Wednesday, 7 October 2015

കണ്ടെത്തലുകള്‍?

റിയ മിനി വര്‍മയുടെ കണ്ടെത്തലുകള്‍ ശരിയാണ്.
ജവഹര്‍ലാല്‍ നെഹ്റുവിന്,വീരനായകന്‍ സുഭാഷ് ചന്ദ്രബോസിനെ ഇഷ്ടമില്ലായിരുന്നുവെന്ന് 50 years മുന്‍പേ ഞാന്‍ കേട്ടിട്ടുണ്ട്.
എന്തായാലും, 'അഖണ്ഡ'ഭാരതത്തിന്‍റെ കറന്‍സിയുടെ ഉദ്ഭവ കഥ അദ്ഭുതാവഹം.''ഇത്രയേറെ അഭ്യൂഹങ്ങളും ദുരൂഹതകളും നിറഞ്ഞ മറ്റൊരു ജനനായകൻ ഇല്ലാ എന്നു വേണം കരുതാൻ. അത്രത്തോളം ചുരുളഴിയാ രഹസ്യങ്ങളുമായി മറഞ്ഞ നേതാജിയെന്ന പകരംവെക്കാനില്ലാത്ത മഹദ്‌ വ്യക്തിയെ കുറിച്ചുള്ള ശരിയായ വസ്തുത അറിയാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെന്ന പോലെ  ഭാരതീയര്‍ക്കും അവകാശമുണ്ട്‌.''
കേന്ദ്ര ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എത്രയുംവേഗം സമഗ്രാന്വേഷണം നടത്തുക.
കെ.എം.രാധ
..........................................................................................
ബ്രിട്ടീഷ്കാര്‍ക്കെന്നല്ല
അതിനു മുന്‍പ് പോര്‍ച്ചുഗീസ്,ഡച്ച്,ഫ്രഞ്ച് കാര്‍ക്കുവരെ മുഴുവന്‍ ഹിന്ദുക്കളെയും മതപരിവര്‍ത്തനത്തിനു വിധേയമാക്കാന്‍ സാധിച്ചില്ല.
എന്തുകൊണ്ട്?
ഭാരതത്തിന്,സമ്പന്നമായ ആത്മീയ സംസ്കാരമുണ്ട്.
ആ അടിത്തറയില്‍ കില്‍ജി,ലോധി,മുഗള്‍ സാമ്രാജ്യങ്ങള്‍ ,മുസ്ലിം ചക്രവര്‍ത്തിമാര്‍ക്കൊന്നും തന്നെ,പൂര്‍ണ്ണമായി അനേകം നാട്ടുരാജ്യങ്ങളായി നിലനിന്ന ഭാരതത്തെ അവരുടെ ഇംഗീതങ്ങള്‍ക്കു വിധേയമാക്കുന്നതിനും സാധിച്ചില്ല.
ഇപ്പോള്‍,നാം.
.'ഇന്ത്യക്കാര്‍ ഒന്ന്.ഒരൊറ്റ ഇന്ത്യ'യെന്ന മഹത്തായ ആശയവുമായി മുന്നോട്ടു പോവുകയാണ് വേണ്ടത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ,അതേ മഹത്തായ ആദര്‍ശത്തിനു വേണ്ടി നിലകൊള്ളുന്നു.
ജയ്ഹിന്ദ്‌
കെ.എം.രാധ
Malayalam News with Dinu S Pillai Bharathannoor and 18 others
Riya Mini Varma
കുറച്ചു ദിവസ ങ്ങള്‍ക്കു മുന്നെയൊരു പ്രമുഖമാധ്യമത്തില്‍ അത്രയാരും ശ്രദ്ധിക്കാത്തൊരു വാര്‍ത്ത കണ്ടിരുന്നു.
അതായതു, 1945ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്നു പറയുന്ന നേതാജി , ഈയടുത്തകാലത്തു പുറത്തു വന്ന ബ്രിട്ടീഷ്‌-അമേരിക്കന്‍ ചാരസംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തുടര്‍ന്നും വളരെക്കാലം ജീവിച്ചിരുന്നു എന്നതു . 1946 മുതല്‍ 1964 വരെ പല പല രാജ്യങ്ങളുടെ പേരുകേട്ട ചാരസംഘടനകളുടെ രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടുകളിലോക്കെയും നേതാജിയെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായിരുന്നുവെന്നതും. 
