ദേവദത്തം'എന്ന സൈറ്റില്‍ നിന്ന് എടുത്തത്.
വായിച്ച്, കൂടുതല്‍ ഈ വിഷയത്തെപ്പറ്റി അറിവുള്ളവര്‍ എഴുതുക.
സഹസ്രാരം(ചക്രായുധം?), ജീവന്മാര്‍ എന്തെന്ന് വിശദീകരിക്കുക
നന്ദി.
ആശംസകള്‍
കെ.എം.രാധ
കുണ്ഡലിനി ശക്തി...
ഒരു തരിപ്പോടുകൂടി തലച്ചോറിലേക്കു കയറുന്ന ആ ശക്തിയുടെ ചലനം എല്ലായ് പ്പോഴും ഒരുപോലെയല്ല,അതിനു 5 തരത്തിലുള്ള ചലനങ്ങൾ ഉണ്ടെന്ന് ശാസ്ത്രങ്ങൾ ..

1,ഉറുമ്പരിക്കുന്ന പോലെയുള്ള ചലനം. -വായിൽ ആഹാരവുമായി ഉറുമ്പുകളുടെ ഒരു നിര ഇഴഞ്ഞു നീങ്ങുന്നപോലെ എന്തോ ഒന്നു പാദം തൊട്ട് മേലോട്ടു അരിച്ചുകേറുന്നതായി സാധകനു തോന്നും.
അതു ശിരസ്സിലെത്തിയാൽ സാധകൻ സമാധിയിൽ ലയിക്കുന്നു.

