Wednesday 1 October 2014

മലയാളം ചാനലുകളുടെ വാസ്തവ വിരുദ്ധ പ്രചരണം


ഏഷ്യാനെറ്റില്‍ ...
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഗുണ-ദോഷ വിശകലനം നടത്തിയ പ്രൊഫസ്സര്‍ ശ്രീനിവാസന്‍ ,വാഷിംഗ്‌ടണ്‍ നഗരത്തില്‍ നിന്ന് കൃഷ്ണ കിഷോര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.
എന്തിനും കുറ്റം മാത്രം കണ്ടുപിടിക്കുന്ന ചാനലായി നിറം മാറിയ ഏഷ്യാനെറ്റ്, ഒപ്പം വിനു.വി.ജോണ്‍ എന്ന അവതാരകന്‍ 
''നൂറ്റാണ്ടുകളുടെ പാരമ്പര്യം,റോഡ്‌ ഷോ,കോര്‍പ്പറേറ്റ്''തുടങ്ങിയ കിടിലന്‍ പ്രയോഗങ്ങള്‍ എം.എന്‍.കാരശ്ശേരി വഴി ,വിറ്റഴിച്ചാലൊന്നും,
കള്ളങ്ങള്‍ ജയിക്കില്ല.

അല്ലാ,ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോടിക്കണക്കിനു രൂപ ,കോര്‍പ്പറേറ്റുകള്‍ വഴി ലഭിച്ചത് ദാനം, 'റോഡ്‌ ഷോ' നടത്തിയിട്ടും എന്ത് കൊണ്ട്,കോണ്ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ നിലംപരിശായി?
സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷങ്ങളായിട്ടും ജാതി വ്യവസ്ഥയും,ദാരിദ്ര്യവും നിലനില്‍ക്കുന്നത് മോഡി കാരണമോ?
എവിടെ കൃഷി?
കേരളമടക്കം കാര്‍ഷിക മേഖല തകര്‍ന്നത് അതതു സംസ്ഥാനങ്ങളിലെ ഭരണ നേതൃത്വം കാരണം.
നടക്കാന്‍ പോലും വിഷമിക്കുന്ന അദ്വാനി,മുരളി മനോഹര്‍ ജോഷിയെപ്പോലുള്ളവര്‍ക്ക് മന്ത്രി പദം നല്‍കിയാല്‍,അത് മതി വിമര്‍ശകര്‍ക്ക് കുറ്റം ചുമത്താന്‍.
അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ,മോഡിയുടെ വരവ്,തീര്‍ച്ചയായും ആഘോഷം തന്നെയാണ്.
ആരെന്തൊക്കെ വിമര്‍ശിച്ചാലും ,അവരുടെ വാക്കിലും,നോക്കിലും അത് പ്രതിഫലിച്ചു കാണുന്നു.
മന്‍മോഹന്‍ജിയുടെ വിദേശ ''മൌനയാത്ര''യെക്കാള്‍ എന്ത് കൊണ്ടും ഉജ്ജ്വലം തന്നെയാണ്., മോഡിയുടെ ''മോടി''.
പ്രൊഫസ്സര്‍ ശ്രീനിവാസന്‍ സൂചിപ്പിച്ചത് പോലെ,ചൈന പോലെ ധാരാളം വികസന സാദ്ധ്യതകള്‍ ഉള്ള രാജ്യം തന്നെയാണ് ഇന്ത്യ.
ഒരു ശരാശരി അമേരിക്കക്കാരന്‍ ചിന്തിക്കുന്നത് പോലെ പാമ്പാട്ടികളുടെ,സര്‍പ്പങ്ങളുടെ ,ജാലവിദ്യക്കാരുടെ,മന്ത്രവാദത്തിന്‍റെ നാടാണ് ഇന്ത്യയെന്ന സങ്കല്‍പ്പം മാറ്റിയെടുക്കാന്‍ മോഡിയുടെ വാക്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്
,ചൊവ്വയില്‍ മംഗള്‍യാന്‍ എത്തിയതും,ഐടി വിദഗ്ദ്ധരും,ശാസ്ത്രജ്ഞരും,വിദ്യാഭ്യാസ വിചക്ഷണരും അടങ്ങുന്ന യുവതലമുറയുടെ കൈകളിലാണ് ഭാരതത്തിന്‍റെ ഭാവി എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ശ്രദ്ധേയം.
അമേരിക്കന്‍ മലയാളി കൃഷ്ണകിഷോര്‍ (നേരില്‍ കണ്ടിട്ടില്ല)
എന്‍റെ പ്രിയപ്പെട്ട ഗുരുനാഥന്‍ പ്രഭാകരന്‍ മാസ്റ്ററുടെ മകനെന്ന റിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.
കാരണം?
കോഴിക്കോട് സാമൂതിരി ഹൈസ്കൂളില്‍ 8 to 10 വരെ പഠിക്കുന്ന കാലത്ത്,ഇംഗ്ലീഷ് അദ്ധ്യാപകനായ മാസ്റ്റര്‍,ഈ അമ്പലവാസി കുട്ടിയോട് ചൊരിഞ്ഞ സ്നേഹ വാത്സല്യങ്ങള്‍ വാക്കുകള്‍ക്കതീതം.!
കളിച്ചും ചിരിച്ചും തമാശയില്‍ കഴിയേണ്ട കൌമാരകാലം...
കിഴക്കേമഠത്തിലെ കൂട്ടുകുടുംബ സാഹചര്യങ്ങളില്‍ പ്പെട്ട് , സമപ്രായക്കാരോട് വിഷമങ്ങള്‍ ഒരു വാക്ക് പോലുംപങ്കിടാനാവാതെ ,അലറിക്കുതിക്കും മനസ്സുമായി ക്ലാസ്സിലിരിക്കുമ്പോള്‍,
പ്രഭാകരന്‍ മാസ്റ്ററുടെ ''As Quite as a lamb''വിളി ,ആശ്വാസത്തിന്‍റെ ഇളം തെന്നലായി തലോടിയിരുന്നു.
ആശംസകള്‍
Krishna Kishore

No comments:

Post a Comment