Wednesday 8 October 2014

അമേരിക്കന്‍ പ്രവാസികളുടെ സ്നേഹ സൌഹൃദം


അമേരിക്കയില്‍ താമസിക്കും Smitha Nair ഒരിക്കല്‍ എഴുതി
ടീച്ചര്‍ എഴുതുന്ന മിക്കവാറും എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്.
ഇഷ്ടപ്പെടുന്നു.
പിന്തുണയ്ക്കുന്നു.
സ്മിതേ, എല്ലാവര്‍ക്കും നന്മ വരണമെന്ന ആഗ്രഹമേയുള്ളൂ.
    അതിന്,തടസ്സം വരുത്തുന്നവരെ കഴിയുമെങ്കില്‍ പിന്തിരിപ്പിക്കുക.
അതുമാത്രമാണ് ലക്ഷ്യം.
ഇന്നലെ കോഴിക്കോട്ട് കേരളത്തിലെ ഒരു ജില്ലയിലും സംഭവിക്കാത്ത അതി നീചമായ കാര്യം നടന്നു.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ,സമയത്തിനു പടം കാണാന്‍ വരാതെ,അവര്‍ക്ക് ഇഷ്ടമുള്ള നേരത്ത് വന്നിട്ട്,പാവം പാറാവുകാരോട് തട്ടിക്കയറി, തടയാന്‍ ചെന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു കൊന്നു.
ഇതാണ്,കേരളം.
സിനിമ കാണാന്‍ തള്ളിക്കയറ്റം നടത്തിയവര്‍ നോക്കി നില്‍ക്കെയാണ് ഇത്തരം ക്രൂരത അരങ്ങേറിയത്.
ഒരുത്തനും,തടുത്തില്ല.
അക്രമികളെ പിന്തിരിപ്പിച്ചില്ല.
ലോറിയ്ക്കടിയില്‍ പ്പെട്ട്,ദേഹം അരയുമ്പോള്‍,
വണ്ടി തട്ടി ജീവന് വേണ്ടി കേഴുമ്പോള്‍,
ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ മലയാളികള്‍ ആ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോട്ടോകള്‍ എടുത്ത് രസിക്കുന്നു.
മുകളില്‍പ്പറഞ്ഞവ സൂചിപ്പിക്കുന്നത്,കേരളീയര്‍,വളരെയധികം സാംസ്കാരിക പുരോഗതി നേടിക്കഴിഞ്ഞതിന്റെ ലക്ഷണമാണ്
മനുഷ്യത്വം മരവിക്കുന്നു
നിങ്ങളെപ്പോലുള്ളവരുടെ നല്ല വാക്കുകളാണ്,ആശ്വാസം പകരുന്നത്.
സന്തോഷമുണ്ട്.
നാട്ടില്‍ വരുമ്പോള്‍,തമ്മില്‍ കാണാന്‍ ശ്രമിക്കുക.
നല്ല കാര്യങ്ങള്‍ക്ക് എന്നും ഒപ്പമുണ്ടെന്ന വിശ്വാസത്തോടെ
ആശംസകള്‍
കെ.എം.രാധ
1son,daughter,smitha nair,Husband Gopakumar 2.Dallas,Texas
Winter storm 2013 December 6.

No comments:

Post a Comment