വിജയദശമി ആശംസകള്‍.
കുളിച്ച്,പ്രാര്‍ത്ഥനാനിരത മനസ്സോടെ, പൂജയ്ക്ക് വെച്ച 'അദ്ധ്യാത്മ രാമായണം''ശ്രീ മഹാഭാരതം(തുഞ്ചത്തെഴുത്തച്ഛന്‍) എടുത്തു നിവര്‍ത്തി വായിച്ചു.
1.അദ്ധ്യാത്മ രാമായണം ''യുദ്ധകാണ്ഡ''ത്തില്‍ നിന്ന്
''പണ്ടു ലോകത്തിങ്കലിങ്ങനെയുള്ള പോ-
രുണ്ടായതില്ലിനിയുണ്ടാകയുമില്ല.

കണ്ടാലുമീദൃശം വീരപുരുഷന്മാ-
രുണ്ടോ ജഗത്തിങ്കല്‍ മറ്റിവരെപ്പോലെ?''.
..................................................................................................
2.ശ്രീ മഹാഭാരതം ''ഉദ്യോഗ പര്‍വ''ത്തില്‍ നിന്ന്
ആറുണ്ടു ഗുണവുമുപേക്ഷിക്കരുതാതെ പുംസാ-
മാറും ചൊല്ലുവന്‍ സത്യം,ദാനവുമനാലസ്യം
അനസൂയയും ക്ഷമ ധൃതിയുമിവയെല്ലാം
മനസാ ചിന്ത ചെയ്തു ധരിച്ചീടുക വേണം.''
(ഇവയുടെ സാരാംശം അറിയുന്നവര്‍ എഴുതുക)
......................................................................................................................
മുത്തശ്ശിയുടെ വാക്കുകള്‍ അരികിലെത്തുന്നു.
വിഷുക്കണി കാണും പോലെ തന്നെയാണ്,വിജയ ദശമി നാളില്‍ ,ഇതിഹാസ ഗ്രന്ഥ പാരായണവും.
പുസ്തകത്തില്‍ ആദ്യം കണ്ണില്‍പ്പെടുന്ന നാല് വരികളാണ് ,ആ വര്‍ഷത്തെ ഭാവികാല ഗതിവിഗതികള്‍ നിശ്ചയിക്കുക.
അക്ഷരം= നാശമില്ലാത്തത്. ക്ഷരമില്ലാത്തതാണ് അക്ഷരങ്ങള്‍.
വരികള്‍ക്കിടയിലൂടെ പതുക്കെപ്പതുക്കെ സഞ്ചരിക്കുമ്പോള്‍, മനുഷ്യകുലത്തിന് സമാധാനം,നന്മ, ജ്ഞാനം ,നേര്‍വഴിയുണ്ടാകാന്‍ പ്രാര്‍ത്ഥന.
കെ,എം.രാധ

No comments:
Post a Comment