അന്നേരമാണ്, ഈ ചിത്രത്തെ കുറിച്ചു ഓര്‍മ്മവന്നതു ... നിറം മങ്ങിയയൊരു പഴേ കറന്‍സിനോട്ടിനെ കുറിച്ച്....
ഈ ചിത്രമേതെന്നറിയാമോ ?
രാജ്യസ്നേഹികളുടെ രാജകുമാരനെന്നു വിളിക്കപ്പെടുന്ന നേതാജി ശ്രീ സുഭാഷ്‌ചന്ദ്രബോസിന്‍ ചിത്രമുള്ള കറന്‍സിനോട്ടാണ് ഇത്. 1944 ല്‍ ആസാദ് ഹിന്ദ്‌ ബാങ്ക്, റങ്കൂണ്ണില്‍ അച്ചടിച്ചതാണ് ഈ കറന്‍സി നോട്ട്!

നേതാജിയുടെ ചിത്രവും, അഖണ്ഡ  ഭാരതത്തിന്‍ ചിത്രവും ,"സ്വതന്ത്രഭാരത" മെന്നു ഹിന്ദിയിലും ,
ജയ് ഹിന്ദും ആലേഖനം ചെയ്യപ്പെട്ട നിറം മങ്ങിയ കറന്‍സിനോട്ടു.
എന്‍റെ ഭാരതത്തില്‍ ഇന്നേ വരെയൊരു ഒറ്റരൂപാ നോട്ടില്‍ പോലും രൂപം പതിയാത്ത...
സ്വാതന്ത്ര്യമെന്നതു മുട്ടില്‍ നിന്നു യാചിക്കേണ്ടതല്ല.
പൊരുതി നേടേണ്ടതാണ് എന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ശ്രീ നേതാജിയുടെ ചിത്രം പതിചിപ്പയീ ഒരു ലക്ഷം രൂപയുടെ നിറം മങ്ങിയ കറന്‍സിനോട്ടിനു കഥകള്‍ ഒട്ടനവധി പറയാനുണ്ട് 
നമ്മള്‍ എന്നോ മറന്ന ഒരു വല്യ മനുഷ്യന്‍റെ കഥ, എന്‍റെ നാടിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ നട്ടെല്ലുള്ളയൊരു ധീരദേശാഭിമാനിയുടെ കഥ......
1980ല്‍ റാം കിഷോര്‍ ദുബേ എന്നൊരു വ്യക്തിയ്ക്കു, തന്‍റെ മുത്തശ്ശന്‍ന്‍റെ രാമായണത്തിനു അകം നിന്നാണ് ഈ കറന്‍സിനോട്ടു ലഭിക്കുന്നത്. ആള്‍ക്ക് വലിയ    അത്ഭുദം തോന്നിയെങ്കിലും, നിറംമങ്ങിയ നോട്ടിന്‍ പ്രാധാന്യം  ആള്‍ക്ക് അറിയില്ലായിരുന്നു. കറന്‍സിനോട്ടു വീണ്ടും രാമായണത്തിനുള്ളില്‍ തന്നെ ഒതുങ്ങി. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞൂ.....
വീണ്ടുമൊരിക്കല്‍ എപ്പോഴോ രാമായണം തുറന്നെ നേരം, ഈ നോട്ടുള്ള പേജ് തന്നെയാ തുറന്നു വന്നത്. അന്നേരമാണ് റാം കിഷോര്‍ ദുബേ ഇതിന്‍ ചരിത്രം അനേഷിച്ചു തുടങ്ങുന്നതു.
തന്‍റെ മുത്തശനായ പ്രാഗിലാല്‍ , ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ സൈനീകനായിരുന്നുവെന്നും, നേതാജിയ്ക്ക് വേണ്ടി, ലക്ഷ്മി സ്വാമിനാഥന്‍ കമാന്‍ഡ് ചെയ്യുന്ന ഐ എന്‍ എ യുടെ " ത്ധാന്‍സിസി റാണി " റെജിമെന്‍റ്റ് വിപുലീകരിക്കാന്‍ ചുമതലയുള്ള ആള്‍ ആയിരുന്നുവെന്നും.
