Thursday, 2 October 2014

SFI...ONLINE MARKETING



Banner #1 | Size: 250x250 Image ©2011 Carson Services, Inc.
<A HREF="http://www.tripleclicks.com/14580612/wave"><IMG SRC="http://www.tripleclicks.com/images/banners/banner1.gif" border="0"/ ></A>

Wednesday, 1 October 2014

മലയാളം ചാനലുകളുടെ വാസ്തവ വിരുദ്ധ പ്രചരണം


ഏഷ്യാനെറ്റില്‍ ...
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഗുണ-ദോഷ വിശകലനം നടത്തിയ പ്രൊഫസ്സര്‍ ശ്രീനിവാസന്‍ ,വാഷിംഗ്‌ടണ്‍ നഗരത്തില്‍ നിന്ന് കൃഷ്ണ കിഷോര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.
എന്തിനും കുറ്റം മാത്രം കണ്ടുപിടിക്കുന്ന ചാനലായി നിറം മാറിയ ഏഷ്യാനെറ്റ്, ഒപ്പം വിനു.വി.ജോണ്‍ എന്ന അവതാരകന്‍ 
''നൂറ്റാണ്ടുകളുടെ പാരമ്പര്യം,റോഡ്‌ ഷോ,കോര്‍പ്പറേറ്റ്''തുടങ്ങിയ കിടിലന്‍ പ്രയോഗങ്ങള്‍ എം.എന്‍.കാരശ്ശേരി വഴി ,വിറ്റഴിച്ചാലൊന്നും,
കള്ളങ്ങള്‍ ജയിക്കില്ല.

അല്ലാ,ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോടിക്കണക്കിനു രൂപ ,കോര്‍പ്പറേറ്റുകള്‍ വഴി ലഭിച്ചത് ദാനം, 'റോഡ്‌ ഷോ' നടത്തിയിട്ടും എന്ത് കൊണ്ട്,കോണ്ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ നിലംപരിശായി?
സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷങ്ങളായിട്ടും ജാതി വ്യവസ്ഥയും,ദാരിദ്ര്യവും നിലനില്‍ക്കുന്നത് മോഡി കാരണമോ?
എവിടെ കൃഷി?
കേരളമടക്കം കാര്‍ഷിക മേഖല തകര്‍ന്നത് അതതു സംസ്ഥാനങ്ങളിലെ ഭരണ നേതൃത്വം കാരണം.
നടക്കാന്‍ പോലും വിഷമിക്കുന്ന അദ്വാനി,മുരളി മനോഹര്‍ ജോഷിയെപ്പോലുള്ളവര്‍ക്ക് മന്ത്രി പദം നല്‍കിയാല്‍,അത് മതി വിമര്‍ശകര്‍ക്ക് കുറ്റം ചുമത്താന്‍.
അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ,മോഡിയുടെ വരവ്,തീര്‍ച്ചയായും ആഘോഷം തന്നെയാണ്.
ആരെന്തൊക്കെ വിമര്‍ശിച്ചാലും ,അവരുടെ വാക്കിലും,നോക്കിലും അത് പ്രതിഫലിച്ചു കാണുന്നു.
മന്‍മോഹന്‍ജിയുടെ വിദേശ ''മൌനയാത്ര''യെക്കാള്‍ എന്ത് കൊണ്ടും ഉജ്ജ്വലം തന്നെയാണ്., മോഡിയുടെ ''മോടി''.
പ്രൊഫസ്സര്‍ ശ്രീനിവാസന്‍ സൂചിപ്പിച്ചത് പോലെ,ചൈന പോലെ ധാരാളം വികസന സാദ്ധ്യതകള്‍ ഉള്ള രാജ്യം തന്നെയാണ് ഇന്ത്യ.
ഒരു ശരാശരി അമേരിക്കക്കാരന്‍ ചിന്തിക്കുന്നത് പോലെ പാമ്പാട്ടികളുടെ,സര്‍പ്പങ്ങളുടെ ,ജാലവിദ്യക്കാരുടെ,മന്ത്രവാദത്തിന്‍റെ നാടാണ് ഇന്ത്യയെന്ന സങ്കല്‍പ്പം മാറ്റിയെടുക്കാന്‍ മോഡിയുടെ വാക്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്
,ചൊവ്വയില്‍ മംഗള്‍യാന്‍ എത്തിയതും,ഐടി വിദഗ്ദ്ധരും,ശാസ്ത്രജ്ഞരും,വിദ്യാഭ്യാസ വിചക്ഷണരും അടങ്ങുന്ന യുവതലമുറയുടെ കൈകളിലാണ് ഭാരതത്തിന്‍റെ ഭാവി എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ശ്രദ്ധേയം.
അമേരിക്കന്‍ മലയാളി കൃഷ്ണകിഷോര്‍ (നേരില്‍ കണ്ടിട്ടില്ല)
എന്‍റെ പ്രിയപ്പെട്ട ഗുരുനാഥന്‍ പ്രഭാകരന്‍ മാസ്റ്ററുടെ മകനെന്ന റിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.
കാരണം?
കോഴിക്കോട് സാമൂതിരി ഹൈസ്കൂളില്‍ 8 to 10 വരെ പഠിക്കുന്ന കാലത്ത്,ഇംഗ്ലീഷ് അദ്ധ്യാപകനായ മാസ്റ്റര്‍,ഈ അമ്പലവാസി കുട്ടിയോട് ചൊരിഞ്ഞ സ്നേഹ വാത്സല്യങ്ങള്‍ വാക്കുകള്‍ക്കതീതം.!
കളിച്ചും ചിരിച്ചും തമാശയില്‍ കഴിയേണ്ട കൌമാരകാലം...
കിഴക്കേമഠത്തിലെ കൂട്ടുകുടുംബ സാഹചര്യങ്ങളില്‍ പ്പെട്ട് , സമപ്രായക്കാരോട് വിഷമങ്ങള്‍ ഒരു വാക്ക് പോലുംപങ്കിടാനാവാതെ ,അലറിക്കുതിക്കും മനസ്സുമായി ക്ലാസ്സിലിരിക്കുമ്പോള്‍,
പ്രഭാകരന്‍ മാസ്റ്ററുടെ ''As Quite as a lamb''വിളി ,ആശ്വാസത്തിന്‍റെ ഇളം തെന്നലായി തലോടിയിരുന്നു.
ആശംസകള്‍
Krishna Kishore

രാഷ്ട്രീയ തത്വശാസ്ത്രം


Arun Balakrishnan
''ടീച്ചര്‍ ക്ക് രാഷ്ട്രീയം ഇല്ലല്ലോ''?
ഉത്തരം: 
ഉണ്ട്. ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി,ഭാരതത്തിലെ..സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ആര്‍ നല്ല കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുവോ,
കേരളത്തിലെ ഇതര മതവിഭാഗങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ ഏറെ സാമ്പത്തിക പരാധീനതകള്‍ ,അനുഭവിക്കുന്ന ഹൈന്ദവ വിഭാഗത്തിലെ ദരിദ്രര്‍ക്ക് ക്ഷേത്ര ധനം,സ്ഥലം കൊടുത്തു കൊണ്ട് അവരെ മുഖ്യ ധാരയിലെത്തിക്കാന്‍ ഏത് രാഷ്ട്രീയ -സാമൂഹ്യ സംഘടനകള്‍ ശ്രമിക്കുന്നുവോ ...

അവര്‍ക്കൊപ്പമാണ് അരുണ്‍ അടക്കമുള്ളവര്‍ ഇഷ്ടപ്പെടുന്ന ഈ ടീച്ചര്‍ .അതാണ്‌ എന്‍റെ രാഷ്ട്രീയ തത്വശാസ്ത്രം
Arun Balakrishnan


Modi, Obama write first joint editorial

WASHINGTON, September 30, 2014
Modi, Obama write first joint editorial
US President Barack Obama greets Prime Minister Narendra Modi at the doorstep of the White House.
Special Arrangement US President Barack Obama greets Prime Minister Narendra Modi at the doorstep of the White House.
TOPICS
diplomacy
India-United States
MEA yet to disclose name of the newspaper that will publish it.
After using technology successfully in their respective election campaigns, US President Barack Obama and Prime Minister Narendra Modi have for the first time interacted digitally to come out with a joint editorial.
External Affairs Ministry Spokesperson Syed Akbaruddin said both Prime Minister Modi and President Obama have written a joint editorial in a US newspaper to be published tomorrow.
Officials on both sides have been very secretive about the joint op-ed and have not even disclosed the name of the newspaper that will publish it.
Asked how the two leaders collaborated to write the joint editorial, he said both Prime Minister Narendra Modi and President Obama are great votaries of digital diplomacy and therefore, it is very easy to digitally interact and through electronic means and it (editorial) was only finalised after Prime Minister’s arrival in Washington.
Asked if both the leaders were so active digitally why there was no exchange between the two on cyber space, he said “wait and watch.”
He also said that this was for the first time that an Indian leader has ventured on the path of a joint editorial.
Prime Minister wrote an editorial in Wall Street Journal before he headed to the US for his first visit since taking power in May.
Keywords: Modi Obama editorial, Modi US visit, India-US ties

