Friday 24 October 2014

വിഭ്രാന്തി

ഈ കുറിപ്പ് എന്‍റെ കഥകള്‍ സ്നേഹിക്കുന്ന,പ്രോത്സാഹിപ്പിക്കുന്ന,'രാധ്'യ്ക്ക് നന്മകള്‍ മാത്രം വരണമെന്ന് പ്രാര്‍ത്ഥിക്കുന്ന,അംഗീകാരങ്ങളും,പുരസ്കാരങ്ങളും ഇന്നല്ലെങ്കില്‍ നാളെ വന്നെത്തുമെന്ന് ആശ്വാസ വാക്കുകള്‍ ചൊരിയുന്ന പ്രിയപ്പെട്ട കൂട്ടുകാരി ഷേര്‍ലി ചാന്ദിനി തോമസിന് സമര്‍പ്പിക്കുന്നു 
    അനുഭവം 
   അനീഷ പോയി ,ഞാന്‍ കരഞ്ഞു
                       കെ.എം.രാധ
      വീണ്ടും വിഭ്രാന്ത കുട്ടിക്കാല വിശേഷങ്ങളിലേക്ക്
അമ്മ, ആഴ്ചവട്ടം (ലോവര്‍ പ്രൈമറിയില്‍) സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിപ്പിക്കുന്നു.
ഞാന്‍ അതേ വിദ്യാലയത്തില്‍ 1 to 7 ക്ലാസ്സ് വരെ പഠിച്ചു.
അന്ന്,അവിടെ 1 to 7th std ക്ലാസ്സുകള്‍ വരെ ഉണ്ടായിരുന്നുള്ളൂ.
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സംഭവം. ,
വീട്ടില്‍ ,അടുക്കളയ്ക്ക് പിന്നില്‍ വെണ്ണീര്‍ സൂക്ഷിക്കാന്‍ ചതുരത്തില്‍ ഒരു കുഴിയുണ്ട്‌.
പുതിയ കാലം തരുന്ന ഗ്യാസ് അടുപ്പ്, ഇലക്ട്രിക്‌ അയേണ്‍ ബോക്സ്,ഹീറ്റര്‍ അന്നില്ല.
ചിരട്ട കത്തിച്ച കനലുകള്‍ കോരിയെടുത്ത് ,ഇസ്തിരിപ്പെട്ടിയിലിട്ട്,അടച്ചിട്ടാണ്,വസ്ത്രങ്ങള്‍ തേയ്ച്ചു മിനുക്കുക.
എന്തായാലും,വെണ്ണീര്‍ കൂട്ടി വെച്ച സ്ഥലത്ത് ഒരു പട്ടി /നായ കിടന്നത് കണ്ടില്ല.
അറിയാതെ ചവുട്ടിയതും,കാലില്‍ കടി വീണതും കരച്ചിലും നിമിഷങ്ങള്‍ക്കകം അരങ്ങേറി.
പിറ്റേന്ന്,ആ വളര്‍ത്തുമൃഗം ചത്തു .
നാട്ടുകാരില്‍ ചിലരെ പേ പിടിച്ച തെരുവ് നായ കടിച്ചു. ഒപ്പം, കിഴക്കേമഠത്തിലെ വീട്ടുകാവല്‍ക്കാരനെയും.
അലഞ്ഞുതിരിഞ്ഞവനെ ,ചിലര്‍ ഓടിച്ചുകൊണ്ട് തല്ലിക്കൊന്നു.
അപ്പോഴാണ്‌,വീട്ടുകാര്‍ക്ക് വേവലാതിയുണ്ടായത്.
പിന്നെ,ഒട്ടും താമസിച്ചില്ല.
കോഴിക്കോട് ബീച്ചാസ്പത്രിയില്‍ പോയി ഡോക്ടറെ കണ്ടു.
എന്നും രാവിലെചികിത്സക്ക് പോകും.
അതിനടുത്തുള്ള ചെറിയ ചായ കടയില്‍ നിന്ന്
സൂചി വെയ്ക്കുമ്പോള്‍, ലോകം മുഴുവന്‍ കേള്‍പ്പിക്കരുതെന്ന നിര്‍ദ്ദേശത്തില്‍ ചായ,പുട്ട്,ചെറുപയര്‍ കറി ,പഴംപൊരി വാങ്ങിത്തരും.
പക്ഷേ...
സമയമടുക്കുമ്പോള്‍,
അമ്മയും, പുരുഷ-സ്ത്രീ നേഴ്സുമാരും ഒക്കെ ക്കൂടി പിടിച്ചു വെയ്ക്കും.
പൊക്കിളിന് ചുറ്റും ഓരോ ദിവസം ഓരോന്ന് വീതം 16 ദിവസം 16 injectoin.
വലിയ വിരല്‍ വണ്ണത്തില്‍, മരുന്ന് നിറച്ച നീണ്ട പ്ലാസ്റ്റിക് ഉപകരണത്തില്‍ തൊടുത്തു വെച്ച സൂചി കാണുമ്പോഴേ,ഉറക്കെ നിലവിളിക്കും.
ഏതായാലും, അതിന് ശേഷം,ആരെയെങ്കിലും ശ്വാനന്‍ മുറിവേല്പ്പിച്ചുവെന്ന് കേള്‍ക്കുന്നത് തന്നെ ഭയം .
കാലമേറെ കടന്നു പോയി.
