Tuesday 28 October 2014

ഇങ്ങനെയും ഒരാള്‍..ആസിഫ് വയനാട് മാത്രം

കുഞ്ഞുനാളില്‍ ഞാനും ഇങ്ങനെ ഒക്കെ.!..
എങ്ങനെ?
ആകപ്പാടെ താഴെ കാണുന്ന ആസിഫ് വയനാടിന്റെ രൂപം പോലെ.
മാതാവ് പറയും
''പൂതക്കെട്ട്'' (ഭൂതത്തിന്‍റെ ''സങ്കല്‍പ്പ'' മുഖം പോലെ ആകര്‍ഷണീയത കുറവുള്ള )പോലെ എപ്പോഴും മുഖവും കനപ്പിച്ച്,എനഞ്ഞ്(ശബ്ദം വളരെ കുറച്ച്,ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാത്ത വിശേഷപ്പെട്ട കരച്ചില്‍)ഇരുന്നോ.പുസ്തകം തൊടണ്ട.
      ആ വാക്യം ,വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാവാന്‍ ഇങ്ങനെ എഴുതാം.
''പൂതക്കെട്ട് പോലെ എപ്പോഴും മുഖവും കനപ്പിച്ച്‌ ,എനഞ്ഞ് ഇങ്ങനെ ഇരുന്നോ. നിന്‍റെ ആരെങ്കിലും ചത്തോ.'പുസ്തകം തൊടണ്ട''
പക്ഷേ.,മൂത്ത മകള്‍ എന്ന നിലയ്ക്ക്, മാത്രമല്ല, അമ്മയുടെ മനസ്സ് സൂക്ഷിപ്പുകാരി എന്ന നിലയ്ക്കും ,എന്നെ ഇഷ്ടമായിരുന്നു.
ആസിഫ്,എത്രയോ കാലമായി അരികിലെത്തുന്നു.
ഇണങ്ങിയും,ചിലപ്പോള്‍ പിണങ്ങിയും.
പക്ഷേ..എന്നും,രക്ഷകനായി അടുത്തുണ്ട്.
ഉദാഹരണം...റോഷന്‍ എന്ന ഫേയ്സ്ബുക്ക് സുഹൃത്ത് ''കപട മതേതരവാദി''എന്ന് വിളിച്ച്,സൗഹൃദം ഉപേക്ഷിച്ചപ്പോള്‍,ദാ.ആസിഫ് വയനാട് ഓടി വരുന്നു.
ഇംഗ്ലീഷ്,മലയാളം അല്ലാതെ താഴെ എഴുതിയത് വായിക്കാന്‍ പ്രായക്കൂടുതല്‍ കാരണം പ്രയാസം.
എങ്കിലും വായിച്ചു.കാരണം,അപ്പുറത്ത്,എന്‍റെ പ്രിയപ്പെട്ട അനുജന്‍.
തികച്ചും,സാധാരണക്കാരന്‍..
''pokunnavar pokatte teachare ,.,.,.,ezhutthu aaru ezhuthunnu vishayam ethu thiranjedukkunnu ennathilalla .,.,athu vaayanakkaar engane ulkkollunnu ennathaanu pradhaanam .,.,.athil chilappol matham undaavam raastreeyam undaavaam .,.,.,ellaam oru sports man spirittil edutthaal engane kuttikaleppole thettippovvan onnum kazhiyilla''
പരിഭാഷ:
പോകുന്നവര്‍ പോകട്ടെ ടീച്ചറെ.
എഴുത്ത് ആരെഴുതുന്ന വിഷയം,ഏത് തിരഞ്ഞെടുക്കുന്നു എന്നതിലല്ല.
അത്,വായനക്കാര്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രധാനം.
അതില്‍,ചിലപ്പോള്‍ മതം ഉണ്ടാവാം,
രാഷ്ട്രീയം ഉണ്ടാവാം.
എല്ലാം,ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്താല്‍, ഇങ്ങനെ
കുട്ടികളെപ്പോലെ തെറ്റിപ്പോകാനൊന്നും കഴിയില്ല.''
ആസിഫേ,ഈ ചേച്ചി ജീവിതത്തില്‍ ആദ്യമായിട്ടാണ് ഈ രീതിയില്‍ 'സങ്കര ഭാഷ 'മലയാളത്തിലേക്ക്,വിവര്‍ത്തനപ്പെടുത്തുന്നത്.
അഭിമാനത്തോടെ അതിലുപരി ആസിഫിന്‍റെ നിഷ്കളങ്കമായ സ്നേഹത്തിന് മുന്‍പില്‍ ,തല കുമ്പിട്ട്‌ കൊണ്ട്, ജാതിമത വര്‍ഗത്തിന് അതീതമായി,''മനുഷ്യന്‍''എന്ന മഹത്തായ സങ്കല്‍പ്പത്തിന് വേണ്ടി നിലകൊള്ളുന്ന ,ആസിഫിനെ പോലുള്ളവരാണ് ,ഇന്ത്യക്ക് ആവശ്യം.
ആസിഫിനും,കുടുംബത്തിനും സര്‍വ ഐശ്വര്യവും ,നന്മയും പ്രാര്‍ത്ഥിക്കുന്നു.
1.ആസിഫ് വയനാട്.

No comments:

Post a Comment