കുണ്ഡലിനി ശക്തി

ദേവദത്തം'എന്ന സൈറ്റില്‍ നിന്ന് എടുത്തത്.
വായിച്ച്, കൂടുതല്‍ ഈ വിഷയത്തെപ്പറ്റി അറിവുള്ളവര്‍ എഴുതുക.
സഹസ്രാരം(ചക്രായുധം?), ജീവന്മാര്‍ എന്തെന്ന് വിശദീകരിക്കുക
നന്ദി.
ആശംസകള്‍
കെ.എം.രാധ
കുണ്ഡലിനി ശക്തി...
ഒരു തരിപ്പോടുകൂടി തലച്ചോറിലേക്കു കയറുന്ന ആ ശക്തിയുടെ ചലനം എല്ലായ് പ്പോഴും ഒരുപോലെയല്ല,അതിനു 5 തരത്തിലുള്ള ചലനങ്ങൾ ഉണ്ടെന്ന് ശാസ്ത്രങ്ങൾ ..
1,ഉറുമ്പരിക്കുന്ന പോലെയുള്ള ചലനം. -വായിൽ ആഹാരവുമായി ഉറുമ്പുകളുടെ ഒരു നിര ഇഴഞ്ഞു നീങ്ങുന്നപോലെ എന്തോ ഒന്നു പാദം തൊട്ട് മേലോട്ടു അരിച്ചുകേറുന്നതായി സാധകനു തോന്നും.
അതു ശിരസ്സിലെത്തിയാൽ സാധകൻ സമാധിയിൽ ലയിക്കുന്നു.
2,തവളകളുടേതു പോലെയുള്ള ചലനം. - തവള രണ്ടോ മൂന്നോ ചാട്ടം ചാടി അൽപമൊന്നു നിന്ന് ,പിന്നെയും ചാടിക്കയറുന്നതായി സാധകനു തോന്നും. ഇതു ശിരസ്സിലെത്തുമ്പോൾ സാധകൻ സമാധിസ്ഥനാകുന്നു.
3, സർപ്പചലനം... -ചുരുണ്ടോ നിവർന്നോ അനങ്ങാതെ കിടക്കുന്ന സർപ്പങ്ങൾ ,ഇരയെക്കാണുന്ന അല്ലെങ്കിൽ ഭയപ്പെടുന്ന മാത്രയിൽ ,വളഞ്ഞു പുളഞ്ഞോടുന്നപോലെ , ചുരുണ്ടുകിടക്കുന്ന ശക്തി ശിരസ്സിലേക്കു കുതിച്ചുപായുന്നു.
സാധകനു സമാധിയനുഭവപ്പെടുന്നു.
4, പക്ഷികളുടേതുപോലുള്ള ചലനം.. - ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള പറക്കലിൽ ചിലപ്പോൾ അൽപമുയർന്നും താണും എന്നാൽ, ലക്ഷ്യപ്രാപ്തിവരെ നിൽക്കാതെയും പക്ഷികൾ പറക്കുന്നതുപോലെ ആ ശക്തി ശിരസ്സിലെത്തുകയും സമാധിയുണ്ടാവുകയും ചെയ്യുന്നു.
5,വാനരന്‍റെതു പോലുള്ള ചലനം.. -ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിന്‍റെ ശാഖയിലേക്ക്‌ ചാടുകയും രണ്ടുമൂന്നു ചാട്ടം കൊണ്ട്‌ ദൂരം കടക്കുകയും ചെയ്യുന്ന പോലെ കുണ്ഡലിനി ശിരസ്സിലെത്തി സാധകൻ സമാധിസ്ഥനാകുന്നു..
അതിൽ ഓരോന്നിനും സാധകനു ഓരോ പ്രത്യേകദർശനമുണ്ടാകുന്ന 6 തലങ്ങളെക്കുറിച്ച്‌ വേദാന്തം പറയുന്നുണ്ട്‌.
താഴെയുള്ള 3 കേന്ദ്രങ്ങളിൽ അതിലെ ഏറ്റവും മുകളിലത്തേതു പൊക്കിളിനെതിരെ അതിന്റെ പ്രവർത്തനങ്ങളിലൊതുക്കി നിര്‍ത്താന്‍ മനുഷ്യമനസ്സിനു സ്വാഭാവിക്മായും ഒരു വാസനയുണ്ട്‌.
അതുകൊണ്ട്‌ ആഹാരം തുടങ്ങിയ ശാരീരികാവശ്യങ്ങൾ നിറവേറ്റുന്നതുകൊണ്ടു മാത്രംഅത്‌ തൃപ്തിപ്പെടുകയും ചെയ്യുന്നു.
എന്നാൽ 4മത്തെ കേന്ദ്രത്തിൽ അതായത്‌ ഹൃദയത്തിനു നേരെയുള്ളതിൽ എത്തുമ്പോൾ സാധകൻ ഒരു ദിവ്യപ്രകാശം കാണുന്നു.
എന്നാൽ ആ അവസ്ഥയിൽ നിന്ന് അയാൾ താഴെയുള്ള 3 കേന്ദ്രങ്ങളിലേക്ക്‌ വീണ്ടും പതിക്കുന്നു.
തൊണ്ടയ്ക്കെതിരെയുള്ള 5മത്തെ കേന്ദ്രത്തില്‍ മനസെത്തുമ്പോൾ ഈശ്വരനെക്കുറിച്ചല്ലാതെ മറ്റൊന്നിനേക്കുറിച്ചും സാധകനു സംസാരിക്കാൻ സാധ്യമല്ല.
ഈ നിലയിൽ നിന്നുപോലും ഒരാൾ വഴുതിവീഴാൻ സാദ്ധ്യതയുണ്ട്‌.
അതുകൊണ്ട്‌ സാധകൻ കൂടുതൽ കരുതലോടെയിരിക്കണം.
പക്ഷേ,ബ്രൂമദ്ധ്യത്തിലെ ആറാമത്തെ കേന്ദ്രത്തിലെത്തിയാൽ പിന്നെ അയാൾക്ക്‌ ഭയപ്പെടാനില്ല.
പരമാത്മാവിന്റെ ദർശനം ലഭിക്കുകയും എപ്പോഴും അയാൾ സമാധിയിൽ ലയിച്ചിരിക്കുകയും ചെയ്യും.
ഇതിനും സഹസ്രാരത്തിനും അല്ലെങ്കിൽ ഏറ്റവും മുകളിലത്തെ കേന്ദ്രത്തിനുമിടയ്ക്ക്‌ ഒരു നേരിയ ആവരണം മാത്രമേയുള്ളൂ.
അപ്പോൾ അയാൾ പരമാത്മാവിന്റെ വളരെയടുത്താണ്.
അതിൽ ലയിച്ചിരിക്കുകയാണെന്നയാൾക്ക് തോന്നും.
എന്നാൽ വാസ്തവത്തില്‍ അതിൽ ലയിച്ചിട്ടില്ല.
ഈ നിലയിൽ മനസ്സിനു അഞ്ചാമത്തെയോ, പരമാവധി നാലാമത്തെയോ കേന്ദ്രത്തിലേക്കിറങ്ങാം.
എന്നാൽ ജീവന്മാരായി ഗണിക്കപ്പെടുന്ന സാധകർക്ക്‌ അതിൽ നിന്നു താഴെയിറങ്ങുക സാദ്ധ്യമല്ല.
എന്നാൽ 21 ദിവസം തുടർച്ചയായീ ഈ സമാധിയിലിരുന്നാൽ ആ നേരിയ ആവരണത്തെ ഭേദിച്ച്‌ ഈശ്വരനുമായി ഐക്യം പ്രാപിക്കാൻ
കഴിയും. സഹസ്രാരത്തിലുള്ള ഈ ജീവാത്മാ പരമാത്മ ഐക്യത്തെ സപ്തമതലത്തിലേക്കുള്ള പ്രവേശനമെന്നാണു പറയുന്നത്‌.
കടപ്പാട്: അഹംബ്രഹ്മാസ്മി
കേരളത്തിലെ പത്ര മാദ്ധ്യമ സ്വഭാവം അന്നും,ഇന്നും ഒരു പോലെയെന്ന് മനസ്സിലായല്ലോ!
  ചാര കേസില്‍ നമ്പി നാരായണന്‍,ശശി കുമാര്‍ എന്നിവരെ  ദ്രോഹിച്ച  രാഷ്ട്രീയക്കാര്‍, ഉയര്‍ന്ന  തസ്തികയിലുള്ള  പോലീസുകാര്‍  ഇപ്പോഴും കേരളത്തില്‍ മുടി ചൂടിയ മന്നന്മാരായി വിരാജിക്കുന്നത് അനുവദിച്ചു കൂട.
  അവരെ ശിക്ഷിക്കുക.
 നിയമം എല്ലാവര്‍ക്കും ഒരുപോലെയെന്ന് എന്നും 
K.M.RADHA
 ആരാണ് ഇന്ത്യയെ വിറ്റ ആ ചാരന്‍?
1994 നവംബര്‍ 30
  ''തീവ്രവാദിയുടെ വീട്ടിലേക്കെന്നപോലെ പൊലീസുകാര്‍ എന്‍െറ വീട്ടിലേക്ക് വന്നുകയറി. നിമിഷാര്‍ ദ്ധത്തില്‍ ഞാന്‍ അറസ്റ്റുചെയ്യ പ്പെട്ടു. 
മനസ്സില്‍ വേദന മുള്ളുകള്‍ പോലെ  കുത്തിനോവിക്കാന്‍ തുടങ്ങി. പുറപ്പെടുംമുന്നേ ഒന്നു തിരിഞ്ഞുനോക്കി, 
