Thursday, 30 October 2014

കേരളത്തിലെ കുത്തഴിഞ്ഞ സര്‍വ്വകലാശാലകള്‍

രാഷ്ട്രീയനേതാക്കളായ എം.എം.ഹസ്സന്‍,കെ.ടി.ജലീല്‍ ,ഇടതുപക്ഷം ആരോപിക്കുന്ന ഓലപ്പടക്കം പൊട്ടില്ല.
സംഘ പരിവാര്‍ അല്ല,
കേരളത്തിലെ സര്‍വ്വകലാശാലകള്‍ കുത്തഴിയാന്‍,പരീക്ഷകള്‍ മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞ് നടത്തി,ഫലം നീട്ടിവെക്കാന്‍,
സ്വജനപക്ഷപാതം,
പരീക്ഷയില്‍ പത്ത് മാര്‍ക്ക് കിട്ടിയാല്‍ അത് 100 ആയി മാറും രാസ വിദ്യ,
കാര്‍ഷിക സര്‍വ്വകലാശാലയിലെ സ്ത്രീ പീഡനം,
വിദ്യാഭ്യാസ നിലവാര താഴ്ച,
അഴിമതി തുടങ്ങിയ നെറികേടുകള്‍ക്ക് കാരണം.
ഇത്രക്കാലം,ഈ മഹത് വ്യക്തികള്‍ എവിടെപ്പോയിരുന്നു?
അല്ലാ,വൈസ് ചാന്‍സലര്‍മാര്‍ വര്‍ഷങ്ങളായി നിദ്രയിലായിരുന്നോ?
താഴെകൊടുത്തിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ,നല്ലത്.
ഇനിയെങ്കിലും,സര്‍വ്വകലാശാലകളില്‍ ദുര്‍ഭരണം തുടച്ചുനീക്കിയില്ലെങ്കില്‍,ഉന്നത വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായി തകരുമെന്ന കാര്യത്തില്‍ സംശയമില്ല.
കെ.എം.രാധ
.........................................................................................................................
ചിത്രം,വാര്‍ത്ത അയച്ചSun Krishna യ്ക്ക് അഭിനന്ദനങ്ങള്‍
സർവകലാശാലകളെ രക്ഷിക്കാൻ ചാൻസലറുടെ ഷോക്ക് ചികിത്സ
രാഷ്ട്രീയഇടപെടൽ കുറയ്ക്കാൻ ഗവർണറുടെ കർമ്മപദ്ധതി
അക്കാഡമിക് കലണ്ടർ തെറ്റിയാൽ വി.സി വിശദീകരിക്കണം
തിരുവനന്തപുരം:
സർവകലാശാലകളെ ശുദ്ധീകരിച്ചെടുക്കാനുള്ള ചാൻസലറായ ഗവർണറുടെ ദൗത്യം തുടങ്ങുന്നത് വിദ്യാർത്ഥികളിൽ നിന്നാണ്.
സെമസ്റ്ററിൽ 90 ദിവസത്തെ അദ്ധ്യയനവും കൃത്യസമയത്ത് പരീക്ഷയും ഫലപ്രഖ്യാപനവും ഉറപ്പാക്കുകയാണ് ആദ്യഘട്ടം.
അടുത്തവർഷം മുതൽ എല്ലാസർവകലാശാലകൾക്കും അക്കാഡമിക് കലണ്ടർ ഏർപ്പെടുത്തുന്നത് ഇതിന്റെഭാഗമാണ്.
പ്രതിവർഷം 15,000 പരീക്ഷകൾ വരെനടത്തുന്ന സർവകലാശാലകളുടെ ഭാരംകുറയ്ക്കാൻ അപ്രധാന പരീക്ഷകളുടെ മൂല്യനി‌‌ർണയം കോളേജുകൾക്ക് കൈമാറുന്നതാണ് രണ്ടാംഘട്ടം.
ചട്ടങ്ങൾക്ക് വിരുദ്ധമായി സിൻഡിക്കേറ്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ നടപ്പാക്കേണ്ടതില്ലെന്നും
ചാൻസലർക്ക് റിപ്പോർട്ട് ചെയ്യാനും വി.സിമാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം സർവകലാശാലകളിലെ രാഷ്ട്രീയഇടപെടൽ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
വിദ്യാർത്ഥിസമരങ്ങളും മറ്റുംകാരണം അദ്ധ്യയനം മുടങ്ങിയാലും ഏകീകൃതഅക്കാഡമിക് കലണ്ടർ വരുന്നതോടെ
അവധിദിവസങ്ങളിൽ ക്ലാസെടുത്തിട്ടാണെങ്കിലും 90ദിവസം തികയ്ക്കേണ്ടിവരും.
കേരളസർവകലാശാലിൽ ഒരുസെമസ്റ്ററിൽ വെറും 55ദിവസംമാത്രമാണ് ക്ലാസുള്ളത്.
90ദിവസം ക്ലാസെടുക്കാനായില്ലെങ്കിൽ സെമസ്റ്റർ നീട്ടേണ്ടിവരും. അക്കാഡമിക് കലണ്ടർ തെറ്റിയാൽ അദ്ധ്യാപകരും വൈസ്ചാൻസലറും വിശദീകരണം നൽകേണ്ടിവരും.
75ശതമാനം ഹാജരില്ലാത്തവർക്ക് പരീക്ഷയെഴുതാനാവില്ലെന്നത് നിർബന്ധമാക്കും.
