Thursday, 23 October 2014

ചതിക്കുഴികള്‍ സൂക്ഷിക്കുക

    കേരളത്തില്‍,കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പെണ്മക്കളുള്ള അമ്മമാരുടെ ശ്രദ്ധയ്ക്ക്.
താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം വായിച്ചാല്‍ മതി.
ആരും നിര്‍ബന്ധിക്കുന്നില്ല.
നിങ്ങളുടെ കൌമാരക്കാരായ,യുവത്വം തുടിക്കുന്ന പെണ്മക്കള്‍ ഹോട്ടലുകളില്‍ പോയി കൂട്ടുകാരെ ചുംബിക്കുക,പരസ്പരം തടവുക,തലോടുക,സിനിമയ്ക്ക് പോവുക,
മാനാഞ്ചിറ വൃക്ഷക്കൂട്ടങ്ങളില്‍ ,ബീച്ചില്‍ അമിത കേളികള്‍ നടത്തുക.
      അഥവാ കണ്ടുപിടിക്കപ്പെട്ടാല്‍,
എന്നിട്ട്,''ഇതൊക്കെ അങ്ങ് അമേരിക്ക,ഫ്രാന്‍സ് തുടങ്ങിയ രാജ്യക്കാരുടെ രീതിയില്‍ ഞങ്ങളും നടത്തുന്നു, ഇനിയും നടത്തും എന്ന് മാതാപിതാക്കളോട് ധിക്കാരം പറയുക
അതനുവദിക്കുമോ?
പഠന സമയത്ത് ക്ലാസ്സില്‍ പോകാതെ, പെണ്‍കുരുന്നുകളെ സ്കൂള്‍ /,കോളേജ് ഗേറ്റില്‍ കാത്തുനിന്നു പലയിടങ്ങളില്‍ കൊണ്ടു പോകുന്ന ചള്ള് ചെക്കന്മാര്‍ നല്കുന്ന സമ്മാനം വാങ്ങി,
ഒടുവില്‍
ഛര്‍ദ്ദി,ഓക്കാനം അനുഭവപ്പെട്ടോ,അല്ലാതെയോ ഉടന്‍ പരിഹാരം കാണാന്‍ ഡോക്ടറുടെ മുന്‍പിലെത്തുമ്പോള്‍,
ഓ..ഇവള്‍ എട്ടാം,/ഒന്‍പതാം .പ്ലസ് 1 or 2 ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെന്ന് ''പറയുമ്പോള്‍,ഡോക്ടറുടെ നോട്ടത്തില്‍,നിങ്ങള്‍ ചൂളരുത്.
ഓ..ഇതൊക്കെ സാരമില്ല.
ഇതൊക്കെ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍.ഞങ്ങളുടെ പെണ്മക്കളുടെ കാര്യം കണ്ടറിയാന്‍ ഞങ്ങള്‍ മതി എന്ന് തോന്നുന്നുവെങ്കില്‍,ഈ പോസ്റ്റ്‌ മറക്കുക.
നിങ്ങളുടെ മക്കള്‍ സ്കൂള്‍ സമയം കഴിഞ്ഞ് കണ്ടില്ലെങ്കില്‍ ,അന്വേഷിക്കുക.
കൂട്ടുകാരികളോടല്ല,വിദ്യാലയങ്ങളില്‍ ചെന്ന് ബന്ധപ്പെട്ട അധികൃതരോട് തന്നെ ചോദിക്കുക.
ഇതിനെല്ലാം,എത്ര വലിയ ഉദ്യോഗം വഹിക്കുന്നവള്‍ ,
എങ്കിലും മാതാവ്/രക്ഷിതാവ് സമയം കണ്ടെത്തുക തന്നെ വേണം.
ഒരു ദുഷ്ട,പങ്കില ഉന്നതരുടെ ഒത്താശയോടെ നടത്തുന്ന ഷോപ്പില്‍ ഐസ്ക്രീം കഴിക്കാന്‍ പോയി,
ഐസ്ക്രീമില്‍ അവള്‍ കലക്കിക്കൊടുത്ത പൊടിയില്‍ മയങ്ങി വീണത് തൊട്ടാണ് കോഴിക്കോട് പെണ്‍വാണിഭ കേസ് ഉണ്ടായതെന്ന് മറക്കണ്ട.
അവളൊന്നും ഒരു ദിവസം ജയിലഴി കണ്ടില്ല!
അക്കാര്യമെല്ലാം,ഇതെഴുതുന്ന ആളെക്കാള്‍,
ഇഴ കീറി അറിയുന്ന പത്ര-ചാനലുകാര്‍ കോഴിക്കോട്ടുണ്ട്.
നടിയാകാന്‍ പോയ ശാരി,കവിയൂര്‍ പെണ്‍കുട്ടി, കോഴിക്കോട്പ്രി യങ്കയുടെ മരണവും നാം കണ്ടു.
ടിവിയില്‍,സിനിമയില്‍ എങ്ങനെയെങ്കിലും ''സെലിബ്രിറ്റി ''യാകാന്‍ ,പോയി ആപത്തില്‍ എടുത്തുചാടിയവരും ഉണ്ട്.
ഇന്ന്,റിപ്പോര്‍ട്ടര്‍ ടിവിയില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ഒഴുകിയെത്തുന്ന കോഴിക്കോട്ടെ ഹോട്ടല്‍ പ്രശ്നത്തില്‍ ഇടപെട്ട് ഒരു നേതാവ് പറയുന്നത് കേട്ടു.
ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ മോഡേണ്‍ ആകുന്നത് കൊണ്ട് എന്താണ് കുഴപ്പം.നാം,ശിലായുഗ മനുഷ്യരാവരുതെന്ന്,
അപ്പോള്‍,ആ നേതാവിന്‍റെ മകള്‍,
ഇങ്ങനെ ''ആണ്‍ സുഹൃത്തുക്കളുമൊത്ത്
ഹോട്ടലുകളില്‍ പോയി കൂട്ടുകാരെ ചുംബിക്കുക,പരസ്പരം തടവുക,തലോടുക,അമിതകേളികള്‍ നാട്ടുകാരുടെ മുന്‍പില്‍, പ്രദര്‍ശിപ്പിക്കുമ്പോള്‍,
ഹായ്..മോളേ,മോള് ഇതുപോലെ തന്നെ വേണം .നമ്മള്‍ മോഡേണ്‍ അല്ലേ എന്ന് ''
ഈ ആധുനികന്‍ അഭിനന്ദിക്കുമോ എന്ന് മാത്രമാണറിയേണ്ടത്.?
അതോ,അന്യരുടെ പെണ്മക്കള്‍ എന്തുമാകട്ടെ ,എന്നോ?
നിങ്ങളുടെ പെണ്മക്കള്‍ക്ക് ചുറ്റും ചതിക്കുഴികള്‍ ഉണ്ടെന്ന് അമ്മമാര്‍ മനസ്സിലാക്കുക.

No comments:

Post a Comment