തളര്‍ന്നു   നിലത്തു  വീഴുന്ന  ഭാര്യയെയാണ് കണ്ടത്. പിന്നെ ഒരിക്കല്‍    കൂടി തിരിഞ്ഞുനോക്കാന്‍ ധൈര്യം അനുവദിച്ചില്ല.
   വാര്‍ത്ത കളില്‍ നിറഞ്ഞുനിന്ന ചാരക്കേസിലെ പ്രതിയായി നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ മാറ്റപ്പെട്ടു.
പൂജപ്പുര ഗെസ്റ്റ് ഹൗസിലേക്കാണ് അവരെന്നെ കൊണ്ടുപോയത്. അവിടത്തെ പ്രകാശംകുറഞ്ഞ മുറിയിലായിരുന്നു ചോദ്യംചെയ്യല്‍. 
ലോക്കപ്പില്ലാത്തതിനാല്‍ മനസ്സിന് കുറച്ച് സമാധാനം തോന്നി. പക്ഷേ, വൈകാതെ ആ സമാധാനം അവര്ത്ന്നെ തകര്‍ന്നു. നാലഞ്ചുപേര്‍ ഒരുമിച്ച് മുറിയിലേക്ക് കയറിവന്നു. 
അവര്‍ ആവുന്നത്ര ശക്തിയില്‍ എന്നെ പൊലീസ് ഭാഷ പഠിപ്പിച്ചു. 
മര്‍ദ്ദ നമേറ്റ് ശരീരം ചുവന്നുതടിച്ചു. അവരില്‍ ആരുടെയും പേരുകള്‍ എനിക്കറിയില്ല. അവര്‍ പൊലീസുകാരാണോ ഐ.ബി ഉദ്യോഗസ്ഥരാണോ ഗുണ്ടകളാണോ എന്നറിയില്ല. അവര്‍ ആരാണെന്നുള്ള എന്‍െറ ചോദ്യങ്ങള്‍ക്ക്   അസഭ്യവര്‍ ഷവും, മ ര്‍ദ്ദനവും മാത്രമായിരുന്നു മറുപടി.
    പ്രിന്സ്റ്റന്‍ യൂനിവേഴ്സിറ്റിയില്നിഅന്ന് മികച്ച വിജയം നേടിയപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ വെച്ചുനീട്ടിയ പൗരത്വവും നാസയിലെ ഉന്നതജോലിയും സായിപ്പിന്‍െറ മുഖത്തേക്ക് വലിച്ചെറിഞ്ഞുവന്ന എന്നെ ‘ആരുടെയോ വാടക ഗുണ്ടകള്‍’ രാജ്യദ്രോഹിയെന്ന് വിളിച്ചു.    ചില്ലിക്കാശിന് രാജ്യത്തെ പരമോന്നത രഹസ്യങ്ങള്‍ കവര്‍ന്നു   കടത്തിയ കള്ളനെന്ന് വിളിച്ചു, ഒക്കെയും കേട്ട് ഞാനവിടെ നിന്നു. മര്ദ‍നവും ചോദ്യംചെയ്യലും മൂന്നുനാള്‍ പിന്നിട്ടു. 70 മണിക്കൂറിലധികം ഉണ്ണാതെ, ഉറങ്ങാതെ ഇരുന്നു. 
മൂന്നാം ദിവസം മാത്രമാണ് ഞാന്‍ ഒരു ഗ്ളാസ് വെള്ളം ചോദിച്ചത്. ‘‘നീ ഒരു തുള്ളി വെള്ളംപോലും അര്‍ഹി ക്കുന്നില്ല’’ എന്നുപറഞ്ഞ് പൊലീസുകാരന്‍ എന്നെ ചവിട്ടി താഴെയിട്ടു. 
നിലത്തുനിന്ന് പതിയെ പതിയെ എഴുന്നേറ്റ് നില്ക്കാന്‍ ശ്രമിച്ചു. കാലുകള്‍ ശരീരത്തിന്‍െറ ഭാരം താങ്ങാന്‍ പാടുപെട്ടു. മണിക്കൂറുകള്‍ കടന്നുപോയപ്പോള്‍ ഞാന്‍ കുറച്ചുനേരം ഇരിക്കാന്‍ ഒരു കസേര ചോദിച്ചു. 
അപ്പോള്‍ മറ്റൊരാള്‍ വന്ന് എന്നെ നോക്കി പറഞ്ഞു: ‘‘ഈ രാജ്യത്ത് നിനക്കൊരു കസേരയില്ല. കാരണം, നീയൊരു ചാരനാണ്. രാജ്യത്തെ വിറ്റുതിന്ന നീചനായ മനുഷ്യന്‍.’’ 
അപ്പോള്‍ എന്‍െറ കണ്ണുകള്‍ നിറഞ്ഞില്ല. മനസ്സ് നീറിയില്ല. ശരീരം തളര്‍ന്നില്ല
. പകരം ഉള്ളില്‍ വേഗതയുള്ളൊരു വൈദ്യുതി പ്രവഹിച്ചു. വിക്രം സാരാഭായിയും ഐ.എസ്.ആര്‍.ഒയും തന്ന കരുത്ത് മനസ്സില്‍ ഇരച്ചുകയറി. അന്നുവരെ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ കൃത്യമായ വിശ്വാസം ഉണ്ടായിരുന്നില്ല. കാരണം, അഹിംസകൊണ്ട് എതിര്‍  ശക്തികളെ   തോല്പിയക്കാനാകുമെന്ന് എനിക്കറിയില്ലായിരുന്നു. 
പക്ഷേ, എന്‍െറ കാര്യത്തില്‍ അത് വിജയം കണ്ടു. പിന്നെ, ഞാന്‍ കസേര ചോദിച്ചില്ല, വെള്ളവും.
  വെള്ളം കുടിക്കാതെ, ഉണ്ണാതെ, ഉറങ്ങാതെ മണിക്കൂറുകള്‍ അടര്ന്നു മാറി. പലരും എനിക്കരികില്‍ വന്ന് അസഭ്യവര്ഷം, നടത്തി മടങ്ങി. ഇതിനിടയില്‍ ഒരാള്‍ വന്ന് എനിക്ക് വെള്ളം വേണോ എന്ന് ചോദിച്ചു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. ഈ രാജ്യത്ത് വെള്ളവും ഇരിപ്പിടവും ഇല്ലാത്തവനാണെന്ന് പറഞ്ഞു. അയാള്‍ ചിരിച്ചു. ‘‘നിങ്ങള്‍ ഇത് സമ്മതിക്കുന്നു അല്ലേ’’ എന്നു പറഞ്ഞു. ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. ചിരിച്ച മുഖം സങ്കടത്തെ തുടച്ചുമാറ്റി.
എന്‍െറ ഒരേതരത്തിലുള്ള നില്പ്ര അപ്പോഴേക്കും എത്രയോ മണിക്കൂറുകള്‍ പിന്നിട്ടു. 
നാവുകള്‍ കുഴഞ്ഞ് ഉള്ളിലേക്ക് തളര്ന്നു റങ്ങി. കണ്ണുകള്‍ക്ക്   പ്രകാശത്തോട് പ്രതികരിക്കാനാകാതെയായി. കാലുകള്‍ നീരുകെട്ടി തടിച്ചുവീര്ത്തു. മരവിച്ച കാല്പാദത്തിലെ രക്തയോട്ടം നിലച്ചതുപോലെ തോന്നി. 
കാല്‍ പാദത്തില്‍ നിന്ന്   മരണത്തിന്‍െറ തണുപ്പ് പതിയെ മുകളിലേക്ക് കയറിവന്നു. അത് കാല്മു്ട്ടുകള്‍ കടന്ന് എന്‍െറ ശരീരത്തിലേക്ക് പടര്ന്നു കയറുന്നത് നിസ്സഹായനായി ഞാന്‍ നോക്കിനിന്നു.   വിക്ഷേപണത്തറയില്‍ അവസാന പറക്കലിനായി കൗണ്ട്ഡൗണ്‍ കാത്ത് നിലയുറപ്പിച്ചു ഞാനും നിന്നു. ശൂന്യാകാശത്ത് എന്‍െറ കൈകളില്നിന്ന് പറന്നുയര്‍ന്ന   റോക്കറ്റുകള്ക്കൊ പ്പം  ജീവിക്കാന്‍ മനസ്സ് തയാറെടുത്തു. ഉടലില്‍ ജീവന്‍െറ ചെറിയ കണികമാത്രം അവശേഷിക്കുന്ന നിമിഷത്തെ ഞാന്‍ തിരിച്ചറിഞ്ഞു. പിന്നെ, എപ്പോഴോ നിലത്തേക്കൂര്‍ന്നു   വീണു.
പെട്ടെന്ന് ആരൊക്കെയോ ഓടിവന്നു. അടുത്തുള്ള ആശുപത്രിയില്നിന്ന് ഒരു ഡോക്ടറെ കൊണ്ടുവന്നു.   എന്‍െറ ശരീരം ഒരു കട്ടിലിലേക്ക് കിടത്തപ്പെട്ടു. മനസ്സും ജീവനും പൂജപ്പുര വിട്ട് പുറത്തേക്ക് നടന്നുതുടങ്ങി. 
