Wednesday, 8 October 2014

മാറുന്ന മലയാളി സമൂഹം


Reghu Pandalam 
ഓര്‍മ്മയുണ്ട്.
ഒമാനിലാണ് ജോലിയെന്നറിയാം.കുടുംബമുണ്ടെന്നും..
പലപ്പോഴും,പരിചിതരുടെ പേരുകള്‍ പോലും ഓര്‍ത്തെടുക്കാനാവുന്നില്ല.
പക്ഷേ
ലോകത്തെങ്ങും മലയാളികള്‍ ഡോക്ടര്‍,എന്‍ജിനീയര്‍, ഐ ടി പ്രൊഫഷനുകള്‍ക്കൊപ്പം തന്നെ മയക്കുമരുന്ന്,സ്വര്‍ണ്ണം,വ്യാജനോട്ട്,ആയുധം കടത്തില്‍ മലയാളികള്‍ ഏറ്റവും,മുന്‍പന്തിയില്‍.
സ്വന്തം നാട് വില്‍ക്കാന്‍ കേരളീയര്‍ ഇറങ്ങി പുറപ്പെട്ടിട്ട് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
നമ്പി നാരായണന്‍ എന്ന പ്രതിഭാസമ്പന്നനായ ശാസ്ത്രജ്ഞനും,ക്രയോജനിക്ക് എന്‍ജിന്‍ സാങ്കേതിക വിദ്യക്കും ഒക്കെ,എത്രയോ മുന്‍പ് തന്നെ അധികാരക്കൊതി, കുബുദ്ധി,ധനത്തിന് വേണ്ടി രാഷ്ട്രീയക്കാര്‍ക്ക് ഒപ്പം കുറച്ച് ''ശക്തര്‍'' ഒന്നിച്ചു.
ചിന്തിച്ചിട്ടുണ്ടോ,.
എന്തിന് ചിലരെ മാത്രം കുറ്റപ്പെടുത്തുന്നു.?
,കേരളത്തിലെ ഭരണ നേതൃത്വങ്ങളെല്ലാം തന്നെ, തെറ്റുകള്‍ക്ക് പ്രത്യക്ഷമായി കൂട്ടു നിന്ന്,കേസുകള്‍ തേയ്ച്ചു മായ്ച്ച് ചരിത്രം തിരുത്തിയവരാണ്.
അതിന്‍റെയൊക്കെ ഫലമാണ്, സാധാരണ കേരളീയര്‍ ഇന്ന് അനുഭവിക്കുന്നത്
ഇക്കാര്യമെല്ലാം,അസ്സലായി അറിയുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരും,നിഷ്പക്ഷ ചിന്താഗതിക്കാരുമുണ്ട്.
. മത വര്‍ഗീയതയുടെ,തീവ്രവാദത്തിന്‍റെ,കള്ളനോട്ടിന്റെ പറുദീസയായി കേരളം മാറിയത്..
ഇപ്പോള്‍, ഇന്ത്യ ഭരിക്കുന്നത് ബിജെപി സര്‍ക്കാര്‍ .
,കഴിഞ്ഞ 20 വര്‍ഷമായി കോടികളുടെ കള്ളനോട്ടുകള്‍ ഇറങ്ങിയ കേരളത്തിലേക്ക് NIA യുടെ ഊര്‍ജ്ജിത അന്വേഷണം എന്തുകൊണ്ട് വ്യാപിക്കുന്നില്ല?
അതിന്,100 Days കേന്ദ്ര ഭരണത്തില്‍ തന്നെ തുടക്കംകുറിക്കേണ്ടതല്ലേ?
മാതൃഭൂമി പത്രവാര്‍ത്തകള്‍(7-10-2014),800 കോടി രൂപയുടെ വ്യാജനോട്ടിന്റെ കാര്യം,
അസ്സല്‍ 100 രൂപ കൊടുത്താല്‍ 1000 രൂപ വ്യാജന്‍ കിട്ടും.
ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്,
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകിടംമറിക്കുന്നവരെ,
അവരെ സഹായിക്കുന്ന ഓഫീസര്‍മാരെ കഠിന ശിക്ഷയ്ക്ക് വിധേയമാക്കുന്നതിന് ഒട്ടും വൈകരുതെന്നാണ്.
പല ഭാഗത്തു നിന്നും വരുന്ന എതിര്‍പ്പുകള്‍ മറികടന്നാണ്,ചുറ്റും കാണുന്നത്,കേള്‍ക്കുന്നത്,അറിയുന്നത്..ഈ താളില്‍ എഴുതി വെയ്ക്കുന്നത്.
സഹകരണം തുടരുക.
ചുവരില്‍ വരച്ചിടുന്ന ചിത്രങ്ങള്‍ കാണാന്‍,കാണികള്‍ ഉണ്ടെങ്കില്‍ മാത്രമേ അവയുടെ ഭംഗി,അഭംഗിയെ വിലയിരുത്താന്‍ ചിത്രകാരന് കഴിയൂ.
എഴുത്ത് എന്നല്ല ഏത് പ്രവര്‍ത്തനവും അങ്ങനെ തന്നെ.
നന്മകള്‍ നേരുന്നു.

No comments:

Post a Comment