‍, നുകം വെച്ച കാളകളെ തല്ലി പാടം ഉഴുതുമറിയ്ക്കും കാലം!.
ഏക്കര്‍ കണക്കിന് നെല്ല് വിളയും സ്ഥലം, നിമിഷം കൊണ്ട് കൊയ്ത്തുയന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കും തന്ത്രം സ്വായത്തമാവാത്ത കാലഘട്ടം..
പിന്നീട്,സാമൂതിരി ഹൈസ്കൂളില്‍ (8 to 10 വരെ അദ്ധ്യയനം ) 1967 ല്‍എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ മധ്യ വേനല്‍ അവധിക്കാലത്ത്
പെട്ടെന്ന് ഒരു നോട്ട്പുസ്തകം നിറയെ (കണ്ടത് ,കേട്ടത്,അറിഞ്ഞത്, അനുഭവിച്ചതുമായ കാര്യങ്ങള്‍ ) തുരുതുരെ എഴുതി വെച്ചു.
ആദ്യകഥ വന്നത് അന്ന് കോഴിക്കോട്ടു നിന്ന് എം.എ.ഉണ്ണീരിക്കുട്ടി നടത്തുന്ന വിപ്ലവം ദിന പത്രത്തില്‍.!
വിവാഹമോ?
എത്രയോ ആലോചനകള്‍ വന്നു,
ഒന്നും ശരിയായില്ല.
ഒടുവില്‍, അറിയപ്പെടാത്ത നാട്ടില്‍ നിന്ന് , ,ഒരു വര്‍ഷം മുന്‍പ് ഇരു പക്ഷവും വേണ്ടെന്നു വെച്ച് പിന്നീട് വീണ്ടും വന്ന ബന്ധം....
ഒരാഴ്ച കൊണ്ട്, ഞായറാഴ്ച )(ധൃതി പിടിച്ച് വരന്‍റെ ജ്യേഷ്ഠന്‍മാര്‍ രണ്ടുപേരും,ചേച്ചിയുടെ ഭര്‍ത്താവും വന്ന്, നിശ്ചയം,
അടുത്താഴ്ച ഞായര്‍ ദിനം താലികെട്ട്.
പലരും വന്നു,കണ്ടു .
കൂട്ടത്തില്‍ വന്ന മനുഷ്യന്‍റെ രൂപം പോലും എത്ര ചിന്തിച്ചിട്ടും ഓര്‍ത്തെടുക്കാനായില്ല.
ഒരു ഫോട്ടോ പോലും കാണാന്‍ കഴിയാതെ,പുരാണത്തിലെ ചില കഥാപാത്രങ്ങള്‍ വരനെ പന്തലില്‍ വെച്ച് ദര്‍ശിക്കുന്ന,അല്ലെങ്കില്‍ നിസ്സഹായരായ വീട്ടുകാര്‍ക്ക് മുന്‍പില്‍
തുഴയെറിഞ്ഞ്, സ്വയം കായല്‍ നടുവിലേക്ക് എടുത്തെറിയപ്പെട്ടവളായി ഞാന്‍ മാറി
ആലപ്പുഴ കാവാലം സ്വദേശി കേശവന്‍ കുട്ടി ഹവീല്‍ദാര്‍ മേജര്‍ (റഡാര്‍) എന്ന സൈനികനുമായി
1982 september 5 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് മംഗല്യ ചരടില്‍ കുരുക്കപ്പെട്ടു
എന്നെ അതിശയിപ്പിച്ചത്,ചോയിച്ചന്‍റെ കൈനോട്ടത്തിലെ പ്രവചനം യാഥാര്‍ത്ഥ്യമായതാണ്.
കൈരേഖ-കവടി നിരത്തല്‍-സംഖ്യാ -ജ്യോതിശാസ്ത്രത്തില്‍ വിശ്വാസമില്ലാത്ത,ഒരു
ദൈവവിശ്വാസിയുടെ അമ്പരപ്പ്,പിന്നീടുള്ള ജീവിതത്തില്‍ നിഴലായി പിന്തുടര്‍ന്നു
1 പ്രഗത്ഭ നടന്‍ മുതുകുളം രാഘവന്‍ പിള്ള

No comments:
Post a Comment