 പൂജപ്പുരയിലെ കൃഷ്ണ ക്ളിനിക്കിലെ ഡോ.സുകുമാരനാണ് എന്നെ പരിശോധിക്കുന്നതെന്ന് അവരുടെ സംസാരത്തില്നിന്ന് തിരിച്ചറിഞ്ഞു. ഈ ശരീരത്തില്‍ ഇനിയൊരു തലോടല്‍   പോലും മരണമായി മാറുന്ന ആഘാതമാകാമെന്ന് ഡോക്ടര്‍ അവരോട് പറഞ്ഞു. 
അവര്‍ ഭയന്നുവിറച്ച് പിറുപിറുക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
  പിന്നെ രണ്ടുദിവസം ഇരുട്ടുമുറിയില്‍ എന്‍െറ ശരീരം മര്ദനനത്തിന് വിധേയമായില്ല. കിടക്കവിട്ടുണരാന്‍ തോന്നിയപ്പോള്‍ ഞാനാദ്യം തിരക്കിയത് അന്വേഷണ ഉദ്യോഗസ്ഥന്‍ എ.ഡി.ഐ.ജി സിബി മാത്യൂസിനെയാണ്. 
എന്‍െറ ആവശ്യപ്രകാരം രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം കാണാനെത്തി. 
 വന്നപാടെ അടിമുടി ഒന്നുനോക്കി ‘‘മിസ്റ്റര്‍ നമ്പി നിങ്ങള്‍ ഇത് ചെയ്യുമെന്ന് ഞാന്‍ കരുതിയിരുന്നില്ല, നിങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു.’’ ഇത്രയും പറഞ്ഞ് രണ്ടുമിനിറ്റ് നേരം അവിടെ ചെലവഴിച്ച് അദ്ദേഹം മടങ്ങി.
  കേസ് സി.ബി.ഐക്ക് കൈമാറണം എന്ന് സര്‍ക്കാ റിനോട് ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്‍െറ നിര്ദേി ശപ്രകാരം എന്നെ അറസ്റ്റുചെയ്യുന്നു. 
പിന്നെ, തടവറയെക്കാള്‍ ഭയാനകമായ ഇരുട്ടുമുറിയില്‍ കൊണ്ടുപോയി മര്ദി്ക്കുന്നു. മരിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ഡോക്ടറെ വിളിക്കുന്നു. നിര്ബൊന്ധപൂര്വംു ആവശ്യപ്പെട്ടപ്പോള്‍ മാത്രം അന്വേഷണ ഉദ്യോഗസ്ഥന്‍ എനിക്ക് മുന്നിലെത്തുന്നു. കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങിയ എന്നെ കോടതി ഉത്തരവില്ലാതെ ആര്ക്കൊ ക്കെയോ ചോദ്യംചെയ്യാന്‍ വിട്ടുകൊടുത്തു. എനിക്കൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ചോദ്യംചെയ്യല്‍ തിരിച്ചുംമറിച്ചും നടന്നുകൊണ്ടേയിരുന്നു.
ഇരുട്ടുമുറിയില്‍ എനിക്ക് കസേര അനുവദിച്ചു. 
എന്നെ ചോദ്യംചെയ്യുന്ന മുറിയില്‍ മധ്യഭാഗത്തായി ഒരു കസേരയില്‍ ടെലിഫോണ്‍ സ്ഥാപിക്കപ്പെട്ടു. ചോദ്യംചെയ്യല്‍ തുടങ്ങിയതു മുതല്‍ അവസാനിക്കുംവരെ ആ ഫോണ്‍ ശബ്ദിച്ചില്ല. ഇടക്ക് പൊലീസുകാര്‍ എന്നവകാശപ്പെട്ട ഗുണ്ടകള്‍ ഫോണ്‍ പരിശോധിക്കുന്നത് എന്‍െറ ശ്രദ്ധയില്പ്പെ ട്ടു. അവരാ ഫോണിന്‍െറ റിസീവറില്‍ ഒളിപ്പിച്ച മൈക്കില്‍ എന്‍െറ സംഭാഷണം റെക്കോഡ് ചെയ്യുകയാണെന്ന് എനിക്ക് മനസ്സിലായി. 
വിദേശത്തടക്കം സഞ്ചരിച്ച് ഏറ്റവും ആധുനിക ടെക്നോളജി കാണാനും പഠിക്കാനും അവസരംകിട്ടിയ ശാസ്ത്രജ്ഞനായ എന്‍െറ മുന്നില്‍ അവര്‍ ഈ രഹസ്യറെക്കോഡിങ് നടത്തിയപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി. പിന്നീട് മണ്ടത്തങ്ങളുടെ ഘോഷയാത്രയായിരുന്നു ചോദ്യംചെയ്യല്‍ നാടകം.
വൈകാതെ കേസ് സി.ബി.ഐ ഏറ്റെടുത്തു. 
അവരുടെ ഉദ്യോഗസ്ഥന്‍   വന്നയുടന്‍ എന്നെ വിഷ് ചെയ്തു. 
പിന്നെ ഐ.ഡി  കാര്‍ഡു   കാണിച്ച് അദ്ദേഹത്തിന്‍െറ പേരും സ്ഥാനവും പറഞ്ഞുതന്നു. ചോദ്യംചെയ്യുന്നത് റെക്കോഡ് ചെയ്യുമെന്ന് അറിയിച്ചു. 
അത്ര മാന്യമായിട്ടായിരുന്നു അവരുടെ സമീപനം. റെക്കോഡ് ചെയ്യുന്നത് എനിക്ക് നല്ലതിനായതിനാല്‍ ഇരുകൂട്ടരേയും ഞാന്‍ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. 
സി.ബി.ഐയുടെ ആദ്യ ചോദ്യംചെയ്യലില്തനന്നെ എന്‍െറ നിരപരാധിത്വവും കേസ് വെറുമൊരു കെട്ടുകഥയാണെന്നുമുള്ള സത്യം തിരിച്ചറിഞ്ഞു.
റിമാന്ഡ്യ ചെയ്യപ്പെട്ട ഞാന്‍ വിയ്യൂര്‍ ജയിലിലടയ്ക്കപ്പെട്ടു. അവിടെ ചെന്നുകയറുമ്പോള്‍ പ്രമാദമായ കേസുകളിലെ പ്രതിയായ റിപ്പര്‍ എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന കുപ്രസിദ്ധനായ വ്യക്തി എന്നോട് ചോദിച്ചു, ‘‘നിങ്ങളെയും അവര്‍ കള്ളക്കേസില്‍ കുടുക്കി അല്ലേ’’ എന്ന്. സത്യത്തില്‍ ആ സമയത്ത് എനിക്ക് ബോധ്യമായി, സത്യം പുറത്തുവരുകതന്നെ ചെയ്യും. 
അങ്ങനെ 50 ദിവസം ജയിലില്‍ കുറ്റവാളികള്ക്കൊ പ്പം ഞാനും ജീവിച്ചു. 18 വര്ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നെങ്കിലും എന്നെ കള്ളനെന്ന് വിളിച്ചവര്‍ എനിക്ക് പൂമാല തന്നു. സമൂഹം ക്രിമിനലായി മുദ്രകുത്തിയ എനിക്ക് സ്നേഹം ലഭിച്ചുതുടങ്ങി. സന്തോഷിക്കുന്നു.
l
കുഞ്ഞുന്നാളിലെ എന്‍െറ സ്വപ്നമായിരുന്നു ആകാശക്കാഴ്ചകള്‍. അതിരുകളില്ലാത്ത ആ വാനവിസ്മയത്തില്‍ പറന്നുകളിക്കാന്‍ ഒരുപാടുവട്ടം കൊതിച്ചു. വലിയ മലമുകളില്നി.ന്ന് ചിറകുകള്‍   വെച്ചുച കെട്ടി പറന്നുപറന്ന് താഴേക്ക് പോകാന്‍ കൊതിച്ചിരുന്നു. 
വലുതായപ്പോള്‍ ആ കിനാവ് കൂടിക്കൂടിവന്നു. അമ്മ ചോറുവാരിത്തരുമ്പോള്‍ പറഞ്ഞിരുന്നു, വേഗം കഴിച്ചാല്‍ അമ്പിളിമാമനെ പിടിച്ചുതരാമെന്ന്. ഞാന്‍ വളര്ന്നവപ്പോള്‍ അമ്മയോട് പറഞ്ഞു, അമ്മക്ക് ഞാന്‍ അമ്പിളിമാമനെ പിടിച്ചുതരാമെന്ന്്. അങ്ങനെ, ആ മോഹവുംകൊണ്ട് നേരെപോയി മെക്കാനിക്കല്‍ എന്ജി്നീയറിങ് പഠിച്ചു. 