2,തവളകളുടേതു പോലെയുള്ള ചലനം. - തവള രണ്ടോ മൂന്നോ ചാട്ടം ചാടി അൽപമൊന്നു നിന്ന് ,പിന്നെയും ചാടിക്കയറുന്നതായി സാധകനു തോന്നും. ഇതു ശിരസ്സിലെത്തുമ്പോൾ സാധകൻ സമാധിസ്ഥനാകുന്നു.
3, സർപ്പചലനം... -ചുരുണ്ടോ നിവർന്നോ അനങ്ങാതെ കിടക്കുന്ന സർപ്പങ്ങൾ ,ഇരയെക്കാണുന്ന അല്ലെങ്കിൽ ഭയപ്പെടുന്ന മാത്രയിൽ ,വളഞ്ഞു പുളഞ്ഞോടുന്നപോലെ , ചുരുണ്ടുകിടക്കുന്ന ശക്തി ശിരസ്സിലേക്കു കുതിച്ചുപായുന്നു.
സാധകനു സമാധിയനുഭവപ്പെടുന്നു.
സാധകനു സമാധിയനുഭവപ്പെടുന്നു.
4, പക്ഷികളുടേതുപോലുള്ള ചലനം.. - ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള പറക്കലിൽ ചിലപ്പോൾ അൽപമുയർന്നും താണും എന്നാൽ, ലക്ഷ്യപ്രാപ്തിവരെ നിൽക്കാതെയും പക്ഷികൾ പറക്കുന്നതുപോലെ ആ ശക്തി ശിരസ്സിലെത്തുകയും സമാധിയുണ്ടാവുകയും ചെയ്യുന്നു.
5,വാനരന്‍റെതു പോലുള്ള ചലനം.. -ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിന്‍റെ ശാഖയിലേക്ക് ചാടുകയും രണ്ടുമൂന്നു ചാട്ടം കൊണ്ട് ദൂരം കടക്കുകയും ചെയ്യുന്ന പോലെ കുണ്ഡലിനി ശിരസ്സിലെത്തി സാധകൻ സമാധിസ്ഥനാകുന്നു..
അതിൽ ഓരോന്നിനും സാധകനു ഓരോ പ്രത്യേകദർശനമുണ്ടാകുന്ന 6 തലങ്ങളെക്കുറിച്ച് വേദാന്തം പറയുന്നുണ്ട്.
താഴെയുള്ള 3 കേന്ദ്രങ്ങളിൽ അതിലെ ഏറ്റവും മുകളിലത്തേതു പൊക്കിളിനെതിരെ അതിന്റെ പ്രവർത്തനങ്ങളിലൊതുക്കി നിര്‍ത്താന്‍ മനുഷ്യമനസ്സിനു സ്വാഭാവിക്മായും ഒരു വാസനയുണ്ട്.
അതുകൊണ്ട് ആഹാരം തുടങ്ങിയ ശാരീരികാവശ്യങ്ങൾ നിറവേറ്റുന്നതുകൊണ്ടു മാത്രംഅത് തൃപ്തിപ്പെടുകയും ചെയ്യുന്നു.
എന്നാൽ 4മത്തെ കേന്ദ്രത്തിൽ അതായത് ഹൃദയത്തിനു നേരെയുള്ളതിൽ എത്തുമ്പോൾ സാധകൻ ഒരു ദിവ്യപ്രകാശം കാണുന്നു.
എന്നാൽ ആ അവസ്ഥയിൽ നിന്ന് അയാൾ താഴെയുള്ള 3 കേന്ദ്രങ്ങളിലേക്ക് വീണ്ടും പതിക്കുന്നു.
തൊണ്ടയ്ക്കെതിരെയുള്ള 5മത്തെ കേന്ദ്രത്തില്‍ മനസെത്തുമ്പോൾ ഈശ്വരനെക്കുറിച്ചല്ലാതെ മറ്റൊന്നിനേക്കുറിച്ചും സാധകനു സംസാരിക്കാൻ സാധ്യമല്ല.
ഈ നിലയിൽ നിന്നുപോലും ഒരാൾ വഴുതിവീഴാൻ സാദ്ധ്യതയുണ്ട്.
അതുകൊണ്ട് സാധകൻ കൂടുതൽ കരുതലോടെയിരിക്കണം.
പക്ഷേ,ബ്രൂമദ്ധ്യത്തിലെ ആറാമത്തെ കേന്ദ്രത്തിലെത്തിയാൽ പിന്നെ അയാൾക്ക് ഭയപ്പെടാനില്ല.
പരമാത്മാവിന്റെ ദർശനം ലഭിക്കുകയും എപ്പോഴും അയാൾ സമാധിയിൽ ലയിച്ചിരിക്കുകയും ചെയ്യും.
ഇതിനും സഹസ്രാരത്തിനും അല്ലെങ്കിൽ ഏറ്റവും മുകളിലത്തെ കേന്ദ്രത്തിനുമിടയ്ക്ക് ഒരു നേരിയ ആവരണം മാത്രമേയുള്ളൂ.
അപ്പോൾ അയാൾ പരമാത്മാവിന്റെ വളരെയടുത്താണ്.
അതിൽ ലയിച്ചിരിക്കുകയാണെന്നയാൾക്ക് തോന്നും.
എന്നാൽ വാസ്തവത്തില്‍ അതിൽ ലയിച്ചിട്ടില്ല.
ഈ നിലയിൽ മനസ്സിനു അഞ്ചാമത്തെയോ, പരമാവധി നാലാമത്തെയോ കേന്ദ്രത്തിലേക്കിറങ്ങാം.
എന്നാൽ ജീവന്മാരായി ഗണിക്കപ്പെടുന്ന സാധകർക്ക് അതിൽ നിന്നു താഴെയിറങ്ങുക സാദ്ധ്യമല്ല.
എന്നാൽ 21 ദിവസം തുടർച്ചയായീ ഈ സമാധിയിലിരുന്നാൽ ആ നേരിയ ആവരണത്തെ ഭേദിച്ച് ഈശ്വരനുമായി ഐക്യം പ്രാപിക്കാൻ
കഴിയും. സഹസ്രാരത്തിലുള്ള ഈ ജീവാത്മാ പരമാത്മ ഐക്യത്തെ സപ്തമതലത്തിലേക്കുള്ള പ്രവേശനമെന്നാണു പറയുന്നത്.
കടപ്പാട്: അഹംബ്രഹ്മാസ്മി

No comments:
Post a Comment