റെജിമെന്‍റ്റ് വിപുലീകരിക്കാന്‍ വേണ്ടിയും, സൈനീകര്‍ക്ക്  ആയുധങ്ങളും, വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ വേണ്ടി പ്രഗിലാല്‍ തന്‍റെ ഭൂസ്വത്ത് മൊത്തവും വിറ്റു.
ചുമതലകള്‍ പൂര്‍ണമായ നേരമാണ് നേതാജി ഈ വിവരം അറിഞ്ഞത്. പ്രാഗിലാലിനെ കണ്ട നേതാജി ഒരു ലക്ഷം രൂപയുടെ ഈ കറന്‍സിനോട്ടു ആള്‍ക്ക് നല്‍കി. ഭാരതം ഉടനെ സ്വതന്ത്രമാകുമെന്നും , അന്നേരം, ഈ ത്യാഗത്തിനു പ്രത്യുപകാരമായി അന്നത്തെ ഒരു ലക്ഷം ഇന്ത്യന്‍ രൂപ നേതാജി തിരികെ നല്‍കുമെന്നും പ്രാഗിലാലിന് കൊടുത്ത ഉറപ്പാണ് നിറംമങ്ങിയ ഈ കറന്‍സി.
അന്നദേഹം അറിഞ്ഞിരുന്നില്ലാ , ഭാരതം സ്വതന്ത്രമാകും , പക്ഷെ അത് കാണാന്‍ നേതാജിയുണ്ടാകില്ലായെന്നു .
തിരോധാനം തീര്‍ത്ത പുകമറയ്ക്കു ഉള്ളില്‍ അദ്ദേഹം മറയപ്പെടും , മറയ്ക്കപ്പെടുമെന്നും
നേതാജിയുടെ തിരോധാനത്തെ കുറിച്ചും അതിൻ വാസ്തവതയെ കുറിച്ചും അറിയുവാൻ എല്ലാ ഭാരതീയര്‍ക്കും അവകാശമുണ്ട്‌. അതു നമ്മുടെ ആവശ്യമെന്നു മാത്രമല്ല, അവകാശവും കൂടിയാണ്.
നേതാജിയുടെ തിരോധാനവുമായി ബന്ധപെട്ടു പല കഥകളും നിലനില്ക്കുന്നുവെന്‍ങ്കിലും അതിൽ പ്രധാനമായതു മൂന്നുഎണ്ണമാണ്.
ഒന്നു :
1945 ഓഗസ്റ്റ്‌ 18 നു ഇപ്പോൾ തായിപേയി എന്നറിയപ്പെടുന്ന തൈവാൻ തൈഹോക് എയർപോർട്ടിൽ നിന്നും ഇന്ധനം നിറച്ചതിൻ ശേഷം പറന്നുയർന്ന മിസ്തുബുഷി Ki 21 എന്ന ജാപ്പനീസ് ബോംബർ വിമാനം നിമഷനേരത്തിനുള്ളില്‍ എഞ്ചിൻ തകരാറുമൂലം തൈവാനിൽ തകർന്നു വീണു.
14 അംഗങ്ങൾഉണ്ടായിരുന്ന ആ വിമാനത്തിലെ ഒരാൾ നേതാജി ആയിരുന്നുവെന്നും ഗുരുതരമായി പോള്ളലെറ്റ അദ്ദേഹം മണിക്കൂറുകൾക്കു ശേഷം ആശുപത്രിയിൽ വെച്ചു മരണമടഞ്ഞു. അന്ത്യകര്‍മ്മങ്ങള്‍ ഉടനെ തന്നെ നടത്തിയേ ശേഷം, ചിതാഭസ്മം ജപ്പാനിലെയ്ക്കും അയച്ചു അത്രേ. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു കേട്ടുവന്ന ആദ്യ കഥയുടെ ചുരുക്കരൂപം.
ഇന്ത്യാ ഗവണ്മെന്റ് അന്നു പുറത്തുവിട്ട വാർത്തയാണു ഇത്
ഇതിനു ആധികാരികതയെന്തായെന്നാല്‍, അപകടത്തില്‍ നിന്നും രക്ഷപെട്ടുവെന്നു പറയപ്പെടുന്ന കേണല്‍ ഹബീബുര്‍ രേഹ്മാന്‍ പറഞ്ഞതാണ് ഈ കാര്യം.