ഉന്നത വിജയത്തോടെ പുറത്തിറങ്ങിയപ്പോള്‍ മനസ്സില്‍ ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു. ഐ.എസ്.ആര്‍.ഒ ഇന്ത്യയുടെ ബഹിരാകാശകവാടം തുറക്കുന്ന ആ സ്വപ്നത്തിലേക്ക് ജീവിതം കാലെടുത്തുവെച്ചു. 25 ജീവനക്കാര്‍, വിശാലമായ തെങ്ങിന്‍ പുരയിടം, ഒരു ക്രിസ്ത്യന്പ.ള്ളി, പിന്നെയൊരു പഴയ പള്ളിക്കൂടം ഇത്രയുമായിരുന്നു അന്നത്തെ ഐ.എസ്.ആര്‍.ഒ.
(ഇക്കാര്യം  മുന്‍ രാഷ്ട്രപതി,  മികച്ച  ശാസ്ത്രജ്ഞന്‍  എപി ജെ അബ്ദുള്‍ കലാമിന്‍റെ 'അഗ്നിച്ചിറകുകള്‍'ആത്മകഥയില്‍ ഉണ്ട്)
1966 സെപ്റ്റംബര്‍ 12
എന്‍െറ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം. ഉള്ളിലെ സ്വപ്നക്കൂട്ടില്‍ സൂക്ഷിച്ചുവെച്ച ചിറകുകള്‍ എടുത്തണിഞ്ഞ് തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഒയിലേക്ക് ഞാന്‍ പറന്നുകയറി. അവിടെ ആദ്യം ഒരു മീറ്റിങ് ആയിരുന്നു. 
ഞങ്ങള്‍ അഞ്ചുപേര്‍. എം.എ. അബ്ദുല്മറജീദ്, പി. സുധാകരന്‍, സി.ആര്‍. സത്യ, എ.പി.ജെ. അബ്ദുല്കലാം, പിന്നെ ഞാന്‍. പുതിയ അഞ്ചു ശാസ്ത്രജ്ഞന്മാര്‍, ഞങ്ങള്‍ പരസ്പരം റോക്കറ്റിനെക്കുറിച്ച് സംസാരിച്ചിരിക്കുമായിരുന്നു. 
പുതിയ പുതിയ ആശയങ്ങള്‍ അവിടെ പിറവിയെടുത്തു. അടുത്തദിവസം മീറ്റിങ് കഴിഞ്ഞ് മറ്റുള്ളവര്‍ മടങ്ങിയപ്പോള്‍ ഒരാള്‍ എന്‍െറ ടേബ്ളിന്‍െറ അരികില്‍ വന്നുനിന്നു. ഞാന്‍ ശ്രദ്ധിക്കാതെ വരച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം എന്‍െറ വര ശ്രദ്ധിച്ചു നോക്കിനിന്നു. അദ്ദേഹത്തിന്‍െറ പിന്നില്‍ വിനയത്തോടെ കലാം സാര്‍ നില്ക്കു ന്നുണ്ടായിരുന്നു.
കുറേനേരം അവര്‍ മിണ്ടാതെതന്നെ നിന്നു. പിന്നെ, ഞാന്‍ മുഖമുയര്ത്തി യപ്പോള്‍ കലാം സാര്‍ പിന്നില്നി്ന്ന് എന്നോട് എഴുന്നേല്ക്കാ ന്‍ ആംഗ്യംകാണിച്ചു. 
അപ്പോള്‍ മുഖമുയര്ത്തി യ അദ്ദേഹം എന്നോടു പേര്‍ ചോദിച്ചു. ഞാന്‍ തിരിച്ചും ചോദിച്ചു. വിനയത്തോടെ മറുപടി വന്നു: ‘‘എന്നെ ഇവര്‍ വിക്രം എന്നാണ് വിളിക്കുന്നത്.’’ ഞാന്‍ ഇരിപ്പിടത്തില്നിിന്നെഴുന്നേറ്റു. കണ്ണുകള്‍ വിശ്വസിക്കാനാവാത്ത കാഴ്ചകണ്ടതിന്‍െറ വലയത്തിലാണ്ടുപോയി. മനസ്സിലെ ദൈവമായ വിക്രം സാരാഭായിയെ അങ്ങനെ ആദ്യം കണ്ടുമുട്ടി. പിന്നെ, ആ മനസ്സിന്‍െറ ഒപ്പം ഞാന്‍ യാത്ര തുടങ്ങി. 
ആ യാത്രതന്നെയാണ് ഇന്നത്തെ നേട്ടങ്ങളുടെ പട്ടികയില്‍ എന്നെയും ഉള്പ്പെ ടുത്താന്‍ കാരണം.
ജോലികിട്ടി കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് അമേരിക്കയിലെ പ്രിന്സ്റ്റ ന്‍ യൂനിവേഴ്സിറ്റിയില്‍ എന്ട്രന്‍സ് പാസായത്. 
അന്ന് അവിടെ പഠിക്കാന്‍ അവസരം ലഭിക്കുക എന്നത് വലിയ ഭാഗ്യമാണ്. ആകെ 25 സീറ്റ്. 30 പ്രഫസര്‍   മാരാണ് ക്ളാസെടുക്കുന്നത്. 
ഈ 30 പേരും ലോകത്തിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞര്‍. അവരുടെ നിയമങ്ങള്‍, കണ്ടെത്തലുകള്‍, പുസ്തകങ്ങള്‍ എന്നിവയാണ് ലോകത്തെ ആയിരക്കണക്കിന് യൂനിവേഴ്സിറ്റികള്‍ പാഠപുസ്തകങ്ങളും സിലബസുകളുമാക്കുന്നത്. ആല്ബ്ര്ട്ട്ി ഐന്സ്റ്റൈ ന്‍ ഈ സംഘത്തില്പെുട്ട അധ്യാപകനായിരുന്നു എന്നതുതന്നെ ആ യൂനിവേഴ്സിറ്റിയുടെ ഗുണനിലവാരത്തെ എടുത്തുപറയാന്‍ ഉപയോഗിക്കാം.
അവിടെയാണ് ഞാന്‍ ദ്രവഇന്ധനം ഉപയോഗിച്ചുള്ള എന്ജിുന്‍ പ്രവര്‍ത്തനം   പഠിച്ചത്. പിന്നെ, റോക്കറ്റ് സാങ്കേതികവിദ്യയും അവിടെ പഠനവിഷയമായിരുന്നു. പഠനം പൂര്ത്തി യാക്കി മികച്ച വിദ്യാര്ഥിസയായി പുറത്തിറങ്ങിയപ്പോള്‍ അമേരിക്കന്‍ സര്ക്കാ്ര്‍ നേരിട്ടു ക്ഷണിച്ചു,
 ആ രാജ്യത്തെ പൗരനായിനിന്ന് അവരെ സേവിക്കാന്‍. നാസയില്‍ ഉയര്ന്നക ജോലി, വലിയ ശമ്പളം, സൗഭാഗ്യങ്ങള്‍ ഒക്കെ ഓഫറുകളായി വന്നു. ഒന്നും ഞാനെന്‍െറ ലക്ഷ്യത്തിന് മുന്നില്‍ തിളങ്ങുന്നതായി കണ്ടില്ല. വിക്രം സാരാഭായിയും ഐ.എസ്.ആര്‍.ഒയും മാത്രമായിരുന്നു എന്‍െറ കണ്ണിലെ കാഴ്ചകള്‍. മനസ്സില്‍ ഇന്ത്യയെന്ന സ്നേഹം മാത്രം. 
പിന്നെ ആലോചനകള്ക്ക് സമയംകളയാതെ നാട്ടില്‍ പറന്നെത്തി. ഇന്ത്യയുടെ ആദ്യത്തെ ദ്രവ ഇന്ധന റോക്കറ്റ് നിര്മിച്ചു. അത് വലിയൊരു ചരിത്രംതിരുത്തി ഇന്ത്യയുടെ അഭിമാനം ബഹിരാകാശത്തെത്തിച്ചു. ലോകം അസൂയയോടെ ആ കാഴ്ച നോക്കിനിന്നു.
1966 സെപ്റ്റംബര്‍ 12 മുതല്‍ 1994 നവംബര്‍ 13 വരെ ആ മൂന്നു പതിറ്റാണ്ടുകാലം ഇന്ത്യയുടെ വളര്ച്ചക്കുവേണ്ടി ഉറങ്ങാതെ ജോലി ചെയ്തവനാണ് ഞാന്‍.
 1966 മുതല്‍ എന്‍െറ കുടുംബജീവിതം അവതാളത്തിലായിരുന്നു. ഭാര്യക്കും മക്കള്ക്കു മൊപ്പം ചെലവഴിക്കാന്‍ സമയം കുറവായിരുന്നു. 
ഏറെ സമയവും പ്രഫഷനല്‍ ലൈഫില്‍ ആയിരുന്നു. രാജ്യവും രാജ്യത്തിന്‍െറ സ്വപ്നവുമായിരുന്നു മനസ്സിലുണ്ടായിരുന്ന ലക്ഷ്യങ്ങള്‍. 1994നുശേഷം അതും തകര്ന്നു . 28 വര്ഷ്ത്തെ ഔദ്യാഗിക ജീവിതത്തില്‍ നേടിയെടുത്തതെല്ലാം ഒരു നിമിഷംകൊണ്ട് തകര്ത്തെ റിഞ്ഞു. 
