Monday, 27 October 2014

ഏകാന്തത

   സ്നേഹം,പരിഗണന ഒരു തരി പോലും ലഭിക്കാതെ,
ആവശ്യം വരുമ്പോള്‍ സഹായിക്കാന്‍ ആരുമില്ലാതെ 
നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചാലും ,അവ ദുഷ്ട ലാക്കോടെ കണ്ട്,കുറ്റം ആരോപിച്ചുകൊണ്ട്‌ ഒറ്റപ്പെടുത്തുമ്പോള്‍..പൊട്ടിക്കരഞ്ഞിട്ടുണ്ട്.
സ്നേഹത്തിന്റെ കാര്യത്തില്‍ സാധാരണ സ്ത്രീകളെപ്പോലെ സ്വാര്‍ത്ഥതയില്‍ മുങ്ങിയിട്ടുണ്ട്.
ദേഷ്യവും ,പകയും നുരഞ്ഞിട്ടുണ്ട്.
ഗൃഹസ്ഥന്‍ ,ഗള്‍ഫില്‍ പോയി രണ്ട് വര്‍ഷം കൂടുമ്പോള്‍,
രണ്ട് മാസത്തെ അവധിക്ക് വന്നാല്‍,
ഒരു നിമിഷം പോലും വിട്ടു നില്‍ക്കാതെ മക്കളുടെ,എന്‍റെ അടുക്കല്‍ കഴിയണമെന്ന് നിര്‍ബന്ധിച്ചിട്ടുണ്ട്.
കാരണം,അപ്പോള്‍ മാത്രമാണ്,കുഞ്ഞുങ്ങള്‍ പുറംലോകം കാണുക.
സിനിമയ്ക്കോ,കടല്‍ത്തീരത്തിന്റെ ഉല്ലാസങ്ങളില്‍ ആര്‍പ്പുവിളികളോടെ തുള്ളിക്കളിക്കാനോ പോകാനാവൂ.
അദ്ധ്യാപിക തൊഴില്‍,കുട്ടികളുടെ പഠനം,അസുഖക്കാരി അമ്മ,വീട്ടുപണിയെല്ലാം ഒറ്റയ്ക്ക്...
ഒടുവില്‍, ഇരുട്ടിന്‍റെ സംഗീതത്തില്‍,മിന്നാമിനുങ്ങുകള്‍ പാറും രാവില്‍,കീരാങ്കിരികള്‍ ശബ്ദിക്കുമ്പോള്‍,തേങ്ങിയിട്ടുണ്ട്.
എത്രയെത്ര കാര്യങ്ങള്‍ എഴുതാനുണ്ട്.
കഥകള്‍,ഓര്‍മ്മകുറിപ്പുകള്‍,നോവലുകള്‍..
അങ്ങനെ,നീണ്ട വര്‍ഷങ്ങള്‍ പരിഭവിച്ചും,പിണങ്ങിയും,ഇടയ്ക്ക് ഇണങ്ങിയും കടന്നുപോയി.
1992 ലെന്ന് തോന്നുന്നു.
ഗള്‍ഫില്‍,സൗദി അറേബ്യയിലെ ജിദ്ദയില്‍ ടി.വി ടെക്നീഷ്യനായി തൊഴിലെടുത്ത ഗൃഹനാഥന്‍ ലീവിന് വന്നു.
,പൊട്ടിത്തെറിച്ചു.
''നിങ്ങള്‍ക്ക് എട്ട് സഹോദരങ്ങളുണ്ട്‌.
അവരുടെ അടുക്കലെല്ലാം പോയി വരുമ്പോഴേക്കും ലീവ് കഴിയും'.
പോകരുത്.
പോയാല്‍,ഒരിക്കലും രണ്ടോ,മൂന്നോ ദിവസം കൊണ്ട് മടങ്ങി വരില്ല എന്ന് നല്ല ബോദ്ധ്യമുണ്ട്''
അങ്ങനെ,കുറെ ദിവസം കഴിഞ്ഞ്,എല്ലാവരെയും കണ്ട് മടങ്ങിയെത്തിയ ശേഷം,കോഴിക്കോട് വെച്ച് എടുത്ത ഫോട്ടോ.
അതാണ്‌,ചിത്രത്തില്‍ എല്ലാവരും മുഖം കനപ്പിച്ചിരിക്കുന്നത്.
ഈ നിമിഷം,
ഓ..അങ്ങനെയൊക്കെ വഴക്ക് കൂടി ജീവിതത്തില്‍ എന്ത് ലഭിച്ചു? ഒന്നും, പറയരുതായിരുന്നു.
എന്നും,ഒറ്റയ്ക്കായിരുന്നല്ലോ.''
എന്ന് സമാധാനിക്കുന്നു.
കെ.എം.രാധ