ആഴ്ചവട്ടം ഹൈസ്കൂളില്‍ 1980 August 18 ന് മലയാളം അദ്ധ്യാപികയായി ,വന്ന ശേഷം,ഒരു ദിവസം ആരോ വന്ന് പറഞ്ഞറിഞ്ഞു.
''രാധ ,അറിയുന്ന അനീഷയെ ഭ്രാന്തന്‍ നായ കടിച്ചു.''
കോണ്ഗ്രസ് നേതാവ് പി.വി.ശങ്കരനാരായണന്‍ വക്കീലിന്റെ (ഇനീഷ്യല്‍ ശരിയാണോന്ന് അറിയില്ല )മകള്‍ അനീഷയെ അറിയാം.
അവളുടെ അമ്മ സാമൂഹ്യ പ്രവര്‍ത്തക കൃഷ്ണകുമാരി ശങ്കര നാരായണനെയും എവിടെയോ വെച്ച് കണ്ടിട്ടുണ്ട്.
അന്നും,ഇന്നും രാഷ്ട്രീക്കാരും ,രാഷ്ട്രീയവും അന്യമാണ്.
ചാലപ്പുറത്തെ,കൊക്കോഴിക്കോട്ട്‌ തിരിവില്‍ നിന്ന് ,ആ കുടുംബം, ആഴ്ചവട്ടം സ്കൂളിനടുത്ത്,തറയ്ക്കല്‍ അമ്പലത്തിനപ്പുറം നിരത്തിന് അഭിമുഖം വീട് വെച്ച് താമസം മാറി,
അനീഷ സ്നേഹിച്ച് വിവാഹം കഴിച്ചു എന്നൊക്കെ കേട്ടിരുന്നു.
ആ പെണ്‍കുട്ടിയെ അച്യുതന്‍ സ്കൂളില്‍,ബി എഡ് ടീച്ചിംഗ് പ്രാക്ടീസിന് പോകുമ്പോള്‍,കണ്ടു,
പരിചയപ്പെട്ടു.
നടപ്പിലും,പെരുമാറ്റത്തിലും പ്രസരിപ്പ് മാത്രം,
ഒരിക്കല്‍ പോലും ആ പൂത്തുമ്പി കൂട്ടുകാരികളുമായി പിണങ്ങാത്ത പ്രകൃതം.
അനീഷയുടെ ദേഹം, മരുന്നുകള്‍ ഒന്നും തന്നെ സ്വീകരിക്കുന്നില്ല.
അനീഷയെ മുറിയില്‍ അടച്ചിട്ടു.
ആരെങ്കിലും, ജനല്‍ വഴി നോക്കുമ്പോള്‍,അവള്‍ നായയെപ്പോലെ കുരയ്ക്കുന്നു.
മുട്ടുകുത്തി,കൈകള്‍ തറയില്‍ വെച്ച് ശുനകനെപ്പോലെ നടക്കുന്നു.ഇഴയുന്നു.
വായില്‍ നിന്ന് നുരയും പതയും തൂവുന്നു.
പ്രേമിച്ചവനൊപ്പം ,''ജീവിച്ച് മതിയായില്ലെന്ന്'' ഉരുവിട്ട് ഇടയ്ക്കിടെ കരയുന്നു.
അനീഷയുടെ വയറ്റില്‍ മൂന്നോ,നാലോ മാസത്തെ വളര്‍ച്ചയെത്തിയ അതിഥിയും !
ഏറ്റവും അടുത്ത കൂട്ടുകാരി ടീച്ചര്‍ ഷേര്‍ലി ചാന്ദിനി തോമസ്‌ പറഞ്ഞു.
'രാധാ..നിനക്ക് വേണമെങ്കില്‍ ,ആരെയെങ്കിലും ഒപ്പം കൂട്ടി കാണാന്‍ പൊയ്ക്കോ.ഞാന്‍,ഇല്ല.''
അതിനേക്കാള്‍,വലിയ ദുരന്തങ്ങള്‍ കണ്ടനുഭവിച്ചതെങ്കിലും,ഉള്ളില്‍,തേങ്ങലോടെ ഉറപ്പിച്ചു കഴിഞ്ഞു.
'വയ്യ.അനീഷയെ ഈ അവസ്ഥയില്‍ കാണാനുള്ള ശേഷിയില്ല.'
അങ്ങനെ,ഒരു ദിവസം അനീഷയെ വിധി കയറിട്ട് വലിച്ചു മുറുക്കിക്കൊണ്ട് സ്വര്‍ഗ്ഗത്തിലെത്തി.
അന്ന് രാത്രി,ഏറെ കരഞ്ഞു.
അനീഷയ്ക്ക് മുന്‍പേ,ഇവിടെ നിന്ന് പോകേണ്ടവള്‍.
ഒരു പക്ഷേ,,ഇതൊക്കെ എഴുതാനാകാം....
ഇപ്പോള്‍,(2014 october 24)
,തകര്‍ത്ത് പെയ്യും മഴയുടെ താള കൊഴുപ്പില്‍,ഇരുട്ടില്‍ ,ഇളകുന്ന ജനല്‍ കര്‍ട്ടന്‍ ഞൊറിവുകള്‍ക്കിടയിലൂടെ ,മിന്നുന്ന കൊള്ളിയാന്‍.!
കെ.എം.രാധ

Photo: വിഭ്രാന്തി
വീണ്ടും കുട്ടിക്കാല വിശേഷങ്ങളിലേക്ക്

ഇപ്പോള്‍,
,തകര്‍ത്ത് പെയ്യും മഴയുടെ താള കൊഴുപ്പില്‍,ഇരുട്ടില്‍ ,ഇളകുന്ന ജനല്‍ കര്‍ട്ടന്‍ ഞൊറിവുകള്‍ക്കിടയിലൂടെ ,മിന്നുന്ന കൊള്ളിയാന്‍.!
കെ.എം.രാധ

No comments:

Post a Comment