ആര്‍ക്കു  വേണ്ടിയാണ് പൊലീസ് എന്നെ ജയിലിലടച്ചതെന്ന് ഇന്നും എനിക്കറിയില്ല. 
പക്ഷേ, ഒരു കാര്യം അറിയാം. കേസില്പെ്ടുത്തിയ ഞാനും ശശികുമാറുമൊക്കെ കെട്ടിപ്പൊക്കിയ ശാസ്ത്രകൂടാരത്തില്നിന്നാണ് ഇന്ത്യ ആകാശത്തിനപ്പുറം പറന്നുയര്ന്ന ത്.
ഈ കള്ളക്കഥ വന്നതോടെ തകര്‍ന്നു   പോയത് അതാണ്. 
30 വര്ഷതത്തെ നേട്ടങ്ങള്‍  കൊണ്ട് നമുക്ക് നേടാന്‍ കഴിഞ്ഞതെല്ലാം നിസ്സാരമായ നുണകള്‍  കൊണ്ട് തകര്ന്നു വീണു. കോടികളുടെ നഷ്ടം രാജ്യത്തിനാണ്. രാജ്യത്തിന്‍െറ ടെക്നോളജി വികാസത്തെ തകര്ത്തു തരിപ്പണമാക്കിയവര്‍   ഉത്തരം തന്നേ മതിയാകൂ, എന്‍െറ ഈ ഒമ്പതു ചോദ്യങ്ങള്‍ക്ക്
ചോദ്യം
ഒന്ന്
തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത ക്രൈംനമ്പര്‍ 225/94, 246/94 എന്നീ കേസുകള്‍ അന്വേഷിക്കാന്‍ കേരള പൊലീസിന് സാങ്കേതികമായി തടസ്സമുണ്ടെന്ന് ഗവണ്മെ്ന്റിിന്‍െറ അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ഐ.ജി സിബി മാത്യൂസ് അറിയിച്ചു.
1948ലെ ഫോറിനേഴ്സ് ഓര്ഡനറിലെ സെക്ഷന്‍ ഏഴു പ്രകാരവും 1946ലെ ഫോറിനേഴ്സ് ആക്ട് പ്രകാരവും വിദേശികള്‍ ഉള്പ്പെെട്ട കേസ് ആയതിനാലും ഔദ്യാഗിക രഹസ്യനിയമപ്രകാരവും ചാര്‍ജ്ജ്   ചെയ്ത കേസ് അന്വേഷിക്കാന്‍ കേരള പൊലീസിന് സംവിധാനങ്ങളില്ല. 
 വിദേശരാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടി വരുമെന്നതിനാലും ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം തുടരേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു. അപ്രകാരം സംസ്ഥാന സര്ക്കാങര്‍ കേന്ദ്ര ഗവണ്മെപന്റിന് അന്വേഷണ ഏജന്സിയെ ആവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തു.
1994 ഡിസംബര്‍ രണ്ടിന് ഇതനുസരിച്ചുള്ള നോട്ടിഫിക്കേഷന്‍ സര്ക്കാസറിനുവേണ്ടി ഹോംസെക്രട്ടറി സി.പി. നായര്‍ പുറപ്പെടുവിച്ചു. 
1994 നവംബര്‍ 30നാണ് സി.ബി.ഐക്ക് കേസ് കൈമാറണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റെക്കമെന്റ്ന ചെയ്തത്. 
അങ്ങനെ അന്വേഷണത്തിനായി കഴിവും പരിചയവും പൊലീസിന് കുറവുണ്ടെന്ന് കാണിച്ച് കത്തെഴുതിയവര്‍ എന്തിനാണ് സി.ബി.ഐ ഏറ്റെടുക്കുംമുന്നേ തിടുക്കത്തില്‍ കേസ് കൈമാറിയ ദിവസംതന്നെ എന്നെ അറസ്റ്റ് ചെയ്തത്? 
അന്ന് പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നെങ്കില്‍ കള്ളക്കേസായ ഇതില്‍ ഉള്പ്പെടുത്തി സി.ബി.ഐ എന്നെ അറസ്റ്റ് ചെയ്യില്ല എന്ന് ബോധ്യം ഉള്ളതുകൊണ്ടാണോ?
രണ്ട്
കേരള പൊലീസിന്‍െറ ആവശ്യപ്രകാരം 1996 ജൂണ്‍ 27ന് പ്രസ്തുത കേസ് പുനരന്വേഷണം നടത്താന്‍ തീരുമാനിച്ച വിവരം കാണിച്ച് സര്ക്കാര്‍ ഉത്തരവിറങ്ങി. 
എന്നാല്‍, 1996 ജൂലൈ എട്ടിന് അതേ ഉത്തരവ് തിരുത്തി പുനരന്വേഷണം തുടര്‍ അന്വേഷണമാക്കി മാറ്റുകയും ചെയ്തു.
അന്വേഷിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കേന്ദ്രസംഘത്തെ ഏല്പിച്ച കേസ് പിന്നെയും ചോദിച്ചു വാങ്ങിയതെന്തിന്?
കേസ് അന്വേഷിക്കാന്‍ തക്ക സാങ്കേതികജ്ഞാനവും സൗകര്യങ്ങളും ഇല്ലെന്നുപറഞ്ഞ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ റെക്കമെന്റ് ചെയ്തവര്‍ എന്തുകൊണ്ടാണ് സി.ബി.ഐ കേസ് അന്വേഷിച്ച് സുപ്രീംകോടതിയില്‍ സത്യം തെളിയിച്ചപ്പോള്‍ വീണ്ടും അന്വേഷണത്തിന് സന്നദ്ധത കാട്ടിയത്.
   അന്വേഷണത്തിന്‍െറ ഘട്ടത്തില്‍ റോ(റിസര്ച്ച് അനാലിസിസ് വിങ്) യിലെ ഉദ്യോഗസ്ഥര്‍ പാതിവഴിയില്‍ കേസ് നിര്‍ത്തി പ്പോയതെന്താണ്? 
കേസ് അന്വേഷിക്കാനോ ചോദ്യംചെയ്യാനോ അധികാരമില്ലാത്ത ഐ.ബി (ഇന്റതലിജന്സ്് ബ്യൂറോ) യെയും റോയെയും സഹായത്തിന് വിളിച്ചതെന്തിന്?
മൂന്ന്
ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതിയായി എന്നെ അറസ്റ്റുചെയ്തു. 
ഞാന്‍ ഔദ്യാഗിക രഹസ്യങ്ങള്‍ ചോര്‍ത്തി    വിറ്റുവെന്ന് ആരോപിക്കുമ്പോള്‍ എന്‍െറ വീട് സ്വാഭാവികമായും പരിശോധിക്കണം,
 കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന്. ഐ.എസ്.ആര്‍.ഒയുടെ സാങ്കേതികരഹസ്യങ്ങള്‍ ഞാന്‍ ചോര്‍ത്തിയതിന്‍െറ പേരില്‍ എന്തെങ്കിലും, ഏതെങ്കിലും രേഖകള്‍ തിരക്കി നിങ്ങള്‍ക്ക് വീട് റെയ്ഡ് ചെയ്യാമായിരുന്നു.
 എന്തുകൊണ്ട് എന്‍െറ വീട് റെയ്ഡ് ചെയ്തില്ല? അപ്പോള്‍  തന്നെ  അറിയാമായിരുന്നോ അവിടെയും എന്‍െറ കൈവശവും നിങ്ങള്‍ ആഗ്രഹിക്കുന്ന തെളിവുകള്‍ ഒന്നും ഉണ്ടാകില്ല എന്നകാര്യം?
നാല്
  കേസിന്‍െറ പേരില്‍ അറസ്റ്റ് ചെയ്ത എന്നെ കോടതി അറിയാതെ അജ്ഞാതസംഘത്തിന് മര്‍ദ്ദി ക്കാന്‍ വിട്ടുകൊടുത്തതെന്തിന്? 
 കോടതി ഉത്തരവ് പൊലീസ് കസ്റ്റഡിയില്‍ വിടാനാണ്. ആ നിലയില്‍ പ്രവര്ത്തി ക്കാതെ മറ്റ് ഏജന്സികളുടെ ആളുകള്‍ക്ക് ‘കൈകാര്യം’ ചെയ്യാന്‍ വിട്ടുകൊടുത്തതിന്‍െറ ലക്ഷ്യം? 
