വിഭിന്ന സ്വഭാവസവിശേഷതകള്‍?
കഴിഞ്ഞ ദിവസം ഒരു ശിഷ്യനെ,ശിഷ്യയെ കണ്ടു.
അവര്‍ സ്വയം പരിചയപ്പെടുത്തി.
മുന്‍ കാലങ്ങളില്‍ മിടുക്കര്‍,വികൃതികള്‍ ഇവരൊക്കെയാണ് ഒരു അദ്ധ്യാപിക എന്ന നിലയ്ക്ക് ഓര്‍മയിലെത്തുക.
കാലം കഴിയും തോറും നിനവുകള്‍ക്ക് നിറം മങ്ങി തീര്‍ത്തും ഇല്ലാതാകും
നിരത്തിലൂടെ നടക്കുമ്പോള്‍, മുസ്ലിം പെണ്‍കുട്ടി കുട്ടിയെയെടുത്ത് അടുത്തെത്തി.
ടീച്ചറുടെ ഒരു കഥ വായിച്ചു.ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു.
മറുപടി കൊടുത്തത് മറ്റൊരു രീതിയിലാണ്.
കത്തിക്കാളും വെയില്‍.നിനക്ക് തലയില്‍ തട്ടമുണ്ട്.ഈ കുഞ്ഞിനോ?
മേലില്‍ ,മോള് കൊടും ചൂടില്‍ കുടയെടുക്കാതെ എവിടെയും പോകരുത്.
അവള്‍,സമ്മതിച്ചു
നിങ്ങളോടൊക്കെ പണ്ടത്തെ സ്കൂള്‍ കാര്യങ്ങള്‍ കുറെയേറെ സംസാരിക്കാനുണ്ട്. അത് ഇപ്പോള്‍ വേണ്ട.വേഗം പോകൂ''
''ടീച്ചറുടെ വാക്ക് നേരാണ്.ഇവന് അസുഖം വന്നെങ്കിലോ,'?' വീട് അടുത്തെന്ന് പറഞ്ഞ്, അവള്‍ എളുപ്പം സ്ഥലം വിട്ടു.
ബസ്സില്‍ സഞ്ചരിക്കുമ്പോള്‍,പ്രായമുള്ളവര്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കനിഞ്ഞു തന്ന സീറ്റില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു.
വാതത്തിന്റെ അസുഖം ജനനാല്‍ തന്നെയുള്ളത്.
ഇടയ്ക്കിടെ ,കാല്‍ മുഴച്ചു അസഹ്യ വേദനയുണ്ടാവും.
കാല്‍ വിരലുകള്‍ ഒന്നിച്ച് ചേര്‍ന്നുള്ള നീറ്റല്‍.
''ഒന്നെഴുനേറ്റ് തരുമോ?'' ചോദിച്ചു.
അവള്‍ എന്നെ..... .
''ജ്വലിച്ച കണ്‍ കൊണ്ടൊരു നോക്കു നോക്കി''(വള്ളത്തോള്‍ കവിതയില്‍ ,പാര്‍വതി,പരമശിവനെ കണ്ട രീതിയില്‍)
കനപ്പിച്ച് നോട്ടത്തില്‍പ്പെട്ട് ഞാന്‍ ദഹിച്ചില്ല.
മനസ്സില്ലാമനസ്സോടെ ഇരിപ്പടം തന്നു.
പുറത്ത് പോകുമ്പോള്‍,മിക്കവാറും ഓട്ടോയിലാകും സഞ്ചരിക്കുക.
തിരക്ക് കുറഞ്ഞ ബസ്സിലും.
ഇറങ്ങാന്‍ നേരത്ത്,ഒട്ടും വിചാരിക്കാതെ അവള്‍ എന്റടുത്ത് വന്ന്, കേള്‍ക്കാന്‍ പാകത്തില്‍ ..
''നിങ്ങള്‍ക്ക് കാല് വേദനയൊന്നും ഇല്ല.
എനിക്ക് ആളുകളെ കണ്ടാല്‍ മനസ്സിലാകും.
ഞാന്‍ മെഡിക്കല്‍കോളേജില്‍ എംബിബിഎസിന് പഠിക്കുകയാണ്.''
എന്നിട്ടവള്‍,ശരം വിട്ടത് പോലെ ബസ്സില്‍ നിന്ന് ഇറങ്ങിപ്പോയി.
സ്വല്‍പ്പം മുന്‍പേയായിരുന്നുവെങ്കില്‍,അവള്‍ക്കു തക്ക മറുപടി കൊടുക്കുമായിരുന്നു.
ശിഷ്യനെ കണ്ടപ്പോള്‍,മനസ്സ് നുറുങ്ങി.
യുവത്വത്തിന്‍റെ ശോണിമ തികച്ചും പോയി.മുടിയാകെ വെള്ളിനാരുകള്‍.
അവന്‍റെ കുടുംബ കാര്യങ്ങള്‍ ചോദിച്ചു.
സ്ഥിരം തൊഴില്‍ ഇല്ലാത്തതാണ് ചെറുപ്പക്കാരെ അലട്ടുന്ന വന്‍ ദുരന്തം.
എന്നാല്‍,ജോലികള്‍ ലഭിച്ച് കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍,അലസത വിഴുങ്ങി ,സംഘര്‍ഷഭരിതമാകുന്ന അവസ്ഥയും കാണുന്നു.
അവനെ ആശ്വസിപ്പിച്ചു.
മറ്റൊരു പെണ്‍കുട്ടിയെ കണ്ടു.
ഒരു കാര്യം പറഞ്ഞാല്‍ ദേഷ്യപ്പെടുമോന്ന് ചോദിച്ചു.
ഇല്ലെന്ന് ,,...അവള്‍.
''കാലം മോശമാണ്.ഈ രീതിയില്‍ വസ്ത്രധാരണം നടത്തിയാല്‍,തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് അക്രമം വന്നാല്‍ ഒറ്റയ്ക്ക് തടയാനാവുമോ.?.
അവള്‍ ,ഒന്നും മിണ്ടിയില്ല.
പക്ഷേ.,മാറ്റങ്ങള്‍ വരുത്താമെന്ന് ഉറപ്പു തന്നു.
ആര്‍ക്കും ഏത് വിധത്തില്‍ വേണമെങ്കിലും ,വേഷ ഭൂഷകള്‍ അണിയാന്‍ അവകാശമുണ്ട്.
പക്ഷേ...അവ കൊണ്ട് അപകടം വരുത്തിവെയ്ക്കരുത്.
ലണ്ടനില്‍,റോമില്‍ വെച്ച് അല്‍പ്പ വസ്ത്രധാരിണികള്‍ ഇണകളുമൊത്ത് ഇഴുകിച്ചേരും ദൃശ്യങ്ങള്‍ കണ്ടാല്‍ വിദേശികള്‍ക്ക് അത് പുതു കാഴ്ചയല്ല.
പക്ഷേ..സന്ദര്‍ശകരായ എന്നെപ്പോലുള്ള ഇന്ത്യക്കാര്‍ക്ക് അവ കാണുമ്പോള്‍ വല്ലായ്മ തോന്നും.
കാരണം, ജീവിച്ച സാഹചര്യങ്ങള്‍ വേറെ
ഏത് കാര്യത്തിലും,സൂക്ഷിച്ചാല്‍,ദുഃഖിക്കേണ്ട.
അക്കാര്യം,എല്ലാവര്‍ക്കും എന്നതുപോലെ എനിക്കും ബാധകം.
നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു
കെ.എം.രാധ

No comments:
Post a Comment