എന്നാൽ നേതാജിയ്ക്കു പരിക്കേറ്റതിൻ ചിത്രമോ, മൃതദേഹത്തിൻ ചിത്രമോ, വിമാനം തകര്‍ന്ന ചിത്രമോ,
എന്തിനേറെ ഒരു മരണ സർട്ടിഫിക്കേറ്റ് പോലുമോ ആധികാരികമായി പുറത്തു വന്നിട്ടില്ല.(നേതാജി വിമാനത്തില്‍ കയറുന്ന ചിത്രം ഉണ്ട് , എന്നാല്‍ മിനുട്ടുകള്‍ക്കു ഉള്ളില്‍ വിമാനതാവളത്തിന് അരികെ തകര്‍ന്നു വീണ നേരം ചിത്രം എടുക്കാന്‍ ആരും മിനക്കെട്ടില്ലയെന്നു സാരം ) 
മാത്രമല്ല, ഓഗസ്റ്റ്‌ 18നു നടന്നൂ എന്ന് പറയുന്നയീ അപകടവാര്‍ത്ത കേണല്‍ ഹബീബുര്‍ രേഹ്മാന്‍ പുറത്തു പറയുന്നത് 5 ദിവസ്സം കഴിഞ്ഞാണ്, അതായത് നേതാജിയുടെ ചിതാഭസ്മം ജപ്പാനിലേയ്ക്കു അയച്ചു എന്ന് പറയുന്നതിന് ശേഷം മാത്രം.
പറന്നു പൊങ്ങിയ വിമാനം നിമിഷനേരത്തിനുള്ളില്‍ 12,000 അടി ഉയരത്തില്‍ എത്തിയെന്നും ( അന്നത്തെ സാങ്കേതികവിദ്യ പ്രകാരം അസംഭവ്യമായ ഒരു കാര്യം ) വിമാനത്താവളത്തിനു അരികെ തന്നെ തകര്‍ന്നു വീഴുകയും ചെയ്തുവത്രേ . എന്നാല്‍ തൈവാന്‍ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ആ വര്‍ഷം ഓഗസ്റ്റ്‌ 14നും സെപ്തംബര്‍ 20നും ഇടയില്‍ ഒരൊറ്റ വിമാനാപകടം പോലും രേഖപ്പെടുത്തിയിട്ടില്ല.
രണ്ടു:
1950 കളിൽ മറ്റൊരു കഥയുടെ തുടക്കം കുറിക്കപെടുകയായിരുന്നു. നേതാജി മരണപ്പെട്ടിട്ടില്ലാ എന്നും അദേഹം ഒരു സന്യാസിയുടെ രൂപത്തിൽ ബംഗാളിലെ ശൌൽമാരിയിൽ ഒരു ആശ്രമത്തിൽ കഴിയുന്നുവെന്നുമായിരുന്നു. മാത്രമല്ല, ഗാന്ധിജിയുടെയും നെഹ്‌റുവിന്‍റെയും മരണാനന്തര ചടങ്ങുകൾക്കിടയിൽ പ്രത്യക്ഷപ്പെട്ട സന്യാസി നേതാജിയായിരുന്നുവെന്നും മറ്റൊരു കഥ.
പക്ഷെ, ഈ തിയറിയിലും കുഴപ്പങ്ങള്‍ ഉണ്ട്, " അടിമത്തമാണ്‌, കീഴടങ്ങലാണു ലഭിക്കാവുന്നതില്‍ ഏറ്റവും വല്യ ശാപം " എന്ന് പറഞ്ഞ നേതാജി, ഒരു സന്യാസിയുടെ വേഷത്തില്‍ എന്തിനു ജീവിക്കണം ?
അദേഹത്തെ അടുത്ത് അറിയാവുന്നവര്‍ ആരും നേതാജി ഇങ്ങിനെ ഒരു വേഷത്തില്‍ ഭാരതത്തില്‍ ജീവിച്ചിരിക്കും എന്ന് വിശ്വസിക്കില്ല. കാരണം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ കമാണ്ടര്‍ വെറുമൊരു സന്യാസി വേഷം ധരിച്ചു എന്തിനു ജീവിക്കണം ?