Photo: സ്നേഹം,പരിഗണന ഒരു തരി പോലും ലഭിക്കാതെ,
ആവശ്യം വരുമ്പോള്‍ സഹായിക്കാന്‍ ആരുമില്ലാതെ 
നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചാലും ,അവ ദുഷ്ട ലാക്കോടെ കണ്ട്,കുറ്റം ആരോപിച്ചുകൊണ്ട്‌ ഒറ്റപ്പെടുത്തുമ്പോള്‍....
പൊട്ടിക്കരഞ്ഞിട്ടുണ്ട്.
സ്നേഹത്തിന്റെ കാര്യത്തില്‍ സാധാരണ സ്ത്രീകളെപ്പോലെ സ്വാര്‍ത്ഥതയില്‍ മുങ്ങിയിട്ടുണ്ട്.
ദേഷ്യവും ,പകയും നുരഞ്ഞിട്ടുണ്ട്.
ഗൃഹസ്ഥന്‍ ,ഗള്‍ഫില്‍ പോയി രണ്ട് വര്‍ഷം കൂടുമ്പോള്‍,
രണ്ട് മാസത്തെ അവധിക്ക് വന്നാല്‍,
ഒരു നിമിഷം പോലും വിട്ടു നില്‍ക്കാതെ മക്കളുടെ,എന്‍റെ അടുക്കല്‍ കഴിയണമെന്ന് നിര്‍ബന്ധിച്ചിട്ടുണ്ട്.
കാരണം,അപ്പോള്‍ മാത്രമാണ്,കുഞ്ഞുങ്ങള്‍ പുറംലോകം കാണുക.
സിനിമയ്ക്കോ,കടല്‍ത്തീരത്തിന്റെ ഉല്ലാസങ്ങളില്‍ ആര്‍പ്പുവിളികളോടെ തുള്ളിക്കളിക്കാനോ പോകാനാവൂ.
അദ്ധ്യാപിക തൊഴില്‍,കുട്ടികളുടെ പഠനം,അസുഖക്കാരി അമ്മ,വീട്ടുപണിയെല്ലാം ഒറ്റയ്ക്ക്... 
ഒടുവില്‍, ഇരുട്ടിന്‍റെ സംഗീതത്തില്‍,മിന്നാമിനുങ്ങുകള്‍ പാറും രാവില്‍,കീരാങ്കിരികള്‍ ശബ്ദിക്കുമ്പോള്‍,തേങ്ങിയിട്ടുണ്ട്.
എത്രയെത്ര കാര്യങ്ങള്‍ എഴുതാനുണ്ട്.
കഥകള്‍,ഓര്‍മ്മകുറിപ്പുകള്‍,നോവലുകള്‍..
അങ്ങനെ,നീണ്ട വര്‍ഷങ്ങള്‍ പരിഭവിച്ചും,പിണങ്ങിയും,ഇടയ്ക്ക് ഇണങ്ങിയും കടന്നുപോയി.
1992 ലെന്ന് തോന്നുന്നു.
ഗള്‍ഫില്‍,സൗദി അറേബ്യയിലെ ജിദ്ദയില്‍ ടി.വി ടെക്നീഷ്യനായി തൊഴിലെടുത്ത ഗൃഹനാഥന്‍ ലീവിന് വന്നു.
,പൊട്ടിത്തെറിച്ചു.
''നിങ്ങള്‍ക്ക് എട്ട് സഹോദരങ്ങളുണ്ട്‌.
അവരുടെ അടുക്കലെല്ലാം പോയി വരുമ്പോഴേക്കും ലീവ് കഴിയും'.
പോകരുത്.
പോയാല്‍,ഒരിക്കലും രണ്ടോ,മൂന്നോ ദിവസം കൊണ്ട് മടങ്ങി വരില്ല എന്ന് നല്ല ബോദ്ധ്യമുണ്ട്''
അങ്ങനെ,കുറെ ദിവസം കഴിഞ്ഞ്,എല്ലാവരെയും കണ്ട് മടങ്ങിയെത്തിയ ശേഷം,കോഴിക്കോട് വെച്ച് എടുത്ത ഫോട്ടോ.
അതാണ്‌,ചിത്രത്തില്‍ എല്ലാവരും മുഖം കനപ്പിച്ചിരിക്കുന്നത്.
ഈ നിമിഷം,
ഓ..അങ്ങനെയൊക്കെ വഴക്ക് കൂടി ജീവിതത്തില്‍ എന്ത് ലഭിച്ചു? ഒന്നും, പറയരുതായിരുന്നു.
എന്നും,ഒറ്റയ്ക്കായിരുന്നല്ലോ.''
എന്ന് സമാധാനിക്കുന്നു.
കെ.എം.രാധ

No comments:

Post a Comment