Sunday 26 October 2014

കോഴിക്കോട് പടക്കകട സ്ഫോടനം

കോഴിക്കോട് വ്യാപാരി വ്യവസായി പ്രസിഡന്റ് നസറുദ്ദീന്‍ ന്‍റെ വാക്കുകള്‍ വിശ്വസിക്കരുതേ.
കോഴിക്കോട് മിഠായി തെരുവ് പടക്കകട സ്ഫോടനം നടന്ന ഉടന്‍ .അത് ബോംബ്‌ സ്ഫോടനം എന്ന് വാര്‍ത്ത ഇറക്കി ഒടുവില്‍ മൊഴി മാറ്റി.
ആ വ്യക്തി പറഞ്ഞത് നേര്.
അത് അസൂയകൊണ്ട് നടത്തിയ സ്ഫോടനം എന്ന് ഗവേഷണ ഫലം.
പരിക്കേറ്റവര്‍ക്ക് 5 lakh, മരിച്ചവര്‍ക്ക് മൂന്നു ലക്ഷം.
നസറുദ്ദീന്‍ ജിയുടെ മുന്‍ ചൊന്ന വാക്കുകളും,കര്‍ണ്ണാടക പോലീസ് ,ഇവിടെ വന്ന് കോഴിക്കോട് ബസ്സ്‌ സ്റ്റേഷനില്‍ ബോംബ്‌ സ്ഫോടനം നടത്തിയതിന്‍റെ സാമ്പിളു മായി, കത്തിക്കരിഞ്ഞ പടക്കകട അവശിഷ്ടങ്ങളിലെ അംശങ്ങള്‍ക്ക് സാമ്യം കണ്ടെത്തിയിരുന്നു.
മാത്രമോ,സംഭവം നടക്കുന്നതിന്റെ തൊട്ട് മുന്‍പ് ഒരാള്‍ കടയില്‍ നിന്ന് ഇറങ്ങി പ്പോകുന്നത് കണ്ടവരുണ്ട്.
കേസുകള്‍ മുഴുവന്‍ മായ്ച്ചത് ഇരു മുന്നണി ഭരണകൂടം.
വര്‍ഷങ്ങളായി കോര്‍പ്പറെ ഷന്‍ ആരോപിച്ച അനധികൃത പടക്ക കച്ചവടം നടന്നെങ്കില്‍,എന്തുകൊണ്ടാണ്,ഉദ്യോഗസ്ഥര്‍ കണ്ണടച്ചത്‌?
ഉദ്യോഗസ്ഥരേയല്ലേ അറസ്റ്റ്ചെയ്തു,ജയിലില്‍ കൊണ്ട് പോകേണ്ടത്?
ഉടമ സ്ഫോടനത്തില്‍ മരിച്ചു.എന്‍റെ ഒരു ശിഷ്യനും.കുറച്ച് ജോലിക്കാരും .
അവന്‍,പ്ലസ് വണ്ണിനു ചേരാന്‍ , വിഷു അവധിക്കാലത്ത് ജോലിക്ക് പോയതാണ്.
ഇന്ന്,അവന്‍റെ കുടുംബം ജീവിക്കാന്‍ കഴിവില്ലാതെ അസുഖങ്ങളുമായി കണ്ണീരോടെ കഴിയുന്നു.
നമുക്ക്,എന്തെങ്കിലും ആ കുടുംബത്തിനു വേണ്ടി സഹായം കൊടുക്കണം.
അവരുടെ ബാങ്ക് അക്കൌണ്ട് വാങ്ങി ഇവിടെ പ്രസിദ്ധീകരിച്ചാല്‍,സന്മനസ്സുള്ളവര്‍ നേരിട്ട് സഹായം അയക്കുക.
ഞാന്‍,അവര്‍ക്ക് നേരില്‍ കണ്ട്,കഴിവ് പോലെ കൊടുക്കാം.
എന്ത് പറയുന്നു?
.കെ.എം.രാധ

No comments:

Post a Comment