Tuesday 21 October 2014

സംസ്ഥാന പോലീസ് വകുപ്പ്


സംസ്ഥാന പോലീസ് വകുപ്പ് ക്രിമിനലുകളുടെ പറുദീസ?
കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകള്‍ കേട്ടാല്‍ തോന്നും ,
താഴെയുള്ളവര്‍ മാത്രമാണ് കേരളത്തില്‍ ക്രിമിനലുകള്‍ ഉള്ളതെന്ന്.
2011 April 17 ന് ഓട്ടോറിക്ഷക്കാരന്‍ ഹാപ്പി രാജേഷിനെ ആക്രമിച്ച് കൊന്ന കേസില്‍ കണ്ടയ്നര്‍ സന്തോഷിനും,ഡിവൈഎസ്പി.സന്തോഷ്‌ നായര്‍ക്കും പങ്കുണ്ട്.എന്ന്.
ശരി തന്നെ.
പക്ഷേ.,പോലീസില്‍ 533 കൃമിനലുകളുണ്ടെന്ന് പാവം പാവം മുഖ്യമന്ത്രി,നിയമസഭയില്‍ പ്രസ്താവിച്ചത് മറന്നുപോയോ?
അതിരിക്കട്ടെ,മുഖ്യന് ടോമിന്‍ തച്ചങ്കരി മാനസപുത്രനെങ്കില്‍,ശ്രീജിത്ത് ഐപിഎസ് ആരുടെ സ്നേഹഭാജനമാണ്?
ഈയിടെ പോലീസ്, വയര്‍ലസ്സ് വഴി ഒരു സന്ദേശം പിടിച്ചെടുത്തു.
ഒരു മിടുമിടുക്കന്‍ എസ് ഐ,താഴെ
'സാമ്പത്തികം മോശം, ''ഉശാറായി'' വേഗം കട്ടെടുത്തു കൊണ്ട് വരാന്‍ ''ആജ്ഞാപിക്കുന്നു.
വി.ബി.ഉണ്ണിത്താന്‍ വധശ്രമകേസ്പ്രതി അബ്ദുള്‍ റഷീദ്?
അങ്ങനെ,എത്രയോ ''മഹാദ്ഭുത''ങ്ങള്‍ ''പുറത്ത് വിലസുകയാണെന്ന കാര്യം മറക്കരുത്.
കരിപ്പൂര്‍ പൊന്നു കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട രണ്ട് എയര്‍ ഹോസ്റ്റസ് മിടുക്കികള്‍ എവിടെ പോയി ?
തിരുമ്മുകേന്ദ്രത്തില്‍ കിടിലന്‍ കള്ളനോട്ടുകള്‍ കൊടുത്ത്,പിടിക്കപ്പെട്ട ശേഷം ഉടന്‍ വിട്ടയക്കപ്പെട്ട ഇറാനി എവിടെ?
സ്വര്‍ണ്ണ കടത്തില്‍ ചോദ്യംചെയ്തു വിട്ടയച്ച ,സ്വപ്നതുല്യം മണിമാളിക സ്വന്തമാക്കിയ മാധവന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെവിടെ?
അല്ലാ,ഇവരെല്ലാം വെളിച്ചത്ത് വിഹരിച്ച്,ഇരുട്ടത്ത് ആയുധമെടുത്ത് പോര്‍ വിളി മുഴക്കിയാല്‍ ?
നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്നവര്‍,പെട്ടെന്ന് ഭൂമി പിളര്‍ന്ന് ,അഗാധതതയില്‍ ഒളിക്കണോ?
അതോ,എല്ലാവരുംകൂടി, അതിശൈത്യം വിഴുങ്ങുന്ന ഹിമാലയത്തില്‍ പോകണോ?
കെ.എം.രാധ

No comments:

Post a Comment