കാർഷികം, വെറ്ററിനറി സർവകലാശാലകളിൽ നിലവിൽ സമാനമായ സംവിധാനമാണുള്ളത്.
ബിരുദ,ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനം എല്ലാസർവകലാശാലകളിലും ഒരേസമയത്ത് പൂർത്തിയാക്കണം.
എല്ലാസർവകലാശാലകളിലും ഒരേസമയത്ത് പരീക്ഷനടത്താൻ കഴിയുംവിധത്തിലാണ് അക്കാഡമിക് കലണ്ടർ രൂപീകരണം. ബിരുദപരീക്ഷകളാണ് ആദ്യഘട്ടമായി ക്രമപ്പെടുത്തുന്നത്. പരീക്ഷനടത്താനായില്ലെങ്കിലും സർവകലാശാല വിശദീകരണം നൽകേണ്ടതുണ്ട്.
കാലിക്കറ്റിൽ ആകെയുള്ള മൂന്നുലക്ഷം കുട്ടികളിൽ രണ്ടരലക്ഷവും ബിരുദകോഴ്സുകളിലാണ്.
കേരളയിൽ ഒരുലക്ഷത്തോളം കുട്ടികൾക്കായി പതിനായിരത്തിലേറെ പരീക്ഷയാണ് എല്ലാവർഷവും നടത്തുന്നത്.
അഞ്ചുകോടിയിലധികം രൂപയാണ് പരീക്ഷാനടത്തിപ്പിനുള്ള ചിലവ്. പരീക്ഷാനടത്തിപ്പിൽ സർവകലാശാലകളുടെ ഭാരംകുറയ്ക്കാൻ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഗവർണർ പരിഗണിക്കുന്നതായാണ് അറിയുന്നത്.
എയ്ഡഡ് കോളേജുകളിൽ ഒന്നിടവിട്ട സെമസ്റ്റർ പരീക്ഷാനടത്തിപ്പും മൂല്യനി‌ർണയവും കോളേജുകളെ ഏൽപ്പിക്കുക, പ്രധാനപരീക്ഷകൾമാത്രം സർവകലാശാലകൾ നേരിട്ട് നടത്തുക, അപ്രധാനമായ പരീക്ഷകൾ ഒഴിവാക്കി അസൈൻമെന്റുകൾ, സ്വയംവിലയിരുത്തൽ എന്നിവ ഏർപ്പെടുത്തുക
എന്നിങ്ങനെ നിരവധിസാദ്ധ്യതകളാണ് പരിഗണനയിൽ.
...................................................................................................................
പരീക്ഷകഴിഞ്ഞ് നിശ്ചിതദിവസങ്ങൾക്കകം ഫലംപ്രഖ്യാപിച്ചിരിക്കണം.
ഇതിന് ഐ.ടി അധിഷ്ഠിതസംവിധാനം ഏർപ്പെടുത്തണം.
കേരളയിൽ കോമേഴ്സ്, മാനേജ്മെന്റ് വിഷയങ്ങൾക്കും വിദൂരപഠനത്തിനും ഒന്നരവർഷം വരെവൈകിയാണ് ഫലംപ്രഖ്യാപിക്കുന്നത്.
ഈ രീതി അവസാനിപ്പിക്കാനാണ് ഗവർണർ ഒരുങ്ങുന്നത്.
ഇപ്പോൾ നവംബറിൽ ആരംഭിക്കുന്ന പി.ജി കോഴ്സുകൾ ജൂലായ്‌ മാസത്തിൽ തുടങ്ങാനാവും വിധത്തിലാവും അക്കാഡമിക് കലണ്ടർ.
............................
ഫലപ്രഖ്യാപനം വൈകുന്നതിനാൽ ഉപരിപഠനത്തിനുംജോലിക്കുമുള്ള അവസരം നഷ്‌ടമായതായി വിദ്യാർത്ഥികളുടെ നൂറുകണക്കിന് പരാതികളാണ് ചാൻസലർക്ക് ലഭിച്ചിട്ടുള്ളത്
. വിദ്യാർത്ഥികൾക്ക് ഏത് സർവകലാശാലകളിലേയും കോഴ്സുകളിൽ പ്രവേശനംനേടാൻ ഇതിലൂടെസാധ്യമാവും.
....................................................................................................
സർവകലാശാലകളുടെ സ്വയംവിലയിരുത്തൽ റിപ്പോർട്ട് മൂന്നുമാസത്തിലൊരിക്കൽ
ചാൻസലർ അവലോകനംചെയ്യും.
കേരളയിലൊഴികെ മിക്കയിടത്തും രണ്ട്മാസത്തിലൊരിക്കലാണ് സിൻഡിക്കേറ്റ് ചേരുന്നതെന്നിരിക്കേ എല്ലാ സിൻഡിക്കേറ്റ് യോഗങ്ങളിലേയും തീരുമാനങ്ങൾ ഗവർണർ പരിശോധിക്കാനും സാഹചര്യമൊരുങ്ങും.
സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായെടുക്കുന്ന
തീരുമാനങ്ങൾ ചാൻസലർക്ക് വി.സിമാർ ഇപ്പോഴും റിപ്പോർട്ട്ചെയ്യാറുണ്ടെങ്കിലും മറുപടിപോലും ലഭിക്കാറില്ല.
അതെല്ലാം ഇനി പാടെ മാറും.

No comments:

Post a Comment