1982 Sept 3 വെള്ളിയാഴ്ച ഏകദേശം രാവിലെ
10 മണിയ്ക്ക് അമ്മ...
'മോളെ,നമുക്ക് ഒന്ന് ജോത്സ്യനെ കാണാം.
നാളുകള്‍ തമ്മില്‍ ചേരുമോന്ന് നോക്കാം.
നിനക്ക് ജാതകമുണ്ട്.
പുരുഷജാതകം കിട്ടിയില്ലല്ലോ''
ശരി.
അന്ന്, കോഴിക്കോട് നഗരത്തിലെത്താന്‍, കിഴക്കേമഠത്തില്‍ നിന്ന്,മാങ്കാവ് വരെ രണ്ട് കിലോമീറ്റര്‍ നടക്കണം..
ഓട്ടോറിക്ഷ,ബസ്സ് സൌകര്യങ്ങള്‍ ഒന്നും തന്നെ ഇല്ല.
പനയോലയില്‍ എഴുതിയ ജാതകം എടുക്കുമ്പോള്‍,
''നല്ല പണിക്കരാണ്.വേഗം,പോകണം.'എന്‍ ന മാതൃ സ്വരം കേട്ടു.
ബസ്സില്‍ ഇരിക്കുമ്പോഴോ മറ്റോ ശരിക്കും ഓര്‍മയില്ല, മാതാവിനോട്...
''ജ്യോത്സ്യനോട്,ഒരു കാരണവശാലും,ഒപ്പമുള്ളത് കല്യാണപ്പെണ്ണ്‍ എന്ന് പരിചയപ്പെടുത്തരുതെന്ന്,''
പറഞ്ഞുറപ്പിച്ചു.
ഫ്രാന്‍സിസ് റോഡിനടുത്തായി,ഷിര്‍ദ്ദി സായിബാബ മന്ദിരത്തിലേക്ക് പോകാന്‍ ഒരു ചെറിയ കയറ്റിറക്ക വഴിയുണ്ട്.
അവിടെയുള്ള ഓടിട്ട മാളിക വീട്ടിലെ വ്യക്തിയാണ്, ശിഷ്ടകാല ജീവിതം തീരുമാനിക്കുന്ന ഭാവിയുടെ രേഖകള്‍ നിവര്‍ത്തിയിടുക.
ഇന്ന്,ആ ഗൃഹത്തിന്റെ സ്ഥാനത്ത് ബഹുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.
തടിച്ച,സാമാന്യം പൊക്കമുള്ള, കുളിച്ച്,നെറ്റിയില്‍ ഭസ്മ ചന്ദനലേപനം പുരട്ടിയ, മുണ്ടുടുത്ത ,ഷര്‍ട്ടിടാത്ത കാഴ്ചയ്ക്ക് തികഞ്ഞ ശാന്തനായ പായയില്‍ ഇരിക്കുന്ന വ്യക്തിയ്ക്ക് മുന്‍പില്‍ ,ഞങ്ങള്‍ ഇരുന്നു.
അദ്ദേഹം,മിഴികള്‍ അടച്ചു, തെല്ലുനേരം മൌന പ്രാര്‍ത്ഥനയില്‍ മുഴുകി.
സാവധാനം,കണ്ണുകള്‍ തുറന്നു.
,ചെറുക്കന്റെ നാള്,ഏകദേശ ജനന വര്‍ഷം,തീയതി എഴുതിയെടുത്തു.
എന്‍റെ ജാതകത്തിന്റെ നൂലുകള്‍ അഴിച്ചു.
ഓരോ ഓലയും ശ്രദ്ധയോടെ പരിശോധിച്ചു .
കവടി വാരി ,കൂട്ടി വെച്ച്,ചതുരത്തില്‍ വരച്ച കള്ളികളില്‍ ഒന്നും,രണ്ടും കവടി വെച്ചു.
