Tuesday 14 October 2014

ഏഷ്യാനെറ്റ് ചാനല്‍ അത്യാക്ഷേപം


ഏഷ്യാനെറ്റ് ചാനല്‍ അത്യാക്ഷേപം(വാക്കിന്‍റെ അര്‍ത്ഥം ശബ്ദതാരാവലിയിലുണ്ട്) നിര്‍ത്തുക.
പ്രളയത്തില്‍ കശ്മീര്‍ 95% മുങ്ങിയപ്പോള്‍,
പട്ടാളക്കാര്‍ അഹോരാത്രം ജോലിയെടുത്ത് ആളുകളെ രക്ഷിച്ചു. ഭക്ഷണപ്പൊതികള്‍ നല്കി. 
ഇതൊക്കെ നോക്കുകുത്തികളായി കണ്ട് ,സ്വന്തം ഓഫീസ് പോലും,മല വെള്ളപ്പാച്ചിലില്‍ നിന്ന് തടുക്കാനാവാതെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള,പ്രതിപക്ഷം അടക്കം നിശ്ചലരായപ്പോള്‍,
കശ്മീരികള്‍ ഒമറിന് നേരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു
ഒമര്‍ വിഭജനവാദികളെ കൈയിലെടുത്ത്,പട്ടാളക്കാരെ കല്ലെറിഞ്ഞു.
ഉടന്‍,ഏഷ്യാനെറ്റ് രക്ഷയ്ക്കെത്തി.
കശ്മീര്‍ സര്‍ക്കാരിനെ ,ഒമര്‍ അബ്ദുള്ളയെ മോഡി സര്‍ക്കാരും,പട്ടാളവും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ല,
എല്ലാം കേന്ദ്ര സര്‍ക്കാര്‍ സ്വയം നടത്തുന്നതെന്ന് ,വരുത്തി തീര്‍ക്കാനെന്ന് അസത്യം ചാനല്‍ വഴി പ്രചരിപ്പിച്ചു.
ഇതോ ചാനല്‍ ധര്‍മ്മം?
ഇപ്പോഴും,കശ്മീര്‍ പൂര്‍വ സ്ഥിതിയിലായില്ല.
ചാനല്‍ എം.ഡി കശ്മീര്‍ ദുരിതാശ്വാസ പിരിവ് നടത്തിയാലും , അവതാരക പ്രിയയല്ല, ലക്ഷം പ്രിയമാര്‍ കൂടി യോജിച്ചാലൊന്നും,അത്ര പെട്ടെന്ന് കശ്മീര്‍ സ്വര്‍ഗമാകില്ല.
എത്രയുംവേഗം,അവാസ്തവം പ്രചരിപ്പിക്കുന്ന ഏഷ്യാനെറ്റ് ഒമര്‍ അബ്ദുള്ളയെ,ബീഗം മെഹബൂബയെ,ഗിലാനിമാരെ വിളിക്കൂ.
എന്നിട്ട് പറയൂ..
പട്ടാളം,ആന്ധ്രാ തീരത്തെത്തിയ ഹുദ് ഹുദ് ചുഴലിക്കാറ്റില്‍ പ്പെട്ടവരെ രക്ഷിക്കാന്‍,രണ്ടു ലക്ഷം പേരെ ഒഴിപ്പിക്കാന്‍ പോയതാണ്.
ഇന്ത്യന്‍ സേനയ്ക്ക് നിന്ന് തിരിയാന്‍ നേരമില്ല.
മാത്രമല്ല,'പുര കത്തുമ്പോള്‍,വാഴ വെട്ടുന്ന'പാകിസ്ഥാന്‍റെ യുദ്ധക്കൊതി ഹുങ്ക് നിര്‍ത്തുകയും വേണം.
ഉടന്‍,മുന്‍ഷിയും കൂട്ടരും പാക് സൈന്യത്തെ തടയൂ.
എന്നിട്ട്,ഡല്‍ഹിയില്‍ ചെന്ന് ചോദിക്കൂ..
പ്രധാനമന്ത്രി മോഡിക്ക് ''ആളാവാന്‍ വേണ്ടിയല്ലേ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടി വെക്കുന്നതെന്ന്''.
ഇനിയെങ്കിലും,'വഷളത്തം''പറയാതെ'' മുന്‍ശീ''?
അതൊന്നുമല്ല കാര്യം, പാകിസ്ഥാന്‍ ഇങ്ങോട്ടടിച്ചപ്പോള്‍,ഇന്ത്യ ശരിക്കും തിരിച്ചടിച്ചു.
കൂടുതല്‍,ആള്‍ നാശം മറുവശത്ത്.!
അത്,തല്പരകക്ഷികളെ തൃപ്തിപ്പെടുത്താന്‍ ,ഏഷ്യാനെറ്റ് അവര്‍ക്കൊപ്പം നില്‍ക്കുന്നു .അത്രതന്നെ.
ഏഷ്യാനെറ്റുകാരെ,
സൈനികര്‍ ,ആന്ധ്രാപ്രദേശില്‍ നിന്ന് മടങ്ങും വരെ ഇഷ്ടം പോലെ സമയമുണ്ട്.
വേഗം,ദുരിതാശ്വാസ ക്യാമ്പുകളില്‍ പോകൂ.
കശ്മീരികള്‍ക്ക് വേണ്ട വസ്ത്രം,ഭക്ഷണം നല്‍കൂ.
അവരെ വീടുകള്‍ നിര്‍മിച്ചു കൊടുത്തു കൊണ്ട്,കാശ്മീരില്‍ വസന്തകാലം വരവേല്‍ക്കൂ....
കഷ്ടം,ബിജെപി-മോഡി വിരോധം എന്തുമാകട്ടെ.
ചാനലുകള്‍ ഇത്രതരം താഴരുത്.
ഇതൊക്കെ എഴുതാന്‍ നിങ്ങള്‍ ആരാണ് എന്ന് ചോദിക്കുന്ന മാന്യദേഹങ്ങളോട്..
ഒരു സാധാരണക്കാരി,ജനാധിപത്യവിശ്വാസി.
മുന്‍പ്,'സൂര്യ'ചാനലുകാരുടെ സിന്ധു ജോയ്-നീന കുറുപ്പ്-പ്രദീപ്‌-രാഹുല്‍ ഈശ്വരന്‍മാരുടെ ''ഹാലിളക്കം''ഏഷ്യാനെറ്റ് സരിതാമാഡം വഴി ഏറ്റെടുത്തുവെന്ന് കേട്ടു.
സന്തോഷം.
ചിത്രം അയച്ചവര്‍ക്ക് നന്ദി.

No comments:

Post a Comment