Saturday 25 October 2014

സമൂഹ മര്യാദകള്‍

 ''മോഡേണ്‍ '' ഉദാരശീലം .ചിലര്‍ക്ക് മാത്രം?
    കോഴിക്കോട് അടക്കം കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ ''വ്യക്തി സ്വാതന്ത്ര്യ''ത്തിന്‍റെ പേരില്‍,പൊതുസ്ഥലങ്ങളില്‍ ,കഫ്ത്തീരിയകളില്‍ ഒളിഞ്ഞും തെളിഞ്ഞും ആണ്‍ -പെണ്‍ കൌമാരവും,യുവത്വവും നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ ശരി വെയ്ക്കുന്ന നേതാക്കള്‍ ആദ്യം വേണ്ടത്,
ഇത്തരം പേക്കൂത്തുകള്‍ക്ക് സ്വന്തം മക്കളെ,ഭാര്യയെ,ബന്ധുക്കളെ കൂട്ടിക്കൊണ്ട് വന്ന് സമൂഹത്തിന് മാതൃക കാണിക്കട്ടെ.
  അല്ലാതെ,റിപ്പോര്‍ട്ടര്‍ ചാനലില്‍ വന്ന് വമ്പത്തം എഴുന്നള്ളിക്കയല്ല  വേണ്ടത്.     
  അല്ലാ.ഈ പെണ്‍ കുരുന്നുകളുടെ മാതാപിതാക്കള്‍ അറിഞ്ഞു കൊണ്ടാണ്,  
ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് ,ഇത്തരം കേളികള്‍    നടത്തുന്നതെങ്കില്‍,പൊതു സ്ഥലത്ത് വെച്ച് വേണ്ട.സ്വന്തം വീട്ടിലെ മുറികളില്‍  പെണ്മക്കളെയും ,അവരുടെ സ്നേഹഭാജനങ്ങളെയും ഒരുമിപ്പിക്കട്ടെ.
  എങ്കില്‍   സദാചാരക്കാരെ പേടിക്കയും വേണ്ടല്ലോ..
  കാരണം,ഭാരതീയ സംസ്കാരം പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ.
   പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍  അയക്കുന്നില്ല'' എന്ന് ഒറ്റ പരാതി  ഉന്നയിച്ചത്  കൊണ്ട്  കൂടിയാണ്,തീവ്രവാദികള്‍ ,മലാല യെ വെടിവെച്ചത്.
മലാലയുടെ  പിന്മുറക്കാര്‍,
സ്വന്തം മക്കളെ ''സുരക്ഷിതരാക്കി''സൂക്ഷിക്കുക,
''ആരാന്റ പെണ്മക്കള്‍''തുലയട്ടെ'നയം മേലില്‍ നടക്കില്ല.
   വല്യ  കുടുംബത്തില്‍പ്പെട്ട  പരിഷ്കാരികളായ കെട്ടിലമ്മമാരും,ഇതൊക്കെ ഫാഷന്‍ എന്ന് കരുതുന്നവരും, 
   സമൂഹ മര്യാദകള്‍  പാലിക്കാന്‍  തയാറാവുക.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്,കോഴിക്കോട് ഹോട്ടലില്‍  കാബ്റെ ഡാന്‍സില്‍ നര്‍ത്തകി നഗ്നയായി ചുവടുകള്‍ വെച്ചത് വിവാദമായി   അറസ്റ്റ്ചെയ്തപ്പോള്‍,
കാഴ്ച കണ്ടവരും,ഉടമയും നിരപരാധികള്‍!.
  പിന്നീട്,കാബ്റയുടെ പേരില്‍ കൊലപാതകം നടന്ന  ശേഷമാണ് നിരോധിച്ചത്. 
  കോഴിക്കോട്ടെ സ്വകാര്യ ചാനല്‍ സംപ്രേഷണപ്പെടുത്തിയ ശേഷവും,
''ഹോട്ടല്‍  പരിസരത്ത് ,കോര്‍പ്പറേഷന്‍റെ അനുമതിയില്ലാതെ ,പാര്‍ക്കിംഗ് സ്ഥലത്ത് പണിത കൂടാരത്തിലെ  ''     ''പേക്കൂത്തുകള്‍''എന്തുകൊണ്ടാണ് പോലീസിന്റെ ശ്രദ്ധയില്‍ പെടാതിരുന്നത്?
  പോലീസ് 'നിഷ്ക്രിയ'മായത് കൊണ്ടല്ലേ, സമൂഹത്തില്‍ നിന്ന് തന്നെ   ഇടപെടലുകള്‍ ഉണ്ടായത്?
    ഇനിയും,ഇത്തരം  ''നിറമുള്ള  ആഘോഷങ്ങള്‍''പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പക്ഷം,നാട്ടുകാര്‍ ഇടപെടും.
   കെ.എം.രാധ

No comments:

Post a Comment