Sunday 19 October 2014

കോഴിക്കോട് ആകാശവാണി

All India Radio,KOZHIKODE.
കോഴിക്കോട് ആര്‍ട്ട്സ് & സയന്‍സ് കോളേജില്‍ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ്, ആദ്യമായി ആകാശവാണിയില്‍ കഥ വായിക്കാന്‍ അവസരം ലഭിക്കുന്നത്.
മലയാളം അദ്ധ്യാപകനായ പി.കരുണാകരന്‍ നായര്‍ മാസ്റ്ററുടെ നിര്‍ദ്ദേശമനുസരിച്ച്,ആകാശവാണിയില്‍ എത്തിയപ്പോള്‍,ആദ്യം കണ്ടത് തിക്കോടിയന്‍ എന്ന കുഞ്ഞനന്തന്‍ നായരെ.
പിന്നീട്,കഥക്ക് പുറമേ നാടകങ്ങളും എഴുതി
അവയെല്ലാം പ്രക്ഷേപണ രൂപത്തില്‍,കേള്‍വിക്കാ രിലെത്തുകയും,അഭിനന്ദങ്ങള്‍ ലഭിക്കുകയുമുണ്ടായി
കാലമേറെ കഴിഞ്ഞു .
കോഴിക്കോട് സര്‍വകലാശാലയില്‍ 1972 -74)വരെ .മലയാളം ബിരുദാനന്തര ബിരുദം നേടി.
പിന്നീട് , മാനാഞ്ചിറയ്ക്ക് അടുത്ത്,ട്രെയിനിഗ് കോളേജില്‍ (1976 ല്‍) ബിഎഡിന് പഠിച്ചു കൊണ്ടുതന്നെ,ആകാശവാണിയില്‍,വാര്‍ത്താവിഭാഗത്തില്‍ സബ് എഡിറ്ററായി താല്‍ക്കാലിക തസ്തികയില്‍ ജോലിയെടുത്തു.
ആ തൊഴിലില്‍ നിന്ന് ലഭിച്ച ധനം ,പഠനത്തിന് ഏറെ സഹായകമായിരുന്നു


No comments:

Post a Comment