പ്രതി ചേര്‍ക്കപ്പെട്ടയാളെ അങ്ങനെ വിട്ടുകൊടുക്കാന്‍ ആരാണ് നിങ്ങള്ക്ക്   അധികാരം തന്നത്? 
ആരുടെ ഉത്തരവ് അനുസരിച്ചാണ് ആ നടപടി ഉണ്ടായത്? 
അന്ന് ഇരുട്ടുമുറിയില്വെ്ച്ച് ക്രൂരമായി തല്ലിച്ചതച്ചവര്‍ ആരാണ് പൊലീസുകാരോ ഐ.ബി ഉദ്യോഗസ്ഥരോ അതോ വാടകഗുണ്ടകളോ? 
എന്തായാലും അത് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അഞ്ച്
കുറച്ചുവര്‍ഷങ്ങള്‍ക്ക്    മുമ്പ് ഇറങ്ങിയ ഒരു പുസ്തകമുണ്ട്- 
ബ്രയാന്‍ ഹാര്വി്യുടെ ‘Russia In space, The failed Frontier’. ഇതില്‍ പറയുന്നുണ്ട്, 
ഐ.എസ്.ആര്‍.ഒ ചാരക്കേസ് സി.ഐ.എയുടെ അറിവോടെ നടന്ന നാടകമാണെന്ന്. 
സി.ഐ.എ പോലൊരു ഏജന്സിക്ക് ഇടപെടാന്‍ തക്കവിധം ഈ കേസിനെ വഴിതെറ്റിച്ചത് കേരള പൊലീസ് അല്ലേ? 
പൊലീസിന്‍െറയോ ഇന്റലിജന്സ് വിഭാഗത്തിന്‍െറയോ തലപ്പത്തുള്ള ആരോ ഒരാള്‍ സി.ഐ.എയുടെ ഏജന്റാായിരുന്നിരിക്കണം.
 അന്ന് ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രരംഗം തകര്‍ത്തെ റിയാന്‍ സി.ഐ.എയുടെ പങ്ക് പറ്റിയതാരാണ്? 
ആരാണ് ഇന്ത്യയെ വിറ്റ യഥാര്‍ത്ഥ ചാരന്‍?
ആറ്
മലയാളപത്രങ്ങളിലും മറ്റ് ഭാഷാ പത്രങ്ങളിലും കേസ് സംബന്ധിച്ചു വന്ന വാര്ത്തക ള്‍ എല്ലാം ഒരുപോലെയായിരുന്നു. ഒരു പ്രത്യേക സ്ഥലത്തിരുന്ന് ഒരാള്‍ വിളിച്ചുപറയുന്നതുപോലെ തോന്നിപ്പിക്കുന്നതായിരുന്നു.
 ആരുടെ നിര്ദേശപ്രകാരമായിരുന്നു പത്രങ്ങള്ക്ക് അന്വേഷണത്തിന്‍െറ ഉത്തരവാദിത്തം ഉള്ളവര്‍ വാര്ത്തകള്‍ നല്കി്യത്? 
ഇത്രയും രഹസ്യസ്വഭാവമുള്ള കേസ് അന്വേഷിക്കേണ്ട രീതിയിലായിരുന്നോ അന്വേഷണം നടത്തിയത്? അന്വേഷണത്തിന്‍െറ ലക്ഷ്യം സര്ക്കാറിനെ അട്ടിമറിക്കലോ ഐ.എസ്.ആര്‍.ഒയെ തകര്‍ക്കലോ ആണെന്ന് സംശയിക്കുന്നു. ഈ രണ്ടു കാര്യവും ഫലത്തില്‍ നടക്കുകയും ചെയ്തു. ആരാണ് ഈ ഗെയിം കളിക്കാന്‍ പൊലീസിലെ തലപ്പത്തുള്ളവര്ക്ക് പന്തെറിഞ്ഞുകൊടുത്തത്?
ഏഴ്
ഇത്രയും വലിയ ഒരു കേസ് അന്വേഷിക്കാന്‍ തുടങ്ങുമ്പോഴോ സി.ബി.ഐക്ക് കൈമാറുമ്പോഴോ ഏതെങ്കിലും തരത്തിലുള്ള മെറ്റീരിയല്‍ എവിഡന്സ്് നിങ്ങള്ക്ക് കിട്ടിയോ? 
ബംഗളൂരുവിലെ ചന്ദ്രശേഖറിന്‍െറ വീട്ടില്‍ കണ്ടെത്തിയ റോക്കറ്റിന്‍െറ പ്ളാസ്റ്റിക് കളിപ്പാട്ടവും പി.എസ്.എല്‍.വിയുടെ ഫോട്ടോഗ്രാഫും ഐ.എസ്.ആര്‍.ഒ കലണ്ടറും അല്ലാതെ എന്ത് തെളിവാണ് കേസില്‍പ്പെട്ടവരില്‍   നിന്ന് കണ്ടെടുത്തത്?
എട്ട്
പൊലീസ് ചോദ്യംചെയ്യല്‍ വേളയിലാണ് ഞാന്‍ മറിയം റഷീദയെ ആദ്യമായി കണ്ടത്. 
അവര്‍ക്ക്  കൈമാറി എന്നുപറയുന്ന സാങ്കേതിക വിദ്യ എന്താണ്? 
ക്രയോജനിക് സാങ്കേതിക വിദ്യ വിറ്റു എന്നാണ് ഒരു ആരോപണം. മീന്‍ കുട്ടയില്‍ വെച്ചു  കടത്താവുന്നതാണോ ?
റോക്കറ്റിന്‍െറ സാങ്കേതിക വിദ്യ? 
ഇല്ലാത്ത സാങ്കേതികവിദ്യ കോടികള്‍ക്ക്   ശത്രുരാജ്യത്തിന് വിറ്റു എന്നുപറയുമ്പോള്‍ ആ സാങ്കേതികവിദ്യ നമ്മുടെ രാജ്യത്തിന് സ്വന്തമായി ഉള്ളതാണോ എന്ന് അന്വേഷിക്കേണ്ട സാമാന്യബുദ്ധി പാലിക്കേണ്ടിയിരുന്നില്ലേ? 
അതൊന്നും ചെയ്യാതെ ആഘോഷംപോലെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹിയും കള്ളനുമാക്കി മാറ്റിയതിനു പിന്നില്‍ ആരാണ് പ്രവര്ത്തി ച്ചത്?
ഒമ്പത്
സി.ബി.ഐക്ക് കൈമാറിയിട്ടും തിടുക്കത്തില്‍ അറസ്റ്റ് ചെയ്ത എന്നെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് എത്ര സമയമാണ് ചോദ്യം ചെയ്തത്? 
ഒറ്റവാക്കില്‍ ഒതുങ്ങുന്ന ഒരു ചോദ്യമായിരുന്നെങ്കില്‍ അതിനായി അറസ്റ്റ് ചെയ്യണമായിരുന്നോ?
ഒരു ഫോണ്‍ കാള്‍ ചെയ്താല്‍ സ്റ്റേഷനില്‍ ഹാജരാകുമായിരുന്ന എന്നെ, മുന്കാല ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത എന്നെ അറസ്റ്റ് ചെയ്തേ മതിയാകൂ എന്ന് തീരുമാനിക്കാന്‍ കേരള പൊലീസിന് എന്തായിരുന്നു അത്യാവശ്യം? 
സി.ബി.ഐക്ക് കൈമാറിയ കേസില്‍ പ്രതിചേര്‍ക്ക പ്പെട്ട ഞാന്‍ രാജ്യംവിട്ടുപോകുമെന്ന ഭയമാണോ അതോ മറ്റേതെങ്കിലും ചേതോവികാരമുണ്ടായിരുന്നോ എന്‍െറ ജീവിതം തുലയ്ക്കാന്‍ പൊലീസിന്?
ഭരണ വര്‍ഗ്ഗവും , ശിങ്കിടികളും ചേര്‍ന്ന്  ജീവിതം തല്ലിത്തകര്‍ത്ത   ഒരു പൗരന്‍ ചോദിക്കുന്ന സാധാരണ ചോദ്യങ്ങള്‍ മാത്രമല്ലിത്. 
ഒരു ഗൂഢാലോചനാ സംഘം ആരുടെയോ അജണ്ടകള്‍ നടപ്പാക്കാന്‍ ക്രൂരമായി ചവച്ചുതുപ്പിയ മനുഷ്യന്‍െറ അവകാശങ്ങളുടെ ചോദ്യമാണ്. 
ഇതിന് ഉത്തരംനല്കാ്തെ ഒഴിഞ്ഞുമാറാനാകില്ല, ഒരു സര്ക്കാറിനും ഒരു സംവിധാനത്തിനും.
   ഈ മനുഷ്യനെ നശിപ്പിക്കുന്നതിലൂടെ രാജ്യത്തിനുതന്നെ കനത്ത നഷ്ടംവരുത്തിയവര്‍ അവര്ക്ക് കിട്ടിയ വിശിഷ്ട സേവനത്തിന്‍െറ  സുവര്‍ണ്ണ  പതക്കങ്ങള്‍ മടക്കി നല്കി രാജ്യത്തോട് നീതി കാണിക്കണം.