മാത്രമല്ല, 
അമേരിക്കന്‍- ബ്രിട്ടീഷ്‌- സോവിയറ്റ് ചാര സംഘടനകളുടെ ഈയിടെ പുറത്തു വിട്ട അന്നത്തെ കാലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം , 1948 മുതല്‍ 1964 വരെ നേതാജിയെക്കുറിച്ചുള്ള വിവരണങ്ങള്‍ ഉണ്ടായിരുന്നു. അദേഹം ഭാരതത്തില്‍ തിരികെയെത്തി ഭരണം നേടുവാന്‍ സാധ്യതയുണ്ട് എന്നും ആ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
1964ല്‍ നെഹ്രൂ അന്തരിക്കും വരെ നേതാജിയുടെ സകല കുടുംബാംഗങ്ങളും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ആയിരുന്നു എന്നതും വാസ്തവം , 1945ല്‍ നേതാജി മരിച്ചുവെങ്കില്‍ , എന്തിനായിരുന്നു ഇതൊക്കെ ?
മൂന്നു:
നേതാജി പ്ലൈൻ അപകടത്തിൽ കൊല്ലപ്പെട്ടിട്ടില്ലാ എന്നും അദ്ദേഹം ചൈനയിലോ സോവിയറ്റ് യുണിയനിലെ സൈബീരിയയിലോ ജീവിചിരുന്നുവെന്നും. മാത്രമല്ല, സോവിയറ്റ് ലീഡർ നിഖിത ക്രുഷ്ചേവ് ഒരിക്കല്‍ പറഞ്ഞത്രേ, 
ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ 45 ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾക്ക് നേതാജിയെ കൈമാറാനാകുമെന്നു. ഇതു പറഞ്ഞു കേട്ടതിൽ മറ്റൊരു കഥ.
എന്നാല്‍,
 ബ്രിട്ടീഷ്‌ രഹസ്യാനേഷണ വിഭാഗം ആ കാലത്തില്‍ യുറോപ്പില്‍ പ്രചരിപ്പിച്ചിരുന്നയൊരു വാര്‍ത്തയായിരുന്നു നേതാജി എം ഐ 6ന്‍റെ ചാരന്‍ ആണെന്നു. സോവിയറ്റ് രഹസ്യാനേഷണ വിഭാഗമായ കെ ജി ബി ഈ വാര്‍ത്ത അറിയും എന്നും,അത് വഴി ബ്രിട്ടീഷ്‌- അമേരിക്കന്‍ നീക്കങ്ങളെ എന്നും സംശയത്തോടെ വീക്ഷിച്ചിരുന്ന സ്റ്റാലിന്‍ തന്നെ സൈബീരിയയില്‍ കഴിയുന്ന നേതാജിയെ കൊലപ്പെടുത്തുവാന്‍ ഒരുങ്ങും എന്നുമായിരുന്നു അത്തരം സന്ദേശങ്ങളുടെ പിന്നിലെ സാരം. അപ്രകാരം നേതാജി സൈബീരിയയിലെയൊരു തടവറയില്‍ വച്ചു കൊലപ്പെട്ടു എന്നും പറയപ്പെടുന്നു.
പലർ പലവിധം പലയിടം പരത്തിയ കഥകൾ അനവധി. ഇത്തരം പല അഭ്യൂഹങ്ങൾ നില നിൽക്കുമ്പോഴും അവയില്‍ ഈയിടക്കാലത്തു ഏറ്റവും പ്രചാരം കിട്ടിയ ഒന്നായിരുന്നു ഗുമ്നബി ബാബാ അഥവാ ഭാഗ്വാഞ്ചി എന്നാ സന്യസിയുമായി ബന്ധപ്പെട്ട ചിന്തനം.
30 വർഷങ്ങളിലെറെയായി അദേഹം പല ഭാഗങ്ങളിലായി ജീവിച്ചിരുന്നുവെന്നും ഇന്ത്യൻ നാഷണൽ ആർമിയുടെ രഹസ്യവിഭാഗം ജോയിന്റ് ഡയരക്ടര്‍ ആയിരുന്ന ഡോക്ടർ പവിത്രാ മോഹൻ റോയ്യുമായി അദ്ദേഹത്തിനു സൗഹൃദമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. 