അപ്പോള്‍,എന്തോ ഒരു ശബ്ദം കേട്ടു
.(തുടരും)
അമ്മയും,ഞാനും
10 മണിയ്ക്ക് അമ്മ...
'മോളെ,നമുക്ക് ഒന്ന് ജോത്സ്യനെ കാണാം.
നാളുകള്‍ തമ്മില്‍ ചേരുമോന്ന് നോക്കാം.
നിനക്ക് ജാതകമുണ്ട്.
പുരുഷജാതകം കിട്ടിയില്ലല്ലോ''
ശരി.
അന്ന്, കോഴിക്കോട് നഗരത്തിലെത്താന്‍, കിഴക്കേമഠത്തില്‍ നിന്ന്,മാങ്കാവ് വരെ രണ്ട് കിലോമീറ്റര്‍ നടക്കണം..
ഓട്ടോറിക്ഷ,ബസ്സ് സൌകര്യങ്ങള്‍ ഒന്നും തന്നെ ഇല്ല.
പനയോലയില്‍ എഴുതിയ ജാതകം എടുക്കുമ്പോള്‍,
''നല്ല പണിക്കരാണ്.വേഗം,പോകണം.'എന്‍
ബസ്സില്‍ ഇരിക്കുമ്പോഴോ മറ്റോ ശരിക്കും ഓര്‍മയില്ല, മാതാവിനോട്...
''ജ്യോത്സ്യനോട്,ഒരു കാരണവശാലും,ഒപ്പമുള്ളത് കല്യാണപ്പെണ്ണ്‍ എന്ന് പരിചയപ്പെടുത്തരുതെന്ന്,''
പറഞ്ഞുറപ്പിച്ചു.
ഫ്രാന്‍സിസ് റോഡിനടുത്തായി,ഷിര്‍ദ്ദി സായിബാബ മന്ദിരത്തിലേക്ക് പോകാന്‍ ഒരു ചെറിയ കയറ്റിറക്ക വഴിയുണ്ട്.
അവിടെയുള്ള ഓടിട്ട മാളിക വീട്ടിലെ വ്യക്തിയാണ്, ശിഷ്ടകാല ജീവിതം തീരുമാനിക്കുന്ന ഭാവിയുടെ രേഖകള്‍ നിവര്‍ത്തിയിടുക.
ഇന്ന്,ആ ഗൃഹത്തിന്റെ സ്ഥാനത്ത് ബഹുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.
തടിച്ച,സാമാന്യം പൊക്കമുള്ള, കുളിച്ച്,നെറ്റിയില്‍ ഭസ്മ ചന്ദനലേപനം പുരട്ടിയ, മുണ്ടുടുത്ത ,ഷര്‍ട്ടിടാത്ത കാഴ്ചയ്ക്ക് തികഞ്ഞ ശാന്തനായ പായയില്‍ ഇരിക്കുന്ന വ്യക്തിയ്ക്ക് മുന്‍പില്‍ ,ഞങ്ങള്‍ ഇരുന്നു.
അദ്ദേഹം,മിഴികള്‍ അടച്ചു, തെല്ലുനേരം മൌന പ്രാര്‍ത്ഥനയില്‍ മുഴുകി.
സാവധാനം,കണ്ണുകള്‍ തുറന്നു.
,ചെറുക്കന്റെ നാള്,ഏകദേശ ജനന വര്‍ഷം,തീയതി എഴുതിയെടുത്തു.
എന്‍റെ ജാതകത്തിന്റെ നൂലുകള്‍ അഴിച്ചു.
ഓരോ ഓലയും ശ്രദ്ധയോടെ പരിശോധിച്ചു .
കവടി വാരി ,കൂട്ടി വെച്ച്,ചതുരത്തില്‍ വരച്ച കള്ളികളില്‍ ഒന്നും,രണ്ടും കവടി വെച്ചു.
അപ്പോള്‍,എന്തോ ഒരു ശബ്ദം കേട്ടു
.(തുടരും)
അമ്മയും,ഞാനും
No comments:
Post a Comment