****
. രണ്ടു പതിറ്റാണ്ടുകാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആ മുഖത്ത് വേദനയുടെ ദൈന്യതയായിരുന്നില്ല.  
കോടതിവിധിക്കുശേഷം എല്ലാം തുറന്നുപറയണമെന്ന തന്‍േറടമാണ് ആ മുഖത്ത് കണ്ടത്.
  തന്‍േറതുള്‍പ്പെടെ നിരവധി പേരുടെ ജീവിതം ചവച്ചുതുപ്പിയ ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ ഈ വിധമാക്കിയ പൊലീസ്-രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കെതിരായി  സംസാരിക്കണമെന്ന് പറഞ്ഞിരുന്നു.    പക്ഷേ, ആരോടും വ്യക്തിപരമായോ രാഷ്ട്രീയപരമായോ വിരോധമില്ലെന്നും പറഞ്ഞു.
   ദേശീയ മനുഷ്യാവകാശ കമ്മീഷന്‍െറ വിധിയെ ശരിവെച്ചുകൊണ്ട് ഹൈക്കോട തി വിധിവന്നപ്പോള്‍ വീണ്ടും ചെന്നുകണ്ടു. 
  അപ്പോഴും ആ മുഖത്ത് പറന്നുയരാന്‍ കൊതിക്കുന്നൊരു റോക്കറ്റിന്‍െറ ആവേശമുണ്ടായിരുന്നു. വിധിയെ സ്വാഗതം ചെയ്തു, 
ഒപ്പം നീതിപീഠത്തിന്‍െറ വിശ്വാസ്യതയില്‍ ആത്മവിശ്വാസവും അഭിമാനവും പ്രകടിപ്പിച്ചു. 
  പിന്നെ തെല്ലുനേരം മൗനത്തിലിരുന്നു. നെടുവീര്‍പ്പോടെ  ഒരഭ്യര്‍ത്ഥ നയും നടത്തി: 
രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ മൂന്നു ജഡ്ജിമാര്‍, അതില്‍ ഒരാള്‍ മുന്‍ ചീഫ് ജസ്റ്റിസ്, രണ്ടു സാമൂഹിക പ്രവര്‍ ത്ത കര്‍ എന്നിവര്‍ അടങ്ങുന്ന ദേശീയ മനുഷ്യാവകാശ കമ്മീ ഷന്‍െറ വിധി സംസ്ഥാന സര്‍ക്കാര്‍ മാനിക്കണം. 
   ഇത്രയും ആദരണീയമായ ഒരു കമ്മീ ഷനെപ്പോലും വകവെക്കാതെ 11 വര്‍ഷം  വിധിക്കെതിരെ, പൗരനെതിരെ നമ്മുടെ സര്ക്കാ ര്‍ നിയമയുദ്ധത്തിനുപോയി. എന്തിനുവേണ്ടിയാണ്?
 നമ്മുടെ രാജ്യത്തെ ആ മഹാപ്രസ്ഥാനത്തെ ഈ ചെറു സംസ്ഥാനം അപമാനിച്ചത്?
‘‘കേന്ദ്ര മനുഷ്യാവകാശ കമീഷന്‍െറ വിധിയെ എതിര്‍ത്ത്  തോല്പിക്കാന്‍ ചെലവിട്ട തുകയുടെ നാലിലൊന്നുപോലുമാകില്ല എനിക്കനുവദിച്ച നഷ്ടപരിഹാരം.’’ 
ഇത്രയും പറഞ്ഞ് നരച്ച താടിയില്‍ വിരലോടിച്ച് ആകാശക്കാഴ്ചകള്‍ നോക്കിയിരിക്കുകയായിരുന്നു രാജ്യംകണ്ട മികച്ച റോക്കറ്റ് സാങ്കേതിക വിദ്യയുടെ ഉടമ.
ഇനി ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക്   കൂടി ഉത്തരം കിട്ടിയാലേ ചാരമായി തീര്‍ന്ന ഐ.എസ്.ആര്‍.ഒ ചാരക്കേസിന്‍െറ അവസാന അങ്കം അവസാനിക്കുകയുള്ളൂ.
   കെട്ടിച്ചമച്ച ഈ കേസിന്‍െറ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായി നടപടിയെടുക്കണമെന്ന് ശിപാര്‍ശ   ചെയ്ത് സി.ബി.ഐ സമര്‍പ്പി ച്ച   റിപ്പോര്‍ട്ട്   മുക്കിയതാര്? 
  അന്വേഷണ സംഘത്തിനെതിരായി നടപടി വേണ്ടെന്നുപറഞ്ഞ് ഉത്തരവ് സമ്പാദിക്കാന്‍ കേരള പൊലീസ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മുന്നിലേക്ക് എത്തിച്ച ഫയല്‍ അദ്ദേഹം ഒപ്പിടാതെ മാറ്റിവെച്ചു. 
സുപ്രീംകോടതി വിധി വന്നശേഷം ആ ഫയല്‍ ഒപ്പിടുന്നകാര്യം ആലോചിക്കാം എന്നായിരുന്നു മുഖ്യന്‍െറ മറുപടി. 
എന്നാല്‍, വിധി വന്നശേഷം സി.ബി.ഐ ശിപാര്ശം ചെയ്ത ഫയല്‍ ഏതുവഴിക്കാണ് ഒളിച്ചോടിയത്? സെക്രട്ടേറിയറ്റില്നിവന്ന് ഏത് ‘ചാരസുന്ദരി’ വഴിയാണ് പരമോന്നതമായ ആ രഹസ്യരേഖ ചോര്ന്നുിപോയത്?
ഇങ്ങനെ ഉത്തരംകിട്ടാത്ത ആയിരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ചാരക്കേസ് വീണ്ടും അന്തരീക്ഷത്തില്‍ പൊങ്ങിവരുന്നത്. 
അന്നത്തെ കെ. കരുണാകരന്സീര്ക്കാറിനെ അട്ടിമറിക്കാന്‍ പാര്ട്ടി ക്കുള്ളില്നിന്നുതന്നെ പുറത്തുവന്ന ഭൂതമായിരുന്നോ ചാരക്കേസ്? 
അതോ ഐ.എസ്.ആര്‍.ഒയെ തകര്‍ത്ത് ് ബഹിരാകാശരംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയെ തകിടംമറിക്കാനാണോ കേസ് കൊണ്ടുവന്നത്? 
ഈ സംശയങ്ങള്ക്കുംകൂടി പൊതുജനങ്ങള്ക്ക് മറുപടി കിട്ടേണ്ടതുണ്ട്. 
ജനങ്ങളുടെ നികുതിപ്പണം പിരിച്ച് കേസ് നടത്താനും തോറ്റപ്പോള്‍ നഷ്ടപരിഹാരം നല്കാുന്‍ ആ നികുതിപ്പണംതന്നെ ഈടാക്കാനിടയായ സാഹചര്യത്തിലേക്കാണ് ഇനി അന്വേഷണം പോകേണ്ടത്.    രാജ്യത്തിന്‍െറ ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിപ്പിന്‍െറ മുനയൊടിച്ച് ഈ കള്ളനാടകത്തിന്‍െറ തിരക്കഥയെഴുതിയവര്‍ ഓര്‍ക്കുക, കാലം നിങ്ങള്‍ക്ക്   മാപ്പുതരില്ല..........
നിങ്ങള്‍ പത്രമുത്തശ്ശി വരിക്കാരന്‍ ആണോ?
നിങ്ങള്‍ക്ക്   വരിക്കാരന്‍ ആയി തുടരാന്‍ ഇനിയും കഴിഞ്ഞാല്‍ ഉറപ്പിക്കാം നിങ്ങള്‍ ഒരു രാജ്യദ്രോഹി ആണ്..!!
ഈ ചതിക്ക് കൂട്ട് നിന്ന രാഷ്ട്രീയക്കാരും മഞ്ഞ പത്രങ്ങളും തന്നെ അല്ലേ ഇന്ന് വേദം ഓതുന്നത്?

ഗള്‍ഫ് ചങ്ങാത്തങ്ങള്‍

മുഖ പുസ്തകത്തില്‍ എഴുത്ത് തുടങ്ങിയപ്പോഴുള്ള, സൌഹൃദം.
ഇപ്പോള്‍, ഈ വഴിയ്ക്കൊന്നും വരാറില്ല . 
പരിഭവമില്ല.
ജയനെ ,മറന്നിട്ടില്ല 
jayan orma യ്ക്ക് ഗാന്ധിജയന്തി ആശംസകള്‍
കെ.എം.രാധ
Senior Photojournalist at GULF TIMES & AL RAYA , DOHA - QATAR
jayan orma