1985 സെപ്റ്റംബർ 16 നു മരണപ്പെട്ട അദ്ദേഹം നേതാജിയായിരുന്നുവന്നു കണക്കാക്കുവാൻ പല വസ്തുതകളും ഉണ്ടായിരുന്നു, നേതാജി ഉപയോഗിചിരുന്നതിൻ സമാനമായ സ്വർണ്ണ ഫ്രെമുള്ള കണ്ണടയും, ജെര്‍മ്മന്‍ സൈനീക മേധാവികള്‍ ഉപയോഗിക്കുന്ന തരം ബൈനോക്കുലറും, സ്വാമി വിവേകാനന്ദന്‍റെ ചിത്രവും ബംഗാളി പുസ്തകങ്ങളും വിഭജനത്തിനു മുന്നേയുള്ള ഭാരതത്തിൻ രേഖാചിത്രത്തിൻ ഒരു കോപ്പിയും നേതാജിയുടെ കുടുംബ ചിത്രങ്ങൾ അടങ്ങുന്ന ഒരു ആൽബവും ഒക്കെ ഗുല്നബി ബാബയുടെ മരണശേഷം അദെഹത്തിൻ ആശ്രമത്തില്‍ നിന്നും കണ്ടെടുത്തിരുന്നു.
മാത്രമല്ല, സൈബീരിയയിലെ തടവറകളെ കുറിച്ചും, യുദ്ധതന്ത്രങ്ങളെക്കുറിച്ചുംമൊക്കെ സ്വാമീജി വാചാലന്‍ ആകുമായിരുന്നുവെന്നും, എഴുപതുകളില്‍ തന്നെ അദേഹം സോവിയറ്റ് യുണിയന്‍ന്‍റെ തകര്‍ച്ചയെകുറിച്ചും വരാന്‍ പോകുന്ന ഇന്ത്യാ പാകിസ്താന്‍ യുദ്ധത്തെ കുറിച്ചും, സൈനീകനീക്കങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു അത്രേ.
ഇത്രയേറെ അഭ്യൂഹങ്ങളും ദുരൂഹതകളും നിറഞ്ഞ മറ്റൊരു ജനനായകൻ ഇല്ലാ എന്നു വേണം കരുതാൻ. അത്രത്തോളം ചുരുളഴിയാ രഹസ്യങ്ങളുമായി മറഞ്ഞ നേതാജിയെന്ന പകരംവെക്കാനില്ലാത്ത മഹത്വ്യക്തിയെ കുറിച്ചുള്ള ശരിയായ വസ്തുത അറിയാൻ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങള്‍ക്കെന്ന പോലെ ഓരോ ഭാരതീയര്‍ക്കും അവകാശമുണ്ട്‌.രഹസ്യങ്ങളുടെ കെട്ടുകൾ അഴിയെണ്ടാതാണ് അഴിക്കെണ്ടാതാണ്.
ഭാരത മണ്ണിനെ ചവിട്ടി മെതിച്ച ബ്രിട്ടിഷ് വരാഹങ്ങളുടെ അഹന്തയും അടിവേരും ഉണ്മൂലം ചെയ്യാനായി ജീവിതമുഴിഞ്ഞു തീര്‍ത്തയോരോരോ പോരാളികളുടെയും ദാനമാണ്‌, ത്യാഗമാണ് നാം ഇന്നു അനുഭവിക്കുന്ന സ്വാതന്ത്ര്യം. ആ പോരാളികളിൽ നേതൃത്വം നൽകിയ ഇന്നും ഒരു പ്രഹേളികയായി നിലകൊള്ളുന്ന നാമമാണ്.. ജീവിതമാണ്.. വ്യക്ത്വിത്തമാണ്... ശ്രീ സുഭാഷ് ബോസ്സെന്ന ഭാരതത്തിന്‍റെ നേതാജി !
വാക്കുകൾ കൊണ്ടോ വര്‍ണ്ണന കൊണ്ടോ പൂർണ്ണമാക്കാൻ കഴിയാത്ത പോരാളി !
ഭാരതത്തിന്‍ വീരപുത്രാ.. അങ്ങേക്കു പ്രണാമം, എന്നെങ്കിലും ഒരിക്കല്‍ അങ്ങയുടെ കഥയറിയാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടാകട്ടെയെന്നും പ്രാര്‍ത്ഥന. ജയ്‌ഹിന്ദ്‌ !

No comments:

Post a Comment